ആ ഒരു കാര്യത്തില്‍ ദിലീപ് രാജാവ് തന്നെയാണ്.വെളിപ്പെടുത്തി ബാബുരാജ്‌

5831

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ബാബുരാജ്. ഒരുകാലത്ത് നിരവധി വില്ലൻ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനാണ്‌  ബാബുരാജ്.അദ്ദേഹത്തിന്‍റെ വില്ലന്‍ വേഷങ്ങള്‍ക്ക് ഇടവേള നല്‍കിയ ചിത്രമാണ്‌  സോൾട്ട് ആൻഡ് പേപ്പർ.ഈ  ചിത്രത്തിനു ശേഷമാണ് ഹാസ്യ  കഥാപാത്രങ്ങളിലേക്ക് അദ്ദേഹാം എത്തിതുടങ്ങുന്നത് .

നിരവധി ആരാധകരെ സ്വന്തമാക്കിയ ബാബുരാജ് പിന്നീട് അങ്ങോട്ട് വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു. കോമഡിയും തനിക്ക് വഴങ്ങും എന്നാണ് സോൾട്ട് ആൻഡ് പേപ്പർ എന്ന ചിത്രത്തിലൂടെ താരം തെളിയിച്ചു തന്നത്. ആരാധകരുടെ ഹൃദയം കീഴടക്കുന്ന ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബാബുരാജ് പ്രണയവിവാഹം ചെയ്തത്  നടി വാണി വിശ്വനാഥിനെയാണ്  .

ADVERTISEMENTS
   

ഓണ്‍ലൈന്‍ മാധ്യമത്തിന് ബാബുരാജ് നല്‍കിയ അഭിമുഖത്തിന്റെ ചില പ്രസക്ത ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്‌ . മലയാള സിനിമയിലെ ഓരോ നടന്മാരുടെയും  അഭിനയത്തെ കുറിച്ചാണ് ബാബുരാജ് പറഞ്ഞത്.

See also  മകളുടെ മരണശേഷം മറ്റൊരു കുട്ടി ദത്ത് എടുക്കാത്തതിന്റെ കാരണം ഇതാണ്. തുറന്നുപറഞ്ഞ് ചിത്ര

ഓരോരുത്തരുടെയും അഭിനയത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട് എന്നാണ് ബാബുരാജ് പറയുന്നത്. മമ്മൂക്കയുടെയും ലാലേട്ടന്റെയും ഒക്കെ അഭിനയം ഓരോ ചിത്രത്തിലും  വ്യത്യസ്തമാണ്. അവരില്‍  നിന്നൊക്കെ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ദിലീപിന്റെ അഭിനയം അതിലും വ്യത്യസ്തമാണ്. ഹ്യൂമർ ചെയ്യുന്നതില്‍ അവന്‍ രാജാവ് തന്നെയാണ് എന്നാണ് ബാബുരാജ് പറയുന്നത് . വളരെ മനോഹരമായ രീതിയിൽ ഹ്യൂമർ ചെയ്യുവാനുള്ള കഴിവ് ദിലീപിനുണ്ട്. എത്ര മനോഹരമായയാണ് ദിലീപ് ഹ്യൂമർ ചെയ്യുന്നത് എന്ന് ഓർക്കാറുണ്ട് എന്നും ബാബുരാജ്‌ പറയുന്നു.

ബാബുരാജിന്റെ ഈ അഭിപ്രായത്തിന് നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്. ഹ്യൂമർ കൈകാര്യം ചെയ്യുന്നതിൽ മലയാള സിനിമയിൽ നിലവിലുള്ള നടന്മാരിൽ വലിയ കഴിവ് തന്നെയാണ് ദിലീപിനുള്ളത് എന്നും ദിലീപിന്റെ ചിത്രത്തിൽ ഹ്യൂമൻ ഉണ്ടാകുമെന്ന് വിശ്വാസമുള്ളത് കൊണ്ട് തന്നെയാണ് ഇപ്പോഴും കുടുംബപ്രേക്ഷകർ തീയേറ്ററിലേക്ക് കയറുന്നത് എന്നാണ് പലരും പറയുന്നത്.

See also  ഞങ്ങൾ വീണ്ടും ആ പഴയ ഏഴാം കൂലികളായി മാറി എന്നു പറയുന്നതാണ് സത്യം.കലാഭവൻ മണിയുടെ അനുജന്റെ വെളിപ്പെടുത്തൽ

വളരെ മികച്ച രീതിയിൽ തന്നെ കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഹ്യൂമറാണ് ദിലീപിന്റെത് എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദിലീപ് എന്നാൽ ഓരോ സിനിമകിലും  വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ ദിലീപിന് സാധിച്ചിട്ടുണ്ട്.

സ്വന്തം വീട്ടിലെ ഒരു പ്രിയപ്പെട്ട വ്യക്തിയെ പോലെയാണ് ദിലീപിനെ എപ്പോഴും ആളുകൾ കാണാറുള്ളത്. ഒരു നടൻ എന്ന താരപരിവേഷമില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി സിനിമ ലോകത്ത് നിലനിൽക്കുന്ന വ്യക്തിത്വമാണ് ദിലീപിന്റേത്. കുറച്ചുകാലങ്ങളായി അദ്ദേഹം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തെങ്കിലും ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ADVERTISEMENTS