അന്ന് ആ പ്രമുഖ മലയാളം നടന്റെ കാർ എക്സൈസുകാർ പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമ ഇൻഡസ്ട്രി തന്നെ ഇല്ലാതായേനെ നടൻ ബാബുരാജ്

429

സ്ഥിരം വില്ലൻ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടിരുന്ന നടൻ ബാബുരാജിന് കോമഡി റോളുകളിലേക്കും സ്വഭാവ നടൻ റോളുകളിലേക്ക് ഒക്കെ ഒരു മാറ്റം നൽകിയ മൂവി ആയിരുന്നു സോൾട്ട് ആൻഡ് പെപ്പർ. ആ സിനിമയോടു കൂടി അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് മാറുകയായിരുന്നു.

സിനിമ മേഖലയിൽ ഉണ്ടാകുന്ന പല വിഷയങ്ങളെക്കുറിച്ചും തന്റെ അഭിപ്രായം തുറന്നു പറയാൻ മടിയില്ലാത്ത ഒരാളാണ് ബാബുരാജ്. അടുത്തിടെ വൻ വിവാദത്തിലേക്ക് മലയാള സിനിമയെ കൊണ്ട് എത്തിച്ചതും ലഹരി മരുന്നിന്റെ ഉപയോഗവും നടന്മാരുടെ വിലക്കുകളും മറ്റും ചർച്ച വിഷയം ആയിരുന്നു. ഈ വിഷയത്തിൽ മൂവി വേൾഡ് മീഡിയ ബാബുരാജുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്.

ADVERTISEMENTS
   

താരങ്ങൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരകന്റെ ചോദ്യത്തിന് ബാബുരാജ് മറുപടി പറയുന്നു.

മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ വ്യക്തമായ ലിസ്റ്റ് അമ്മയുടെ പക്കൽ ഉണ്ടെന്നും അത് മറ്റു താരങ്ങളിലേക്ക് അവർ എത്തിച്ചിട്ടുണ്ട് എന്നും ബാബുരാജ് വ്യക്തമാക്കുന്നു. ഇതിന്റെ പേരിൽ പിടിക്കപ്പെട്ട പലരെയും ചോദ്യം ചെയ്യുമ്പോഴും അവർ ഞാൻ ഇന്ന ആൾക്ക് വേണ്ടിയിട്ടാണ് കൊണ്ടുവരുന്നത് ഞാൻ ഇന്നയാൾക്ക് കൊടുക്കാൻ കൊണ്ടുവന്നതാണ് എന്ന് പറഞ്ഞ് കൈയൊഴിയുകെയാണ് ചെയ്യുന്നത്.

READ NOW  ആ സുഹൃത്തിന്റെ മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. അന്ന് മമ്മൂക്ക വിതുമ്പി കരഞ്ഞിരുന്നു. ആന്റോ ജോസഫ്

പണ്ടൊക്കെ ലഹരി ഉപയോഗത്തിനും കൈമാറ്റത്തിനും ഒക്കെ ഒരു ഒളിവും മറയും ഒക്കെ ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ അത് പബ്ലിക് ആയിട്ടാണ് ചെയ്യുന്നത്. യാതൊരു ഒളിവും മറയും ഇല്ല എന്നും ബാബുരാജ് വ്യക്തമാക്കുന്നു.

ഒരിക്കൽ എക്സൈസുകാർക്ക് എന്തോ ക്ലൂ ലഭിക്കുകയും അവർ ചെയ്സ് ചെയ്തു പോയത് ഒരു പ്രമുഖ നടന്റെ കാറിന് പിന്നാലെയുമായിരുന്നു. അന്ന് അവർ ആ കാർ തുറന്നു പരിശോധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മലയാള സിനിമ ഇൻഡസ്ട്രി തന്നെ ഇല്ലാതാകുമായിരുന്നു. ഇതൊക്കെ വളരെ നഗ്നമായ സത്യങ്ങളാണ്.

എന്തുകൊണ്ടാണ് എക്സൈസുകാർ അതിൽ നിന്നും പിന്തിരിഞ്ഞതെന്ന അവതാരകന്റെ ചോദ്യത്തിന്,ചിലപ്പോൾ അറസ്റ്റ് ചെയ്താലും ഊരിപ്പോകും എന്നുള്ളതിനാൽ ആകാം അവർ അതിന് മുതിരാഞ്ഞത് എന്നാണ് ബാബുരാജ് പറയുന്നത്. അത് ഇവർക്ക് ഒരു വളം വച്ചു കൊടുക്കൽ ആകില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് ചില ചോദ്യങ്ങൾക്ക് എനിക്ക് മറുപടി പറയാൻ കഴിയില്ല എന്നായിരുന്നു ബാബുരാജ് പറഞ്ഞത്. ചില നിർമ്മാതാക്കൾ വരെ സെറ്റിൽ ലഹരി എത്തിച്ചു കൊടുക്കുന്നുണ്ട്. അദ്ദേഹം പറയുന്നു.

READ NOW  മമ്മൂട്ടിയാണ് എന്റെ സിനിമകൾക്ക് എതിരെ കൂടുതൽ പ്രവർത്തിച്ചത് - ഷക്കീലയുടെ തുറന്നു പറച്ചിൽ

എന്തു ഉപയോഗിക്കണം ഉപയോഗിക്കേണ്ട എന്നത് ഓരോരുത്തരുടെ ഇഷ്ടങ്ങളാണ് പക്ഷേ തൊഴിൽ മേഖലയിൽ ഇത് ഉപയോഗിച്ചുകൊണ്ട് തൊഴിൽ ചെയ്യാൻ വരുന്നത് നല്ലതാണെന്ന് അഭിപ്രായം എനിക്ക് ഒരിക്കലും ഇല്ല. സമയത്ത് ഷൂട്ടിങ്ങിന് എത്താതിരിക്കുക, വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുക തുടങ്ങി മറ്റു താരങ്ങളെയും കൂടി ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്ന് തന്നെയാണ് ബാബുരാജ് വ്യക്തമാക്കുന്നത്.

ADVERTISEMENTS