വിഗ്ഗില്ലാതെ മോഹൻലാലിൻറെ യഥാർത്ഥ രൂപം കണ്ടു ആ നടൻ ഞെട്ടിപ്പോയി – മമ്മൂട്ടി വിഗ്ഗ് ഉറങ്ങുമ്പോഴും വക്കും – ബാബു നമ്പൂതിരി

857

മലയാള സിനിമയിൽ 30 -40 പതിറ്റാണ്ടുകളായി നിലയുറപ്പിച്ചിരിക്കുന്ന അതികായന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും ആകാരവും ,സൗന്ദര്യവും, പ്രായവും എല്ലാം എപ്പോഴും ചർച്ചകളിൽ ഇടം പിടിക്കാറുണ്ട്.ചിട്ടയായ വ്യായാമങ്ങളും, ഭക്ഷണക്രമങ്ങളും, സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ചികിത്സകളും എല്ലാം നടി നടന്മാരും എപ്പോഴും ചെയ്യാറുണ്ട്.

പ്രത്യേകിച്ച് മമ്മൂട്ടിയൊക്കെ ഡയറ്റിന്റെ കാര്യത്തിലും ഭക്ഷണക്രമീകരണത്തിന്റെ കാര്യത്തിലും ഒക്കെ വളരെ ചിട്ടയോടെ മുന്നോട്ടുപോകുന്ന ആളാണ്. ഇരുവരും സീനിയർ സിറ്റിസൺ ആണെങ്കിലും, മോഹൻലാലിന് 63 വയസ്സ് പ്രായം ഉണ്ടെങ്കിലും അദ്ദേഹത്തെ കണ്ടാൽ യുവത്വം മാറിയിട്ടില്ലാത്ത ഫെയ്സ് ആണ് ഇപ്പോഴും ഉള്ളത്. 72 വയസ്സുള്ള ചെറുപ്പക്കാരൻ ആണ് മമ്മൂട്ടിയും. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഒക്കെ പോസ്റ്റ് ചെയ്യുന്ന ഫോട്ടോ കണ്ടാൽ മുപ്പത്കാരൻ പോലും അന്തം വിടും. അത്രയ്ക്ക് സ്റ്റൈലിഷ് പോസ്റ്റുകളാണ് മമ്മൂട്ടി നൽകാറുള്ളത്.

ADVERTISEMENTS
   

മോഹൻലാലിനെ കുറിച്ച് വിമർശകർ എപ്പോഴും പറയുന്ന ഒരു വാദമാണ് മോഹൻലാൽ വിഗ്ഗ് ഉപയോഗിക്കുന്നത്.അദ്ദേഹം വീട്ടിൽ നടക്കുന്ന ഏതെങ്കിലും പരിപാടിയുടെ ഫോട്ടോ ഇട്ടാൽ തലയിൽ സ്കാർഫ് ചുറ്റിയിരിക്കുന്നത് കാണാമെന്നും വീട്ടിൽ പോലും സ്വന്തം രൂപത്തിൽ നടക്കാൻ അദ്ദേഹത്തിനു താല്പര്യമില്ല എന്നും വിമർശകർ എപ്പോഴും വിമർശിക്കുന്ന ഒരു കാര്യമാണ്.

ഇപ്പോഴിതാ ഈ വിഷയത്തെ സംബന്ധിച്ച് ബാബു നമ്പൂതിരി മാസ്റ്റർബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും വിഗ്ഗ് ആണ് ഉപയോഗിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

മോഹൻലാലിന് സൗന്ദര്യവും, ആകാര ഭംഗിയും, നീളവും, തടിയും, അഭിനയമികവും എല്ലാമുണ്ട് മോഹൻലാലിന് നാലാൾ വന്നാലും ഇടിച്ചു വീഴ്ത്താൻ ആകുമെന്ന് വിചാരം ജനത്തിനുമുണ്ട്. എന്നാൽ മോഹൻലാലിന്റെ ഇടിപ്പടങ്ങൾ അല്ല ആളുകൾ ഇഷ്ടപ്പെടുന്നത് കാരണം മോഹൻലാലിന്റെ ഇടിപ്പടങ്ങളെല്ലാം വിജയിച്ചിട്ടുള്ളത് മോഹൻലാൽ ഒരാളെ കൊണ്ട് മാത്രമല്ല കൂടെ അഭിനയിച്ച മറ്റു താരങ്ങളുടെ മികവുകൊണ്ടും കൂടിയാണെന്നാണ് ബാബു നമ്പൂതിരി പറയുന്നത്. ആറാംതമ്പുരാനിൽ ആക്ടേഴ്സിന്റെ മികവും കൂടി കൊണ്ടാണ് ആ പടം അത്രയും വിജയിച്ചതെന്നാണ് ബാബു നമ്പൂതിരി പറയുന്നത്.

ഇപ്പോൾ മോഹൻലാൽ എല്ലാ പടത്തിലും ഒരേ വിഗ്ഗ് വച്ചാണ് അഭിനയിക്കുന്നത്. അത് കണ്ടു ബോറടിച്ചു എന്നും ബാബു നമ്പൂതിരി പറയുന്നു. ഇനിയും അദ്ദേഹത്തിൽ നിന്ന് വെറൈറ്റി പടങ്ങൾ പ്രതീക്ഷിക്കുന്നത് ശരിയുള്ള കാര്യമല്ല, കാരണം ചെയ്യാവുന്ന എല്ലാ ക്യാരക്ടേഴ്സും അദ്ദേഹം ചെയ്തു വച്ചിട്ടുണ്ട് ഇതിൽ കൂടുതൽ വേണമെന്ന് പറയുന്നത് ശരിയാണോ ? മനുഷ്യനല്ലേ എങ്ങനെ സാധ്യമാകും എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

മിക്ക നടന്മാരും ഉറങ്ങുമ്പോൾ മാത്രമാണ് വിഗ്ഗ് ഊരി വയ്ക്കാറുള്ളത്. എന്നാൽ മമ്മൂട്ടി അതിനുപോലും തയ്യാറാവില്ല. അദ്ദേഹം ഉറങ്ങുമ്പോഴും വിഗ്ഗ് വെച്ചാണ് ഉറങ്ങുന്നത് .മമ്മൂട്ടിക്ക് ഇത്രയും പ്രായമായില്ലേ . ബാബു നമ്പൂതിരി പറയുന്നു.
ഒരിക്കൽ മോഹൻലാലിന്റെ വിഗ്ഗ് ഇല്ലാത്ത രൂപം കണ്ട് ലാലു അലക്സ് ഞെട്ടിയെന്ന് ബാബു നമ്പൂതിരി പറയുന്നു. താനെന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ എന്നു പറഞ്ഞ് മോഹൻലാൽ തന്നെയാണ് തന്റെ വിഗ്ഗ് മാറ്റി ലാലു അലക്സിനെ കാണിച്ചത് .അദ്ദേഹം എന്റെ കർത്താവേ എന്നും പറഞ്ഞ് ഓടിയെന്നാണ് അദ്ദേഹം പറയുന്നത് .

ഇവരൊക്കെ രജനീകാന്തിനെ കണ്ടു പഠിക്കണമെന്നും അദ്ദേഹം അദ്ദേഹത്തിന് ചേരുന്ന വേഷമേ ചെയ്യൂ.അല്ലാത്ത സിനിമകൾ ചെയ്യില്ല .പൊതുവേദികളിൽ താൻ എങ്ങനെയാണോ അങ്ങനെ മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളൂ .തന്റെ രൂപം പുറത്തു കാണിക്കുന്നതിന് അദ്ദേഹത്തിന് മടിയില്ലെന്നും അതൊക്കെ മലയാളം നടന്മാർ കണ്ടുപഠിക്കണം എന്നും അദ്ദേഹം പറയുന്നു.

മലയാളത്തിൽ ,മുടിയില്ലാത്ത തന്റെ രൂപം കാണിക്കുന്നതിന് മടിയില്ലാത്തത് നടൻ സിദ്ദിഖിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു .

 

ADVERTISEMENTS