അഭിനയിക്കുമ്പോൾ മുഖത്തു ഭാവപ്രകടനങ്ങൾ ഇല്ല എന്ന ആക്ഷേപം, കിടിലൻ മറുപിടിയുമായി ബാബു ആന്റണി

235

വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് മലയാളികളുടെ ഇഷ്ട താരമായ നടനാണ് ബാബു ആന്റണി.ഒരു കാലത്തു മലയാള യുവത്വത്തിന്റെ ആക്ഷൻ പരിവേഷമാണ് ബാബു ആന്റണി എന്ന നടൻ ,പക്ഷേ അഭിനയിക്കുമ്പോൾ ഭാവ മാറ്റം മുഖത്തു ദൃശ്യമല്ല എന്ന ആക്ഷേപത്തിന് അടുത്തിടെ താരം മറുപിടി പറഞ്ഞത് വൈറലായിരുന്നു.അഭിനയം മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണെന്ന് നടന്‍ ബാബു ആന്റണി. ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് നന്നായി മനസിലാക്കാന്‍ പറ്റുമെങ്കില്‍ പിന്നെ ആവശ്യമില്ലാത്ത ഭാവപ്രക‌ടനങ്ങളു‌ടെ കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. 1989ല്‍ പുറത്തിറങ്ങിയ കാര്‍ണിവല്‍ എന്ന സിനിമയില്‍ നിന്നുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്.

ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ

ADVERTISEMENTS

എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഓഡിയന്‍സിനു നന്നായി മനസിലാക്കാന്‍ പറ്റുമെങ്കില്‍ പിന്നെ ആവശ്യമില്ലാത്ത എക്സ്പ്രഷണ്‍സ് എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകള്‍, ബിജിഎം, കോസ്റ്റാര്സ് എല്ലാം അഭനയത്തില്‍ നമ്മെ സഹായിക്കുന്ന ഘടകങ്ങള്‍ ആണ്. ഞാന്‍ ചെയ്ത വൈശാലിയും, അപരാഹ്നംവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങള്‍ക്കു മനസ്സിലാവുകയും സൂപ്പര്‍ ഹി ആവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാര്‍ഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാര്‍ഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല.

READ NOW  മാന്യത ചമഞ്ഞു നടക്കുന്ന പലരും ഇതേ സ്വഭാവക്കാരാണ് എന്ന് ലിസ്സി

ഇന്ത്യയിലെ വലിയ വലിയ ഡയറക്ടേഴ്സിനു ഒരു കെപ്ലെയിന്റ്സും ഇല്ലതാനും. എന്റെ വര്‍ക്കില്‍ അവര്‍ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാര്‍ സദയം ക്ഷമിക്കുക.

ADVERTISEMENTS