മോഹൻലാലിൻറെ ആദ്യ നായക വേഷം മമ്മൂട്ടിക്കായി പ്ലാൻ ചെയ്തിരുന്നതാണു അദ്ദേഹത്തെ മാറ്റി നിർത്തി മോഹൻലാലിന് നൽകി. മമ്മൂട്ടിക്ക് അത് വലിയ വിഷമമായി,സംഭവം ഇങ്ങനെ

മമ്മൂട്ടിക്കായി പ്ലാൻ ചെയ്തിരുന്ന വേഷം അദ്ദേഹത്തെ മാറ്റി നിർത്തി മോഹൻലാലിന് നൽകി, പടം തകർപ്പൻ ഹിറ്റ്, പക്ഷേ മമ്മൂട്ടിക്ക് അത് വലിയ വിഷമമായി,സംഭവം ഇങ്ങനെ

48422

മലയാള സിനിമ എന്ന് പറഞ്ഞാൽ അത് ചുരുക്കത്തിൽ മോഹൻലാൽ മമ്മൂട്ടി എന്ന് പറയാം എന്ന അവസ്ഥയിൽ മലയാളത്തെ അടക്കി ഭരിക്കുന്ന രണ്ടു താര ചക്രവർത്തിമാരാണ് ഇരുവരും. എല്ലാ കാലത്തും ഇരുവരും തമ്മിൽ ആരോഗ്യപരമായ ഒരു മല്സരം ഉണ്ടായിട്ടുണ്ട് എന്നുള്ളതിൽ കവിഞ്ഞു വലിയ പ്രശനങ്ങളോ പിണക്കമോ ഒന്നും തന്നെ എക്കാലത്തുടനീളം ഉണ്ടായിട്ടില്ല . ഒരു പരസ്പര ബഹുമാനത്തിലൂന്നിയ സഹൃദം കാത്തു സൂക്ഷിച്ചിരുന്ന ഇരുവരും.

അവിടുത്തെ മാധ്യമങ്ങളുൾപ്പടെ പറയുന്നത് മമ്മൂട്ടിയെയും മോഹൻലാലിനെയും കണ്ടു പഠിക്കാനാണ്.ഈ സൗഹൃദം നില നിക്കുമ്പോഴും ഒരു ചിത്രത്തിന്റെ കാസ്റ്റിംഗിൽ നിന്ന് തന്നെ മാറ്റിയതിൽ മമ്മൂട്ടിക്ക് വിഷമമുണ്ടായ ഒരു സംഭവം ഉണ്ട്. അതിങ്ങനെ.

ADVERTISEMENTS
   

മറ്റൊന്നുമല്ല മമ്മൂട്ടിക്കായി പ്ലാൻ ചെയ്തിരുന്ന വേഷം അദ്ദേഹത്തെ മാറ്റി നിർത്തി മോഹൻലാലിന് നൽകിയതാണ് സംഭവം. പ്രമുഖ നിർമ്മാതാവ് ജൂബിലി ജോയ് തോമസ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ സംഭവം അദ്ദേഹം തുറന്നു പറയുന്നത്.1983 ൽ പുറത്തിറങ്ങിയ ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലും പ്രേം നസീറും ആയിരുന്നു നായകന്മാർ. ജൂബിലി പ്രൊഡക്ഷന്സിനു വേണ്ടി ശശികുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്.

See also  രണ്ടു മരുമക്കളും ഹിന്ദുക്കൾ മതം മാറാൻ ഇന്നേ വരെ പറഞ്ഞിട്ടില്ല:ഞങ്ങളുടെ മത വിശ്വാസം ഇങ്ങനെ -പ്രഭ യേശുദാസ്

ആദ്യം ഈ ചിത്രം പ്ലാൻ ചെയ്യുമ്പോൾ പ്രേം നസീറിനൊപ്പം മമ്മൂട്ടിയെ ആയിരുന്നു നായകനായി പരിഗണിച്ചത് എന്നാൽ മമ്മൂട്ടി അപ്പോൾ തന്നെ നസീറിനൊപ്പം അനുജനായും മറ്റും കുറച്ചു ചിത്രങ്ങൾ ചെയ്തത് മൂന്നോളം ഒരു പുതുമയ്ക്കായി മോഹൻലാലിനെ നായകനാക്കുകയായിരുന്നു. വില്ലൻ വേഷം മാത്രം ചെയ്തിരുന്ന മോഹൻലാലിന് ആദ്യമായി കിട്ടിയ നായക വേഷമായിരുന്നു ആട്ടകലാശത്തിലേത്.മമ്മൂട്ടി അറിയാതെയാണ് അദ്ദേഹത്തെ മാറ്റി മോഹൻലാലിനെ നായകനാക്കിയത്. അത് മമ്മൂട്ടിയെ വിഷമിപ്പിച്ചിരുന്നു. എന്നും ജോയ് തോമസ് പറയുന്നു. ചിത്രം വൻ ഹിറ്റാവുകയും ചെയ്തു

ADVERTISEMENTS