
മലയാള സിനിമയിലെ അറിയപ്പെടാത്ത ഒരു പേരാണ് സ്റ്റാൻലി ജോസ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള ഈ സംവിധായകൻ, തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സിനിമ പ്രേമികളെ ആകർഷിച്ചിരിക്കുകയാണ്.
മോഹൻലാലിന്റെ ആദ്യ ചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മുതൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ‘പടയോട്ടം’ വരെ സ്റ്റാൻലി ജോസ് പ്രവർത്തിച്ചിട്ടുണ്ട്. തന്റെ സംവിധാന ജീവിതത്തെക്കുറിച്ചും സഹപ്രവർത്തകരെക്കുറിച്ചും അദ്ദേഹം മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ രസകരമായ വിവരങ്ങൾ ഇങ്ങനെ:
രതീഷിന്റെ സിനിമാ ജീവിതവും അതിലെ തടസ്സങ്ങളും
രതീഷിന്റെ സിനിമാ ജീവിതത്തിലെ ചില രസകരമായ വസ്തുതകൾ സ്റ്റാൻലി ജോസ് പങ്കുവെച്ചു. തന്റെ സിനിമയായ ‘തീക്കടൽ’ ൽ രതീഷിനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചതും അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പിൻമാറ്റവും അദ്ദേഹം വിശദീകരിച്ചു. രതീഷിന്റെ മദ്യപാനം തുടങ്ങിയ പ്രശ്നങ്ങൾ കാരണം സിനിമ പൂർത്തിയാക്കാൻ വൈകിയതും അദ്ദേഹം പറഞ്ഞു. രതീഷ് മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാൻ നോക്കിയിട്ട് മമ്മൂട്ടി ഡേറ്റ് കൊടുക്കാതിരുന്ന എന്നും താൻ കേട്ടിരുന്നു. സിനിമകകരുടെ ഈഗോകൾ ആയിരുന്നു അതെല്ലാം.

മമ്മൂട്ടിയുടെ എതിരാളിയാകാമായിരുന്ന അമ്പലപ്പുഴ രാമചന്ദ്രൻ
മമ്മൂട്ടിയുടെ എതിരാളിയാകാമായിരുന്ന ഒരു നടനെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലും സ്റ്റാൻലി ജോസ് നടത്തി.അതായിരുന്നു അമ്പലപ്പുഴ രാമചന്ദ്രൻ എന്ന നടൻ അമ്പലപ്പുഴ രാമചന്ദ്രനെക്കുറിച്ച് സംസാരിക്കവെ, അദ്ദേഹം മമ്മൂട്ടിയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന് താൻ കരുതിയിരുന്നുവെന്ന് പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റ് പ്രതിബദ്ധതകൾ കാരണം സിനിമയിൽ പൂർണമായും ശ്രദ്ധിക്കാൻ കഴിയാതിരുന്നത് അദ്ദേഹത്തിന്റെ വളർച്ചയെ തടഞ്ഞു. അദ്ദേഹം ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു ആ ജോലി വിട്ടു പൂർണമായും സിനിമയിൽ നില്ക്കാൻ അദ്ദേഹം താല്പര്യപ്പെട്ടില്ല. അങ്ങനെയൊക്കെയായിട്ടും അദ്ദേഹം നൂറ്റിയന്പത് സിനിമകളിൽ അഭിനയിച്ചിരുന്നു. സൗന്ദര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും കാര്യത്തിൽ മമ്മൂട്ടി അയാളോടൊപ്പം വരില്ലായിരുന്നു എന്നും അദ്ദേഹംപറയുന്നു.
കളറും പേഴ്സണാലിറ്റിയും ഒക്കെ അദ്ദേഹത്തിനു ആയിരുന്നു. അയാൾ മമ്മൂട്ടിക്ക് ഒരു വെല്ലുവിളിയാകുമെന്നു താൻ പ്രതീക്ഷിച്ചിരുന്നു എന്നാൽ അത് നടന്നില്ല. സിനിമക്കാരുടെ തന്ത്രങ്ങളും ഒന്നും അയാൾക്കറിയില്ലായിരുന്നു. മമ്മൂട്ടിയും മോഹൻലാലുമൊക്കെ അക്കാര്യത്തിൽ മിടുക്കന്മാർ ആയിരുന്നു. അതാണ് ബിനാമികളെ വച്ച് സിനിമകൾ ചെയ്യുക പോലുള്ള പരിപാടികൾ എന്നാൽ അമ്പലപ്പുഴ രാമചന്ദ്രൻ അങ്ങനെ ഒരാൾ ആയിരുന്നില്ല.
മലയാള സിനിമയിലെ മാറ്റങ്ങൾ
മലയാള സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും സ്റ്റാൻലി ജോസ് സംസാരിച്ചു. പഴയ കാലത്തെ സിനിമയിലെ തന്ത്രങ്ങളും പുതിയ തലമുറ സിനിമകളിലെ റിയലിസവും താരതമ്യം ചെയ്തു. മമ്മൂട്ടിയും മോഹൻലാലും പോലുള്ള താരങ്ങളുടെ പ്രാധാന്യം കുറഞ്ഞുവരുന്നതും പുതുമുഖങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.




