മലയാളത്തിലെ ഏറ്റവും കഴിവുറ്റ യുവ നടന്മാരില്‍ ഒരാളാണ് അസിഫ് അലി എന്നതില്‍ സംശയമില്ല പക്ഷെ താരത്തിന്റെ സിനിമ തിരഞ്ഞെടുപ്പ് എത്രത്തോളം മികച്ചതാണ് എന്നുള്ളതില്‍ സംശയുമുണ്ട് അതിനു പ്രധാന കാരണം അയാളുടെ കഴിവുകള്‍ക്കനുസരിച്ചുള്ള കഥാപാത്രം അയാള്‍ക്ക് ലഭിച്ചിട്ടില്ല എന്നത് തന്നെ. ഇപ്പോള്‍ ഒരഭിമുഖത്തില്‍ അവതാരകന്‍ ആസിഫ് അലിയോട് ചോദിച്ച ചില ചോദ്യങ്ങളും അതിനു താരം നല്‍കിയ മറുപടിയുമാണ് വാര്‍ത്തക്ക് ആധാരം.
ലിപ് ലോക്ക് സീനിനെ കുറിച്ചായിരുന്നു അവതരകന്റെ ചോദ്യം. ലിപ്പ് ലോക്ക് സീന്‍ താങ്കള്‍ക്ക് പ്രശ്നമാണോ അല്ലയോ എന്ന അവതരകന്റെ ചോദ്യത്തിന് അത് തനിക്ക് ഒരു പ്രശ്നമല്ല എന്നും സ്ക്രിപ്റ്റ് ഡിമാണ്ട് ചെയ്യുന്നെങ്കില്‍ താന്‍ അത്തരം സീനുകള്‍ ചെയ്യുന്നതിന് തയ്യാറാണ് എന്നാണ് അസിഫ് അലി പറയുന്നത്.
ഭാര്യക്ക് ഈ ലിപ് ലോക്ക് ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. അപ്പോളാണ് താന്‍ ആദ്യമായി ഹണി ബീയില്‍ ഭാവനയെ ലിപ് ലോക്ക് ചെയ്ത അനുഭവം താരം പങ്ക് വച്ചത്. തന്‍റെ കല്യാണം കഴിഞ്ഞു തന്‍റെ റിലീസ് ആകുന്ന ആദ്യ ചിത്രം ഹണി ബീയാണു എന്ന് ആസിഫ് പറയുന്നു. ആ ചിത്രത്തില്‍ ഇങ്ങനെ ഒരു ലിപ് ലോക്ക് സീന്‍ ഉണ്ട് എന്നു താന്‍ ഭാര്യയോട് പറഞ്ഞിരുന്നില്ല. സിനിമയെ പറ്റി കമ്പ്ലീട്റ്റ് അയ കാര്യങ്ങള്‍ തന്‍ പറഞ്ഞിരുന്നു എങ്കിലും അവസാനം ഭാവനയോടോപ്പമുള്ള ആ ലിപ് ലോക്ക് സീന്‍ താന്‍ പറഞ്ഞിരുന്നില്ല.
അതിനു പ്രധാന കാരണം അത് എങ്ങനെ ഹാന്‍ഡില്‍ ചെയണം എന്നാ ഒരു ഐഡിയ കിട്ടിയില്ല ആകെ ഒരു കണ്ഫ്യൂഷനിലയിരുന്നു താന്‍ ആ സമയത്ത്. താനും ഭാര്യയും ഒന്നിച്ചായിരുന്നു സിനിമ കാണാന്‍ പോയത്. തീയറ്ററില്‍ ഒരുന്നു ഈ സീന്‍ അകരയപ്പോള്‍ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന ഉണ്ടായി. അപ്പോള്‍ ഞാന്‍ ഈ കിസ്സ് സീന്‍ കഴിഞ്ഞു ഇവളെ ഒന്ന് നോക്കി. അപ്പോള്‍ അവള്‍ എന്നെ രൂക്ഷമായി നോക്കുകയാണ്, അസിഫ് അലി പറയന്നു. തന്റെ ഭാര്യുടെ കുടുംബം വളരെ വലിയ വിശ്വാസികളും സദാചാര വാതികളുമായത് കൊണ്ട് തന്നെ തന്‍റെ വിവാഹം അടക്കമുള്ള കാര്യങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു എന്ന് താരം പറയുന്നു.
അന്ന് തന്‍ സിനിമ മേഖലയില്‍ നിന്നായത് കൊണ്ട് ആ ബന്ധം വേണ്ട എന്നാ തീരുമാനത്തിലായിരുന്നു തന്റെ ഭാര്യയുടെ കുടുംബം എന്നും അസിഫ് പറയുന്നു. താന്‍ ആണ് ആ വിവരം ജവാന്‍ ഓഫ് വെള്ളിമല എന്നാ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് മമ്മൂക്കയോദ് പറഞ്ഞിരുന്നു എന്നും ,അന്ന് അദ്ദേഹം അതിനു പറഞ്ഞ മറുപടി തന്നെ അതിശയിപ്പിച്ചു എന്നാണ് പറയുന്നത്. നമ്മള്‍ വല്ലോം സംസരിക്കണോ എന്നാണ് അനു മമ്മൂക്ക പറഞ്ഞത്. സത്യത്തില്‍ മമ്മൂക്ക നമ്മളെ ഒക്കെ ഇത്രക്കും കെയര്‍ ചെയ്യുന്നു എന്നത് വലിയ സന്തോഷമുണ്ടാക്കി എന്നാണ് ആസിഫ് അലി അന്ന് അഭിമുഖത്തില്‍ പറഞ്ഞത്.