ഭാവനയോട് വൃത്തികേട് പറഞ്ഞു ;നിർത്താൻ പറഞ്ഞിട്ടും അനുസരിച്ചില്ല – പിന്നെ ആസിഫ് അലി ചെയ്തത് – സംഭവം ഇങ്ങനെ

1916

ഒരു നടൻ എന്ന നിലയിൽ ഓരോ ചിത്രങ്ങൾ കഴിയുമ്പോഴും മെച്ചപ്പെട്ട പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ് നടൻ ആസിഫ് അലി. ചെറിയ വില്ലൻ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ മുൻനിര നായകന്മാരിൽ പ്രധാനിയായി ഒരാളായി മലയാളത്തിൽ തിളങ്ങി നിൽക്കുന്ന നടനാണ് ആസിഫലി. വളരെ സിമ്പിൾ ആയ വ്യക്തിത്വവും വളരെ ജനുവിനായ സംസാരവും ആണ് ആസിഫലിയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. ഒരുപക്ഷേ അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു താരം എന്ന രീതിയിൽ പല ആരാധകരും ആസിഫലിയെ പ്രശംസിക്കുന്നതും കാണാം. മലയാളത്തിൽ ഏറ്റവും ടാലൻറ് ഉള്ള യുവ നടന്മാരിൽ ഒരാളാണ് ആസിഫലി. അടുത്തിടെ ഒരു സംഗീത സംവിധായകനിൽ നിന്നും അപമാനം നേരിട്ട സാഹചര്യത്തിൽ പോലും ആസിഫ് അലിയുടെ പ്രതികരണം വളരെ പക്വതയോടെ ഉള്ളതായിരുന്നു എന്നുള്ളത് അദ്ദേഹത്തെ ഏവരും പ്രശംസിക്കാൻ ഇടയാക്കിയിരുന്നു.

കരിയറിന്റെ തുടക്കത്തിൽ ഒക്കെ വളരെ സാധാരണ വേഷങ്ങളിലൂടെയാണ് ആസിഫലി കയറിവന്നത്. യാതൊരു സിനിമ പാരമ്പര്യം ഇല്ലാതെ ആസിഫ് അലി ചെറിയ വില്ലൻ വേഷങ്ങളിലൂടെ മറ്റ് താരങ്ങൾ ഉപേക്ഷിച്ച കഥാപാത്രങ്ങൾ ഏറ്റെടുത്തുമായിരുന്നു മുന്നോട്ടു വന്നിട്ടുള്ളത്. അത് ആസിഫലി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.സിനിമയിൽ ആസിഫ് അലിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒരാളാണ് നടി ഭാവന. ഇരുവരും തമ്മിൽ വളരെയധികം അടുത്ത സൗഹൃദം ഉണ്ട്. നിരവധി ചിത്രങ്ങളിൽ നായികയായി ഭാവന അഭിനയിച്ചിട്ടുണ്ട്. കുറച്ചുകാലങ്ങൾക്കു മുമ്പ് ഒരു ലൊക്കേഷനിൽ വച്ച് ഭാവനക്കെതിരെ വളരെ മോശമായ ഒരു സമീപനം ഒരുകൂട്ടം ചെറുപ്പക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ ആസിഫലി അതിനോട് പ്രതികരിച്ച രീതിയാണ് ഇപ്പോൾ വൈറലാകുന്നത്. പൂർണിമ ഇന്ദ്രജിത്തിനോട് ഒരു അഭിമുഖത്തിനടെ ആസിഫലി ഈ കാര്യങ്ങൾ സംസാരിക്കുന്നുണ്ട്.

ADVERTISEMENTS
   
See also  കാട്ടിൽ വച്ച് നടി കനകയ്ക്ക് ബ്ലൗസും സാരിയും മാറേണ്ടി വന്നു - മൊബൈൽ ഇല്ലാത്തത് ഭാഗ്യമായി - ബാബു ഷാഹിർ.

അഭിമുഖത്തിൽ ആദ്യം ആ വിഷയത്തെക്കുറിച്ച് സംസാരിച്ചത് പൂർണ്ണ ഇന്ദ്രജിത്താണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഭാവനയോട് ഒരുകൂട്ടം യുവാക്കൾ സെറ്റിൽവെച്ച് വളരെ മോശമായി വൃത്തികെട്ട രീതിയിലുള്ള കമന്റുകൾ പാസാക്കിയപ്പോൾ സംഭവം കണ്ട് അധികനേരം കാത്തുനിൽക്കാതെ ആസിഫ് അലി അവരെ പോയി കൈകാര്യം ചെയ്ത ആ സംഭവം തനിക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണെന്നും അങ്ങനെ ഭാവനയ്ക്ക് വേണ്ടിആസിഫ് നിന്ന് എന്ന് അറിഞ്ഞപ്പോൾ തനിക്ക് സന്തോഷവും അഭിമാനവും തോന്നിയെന്നും പൂർണിമ ഇന്ദ്രജിത് അഭിമുഖത്തിൽ പറഞ്ഞിരുന്നു അപ്പോഴാണ് ആസിഫ് അലി അതിനെക്കുറിച്ച് കൂടുതൽ വിശദമാക്കി സംസാരിക്കുന്നത്.

സത്യത്തിൽ അന്ന് സംഭവിച്ചത് ഒരു പെൺകുട്ടിയോട് ഒരിക്കലും പറയരുതാത്ത രീതിയിലുള്ള മോശപ്പെട്ട വാക്കുകൾ ആണ് ആ യുവാക്കൾ പറഞ്ഞുകൊണ്ടിരുന്നത്. അവരെല്ലാവരും മദ്യപിച്ചിരുന്നു പലരും അവർക്ക് പലതവണ വാണിംഗ് നൽകിയതാണ് ഇനി അത്തരത്തിൽ സംസാരിക്കരുതെന്ന്. പക്ഷേ അവർ അത് അനുസരിക്കാൻ കൂട്ടാക്കിയിരുന്നില്ല. അവർ തുടർന്നും അത്തരത്തിൽ വളരെ മോശമായി വളരെ ചീപ്പായി ഭാവനയെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. രണ്ട് പ്രാവശ്യം താൻ അത് ചെയ്യരുത് എന്ന് അവരോട് പറഞ്ഞു പക്ഷേ അവർ അത് തുടർന്നു. പിന്നെ ഒന്നും നോക്കിയില്ല താൻ ചാടി പോയി അടികൊടുത്തു.

See also  ഞാൻ ഇങ്ങു നീന്തി പോന്നു അച്ഛാ , അതുകൊണ്ടാണ് ലേറ്റ് ആയത് - അന്ന് പ്രണവ് പറഞ്ഞത് കേട്ട് ഞെട്ടി മോഹന്‍ലാല്‍

ഇത് തന്റെ ഒരു പ്രശ്നം കൂടിയാണ് എന്ന് ആസിഫ് അലി പറയുന്നു. വളരെ സാധാരണക്കാരനായതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ എനിക്ക് ദേഷ്യവും സങ്കടങ്ങളും വരുമെന്ന് അത് തനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട് എന്നും ആസിഫലി പറയുന്നു. ഒരു ലിമിറ്റ് ക്രോസ് ചെയ്ത് അവർ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ എല്ലാം കൈവിട്ടുപോയി എന്നും ആസിഫലി പറയുന്നു. ജീവിതത്തിൽ ഉടനീളം ഭാവനക്കൊപ്പം നിരവധി മോശം അനുഭവങ്ങളിൽ നിന്നിട്ടുള്ള വ്യക്തി കൂടിയാണ് നിരവധി ചിത്രങ്ങൾ ഭാവനയോടൊപ്പം ആസിഫലി അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENTS