വിനായകൻ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആസിഫ് അലി – പെട്ടന്ന് ചെല്ലാൻ രജനികാന്തിന്റെ സിനിമയിൽ നിന്ന് വിളിച്ചപ്പോൾ വിനായകൻ പറഞ്ഞത്

13005

നടൻ വിനായകനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആകാം പൊതു സമൂഹത്തിനുള്ളത്. വലിയൊരു വിഭാഗത്തിന് ഒരുപക്ഷേ നെഗറ്റീവായ അഭിപ്രായങ്ങൾ ഉണ്ടാകാം. കാരണം അദ്ദേഹം പല വിഷയങ്ങളിലും പ്രതികരിക്കുന്ന രീതി പലപ്പോഴും പൊതു സമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്ത ഒരു ശൈലിയിലൂടെയാണ്. മുൻ മുഖായ മന്ത്രി ശ്രീ ഉമ്മൻചാണ്ടി മരിച്ചപ്പോൾ വിനായകൻ പറഞ്ഞ ചില കാര്യങ്ങൾ വലിയതോതിൽ വിവാദമായി മാറുകയും ചെയ്തിരുന്നു. അതേപോലെതന്നെ പല സിനിമകളെ കുറിച്ചും സംവിധായകരെ കുറിച്ചും വെട്ടി തുറന്നു പറയുന്ന വിനായകൻ നിരവധി വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.

അതുപോലെതന്നെ മീ ടൂ ആരോപണത്തെ ചൊല്ലി മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴും ചില വിവാദ പ്രസ്ഥാനങ്ങൾ വിനായകൻ നടത്തിയിരുന്നു. പക്ഷേ എന്തൊക്കെ തന്നെ ആരൊക്കെ തന്നെ പറഞ്ഞാലും തന്റെ രീതികളും ശൈലികളും ഒരിക്കലും മാറ്റാതെ മുന്നോട്ടുപോകുന്ന ഒരു വ്യക്തിയാണ് വിനായകൻ. ഇപ്പോൾ വിനായകനെക്കുറിച്ച് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി. പല ചിത്രങ്ങളിലും വിനായകനോടൊപ്പം ഒന്നിച്ച് അഭിനയിച്ച പരിചയവും ആസിഫലിക്ക് ഉണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

ADVERTISEMENTS
   

അദ്ദേഹത്തിൻറെ നിലപാടുകൾ അദ്ദേഹത്തിൻറെ ആറ്റിറ്റ്യൂഡ് അദ്ദേഹം എന്താണോ അദ്ദേഹം അങ്ങനെ തന്നെ നിൽക്കും. അദ്ദേഹത്തിന് ഇനി നമ്മൾ കുറ്റം പറഞ്ഞാലോ തിരുത്താൻ ശ്രമിച്ചാൽ ഒന്നും അദ്ദേഹം മാറില്ല. അദ്ദേഹം എന്താണ് അത് അങ്ങനെ തന്നെയാണ്. വിനായകന്റെ ആ സ്വഭാവം വ്യക്തമാക്കുന്നതിനായി ആസിഫലി ഒരു വലിയ ഉദാഹരണവും പറഞ്ഞിരുന്നു. വിനായകനും ആസിഫ് അലിയും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഒരു ചിത്രമായിരുന്നു കാസർഗോൾഡ്. പുതുമുഖ സംവിധായകനായ മൃദുൽ നായർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

കാസർഗോൾഡ് ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രമായ ജയിലറിന്റെ ഷൂട്ട് നടക്കുകയാണ്. വിനായകനാണ് ആ ചിത്രത്തിലെ പ്രധാന വില്ലൻ. നമ്മുടെ ചിത്രത്തിൻറെ ക്ലൈമാക്സ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് വിനായകനെ ജയിലറിന്റെ സെറ്റിൽ നിന്നും ഒരു കോൾ വരികയാണ്. അ വർ ചോദിക്കുന്നത് വരുന്ന ദിവസങ്ങളിൽ ജയിലറിന് വേണ്ടി വിനായകന്റെ ഷൂട്ട് പ്ലാൻ ചെയ്യാൻ പറ്റുമോ എന്നാണ്. അതിന് വിനായകൻ പറയുന്ന മറുപടി ആരെയും ഞെട്ടിക്കുന്നതാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.

ഞാൻ ഒരു സിനിമ കമ്മിറ്റ് ചെയ്തു ഞാൻ ആ സിനിമയുടെ ഭാഗമായിട്ട് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഏഴു ദിവസത്തേക്ക്എനിക്ക് ഇവിടുന്ന് വരാൻ പറ്റില്ല. അതുകൂടാതെ ഒരു ബഫർ ഡേ എന്ന നിലയിൽ എട്ടാമത്തെ ഒരു ദിവസം കൂടി ഞാൻ ഇവിടെ നൽകിയിട്ടുണ്ട്. അപ്പോൾ അങ്ങനെ 8 ദിവസം കഴിഞ്ഞിട്ട് മാത്രമേ നിങ്ങൾക്ക് എന്നെ വെച്ച് ഷൂട്ട് പ്ലാൻ ചെയ്യാൻ പറ്റൂപറ്റുകയുള്ളൂ എന്നാണ് പറയുന്നത്.

നിങ്ങൾ ആലോചിക്കണം രജനീകാന്തിനെ പോലെ ഒരു സൂപ്പർ സാറിന്റെ സിനിമയാണ്അത് രജനീകാന്ത് ആണ് അദ്ദേഹത്തിൻറെ സിനിമയിൽ നിന്ന് വിളിച്ചു കഴിഞ്ഞാൽ നമ്മൾ ഏത് സാഹചര്യത്തിലായാലും എവിടെയായാലും അപ്പോൾ തന്നെ നമ്മൾ പോകും. പക്ഷേ വിനായകനെ സംബന്ധിച്ച് രജനികാന്തിന്റെ സിനിമയും ഞങ്ങളുടെ ചെറിയ സിനിമയായ കാസർഗോഡ് എല്ലാം ഒരേ പോലെയാണ് കാണുന്നത്. അതാണ് അദ്ദേഹത്തിൻറെ ക്വാളിറ്റി ആസിഫ് അലി പറയുന്നു.

ADVERTISEMENTS