അത് ചെയ്തപ്പോൾ ഇവനാരാണ് മതതീവ്രവാദിയാണോ എന്ന് ചോദിച്ചിട്ട് ഭയങ്കരമായ കമന്റുകൾ – സംഭവം പറഞ്ഞു ആസിഫ് അലി

27

ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരോദയമാണ് ആസിഫ് അലി. വളരെ ചെറിയൊരു വേഷത്തിലാണ് ഋതുവിൽ താരം എത്തിയിരുന്നത്. എങ്കിലും പിന്നീടങ്ങോട്ട് നിരവധി മികച്ച വേഷങ്ങളുടെ ഭാഗമായി മാറി. കഥ തുടരുന്നു എന്ന ചിത്രമായിരുന്നു താരത്തിന്റെ പ്രധാനപ്പെട്ട ചിത്രം എന്ന് പറയുന്നത്. ഈ ഒരു ചിത്രമായിരുന്നു വലിയൊരു ബ്രേക്ക് ആസിഫലിക്ക് നേടിക്കൊടുത്തത്. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി താരം മാറി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും മറ്റും താൻ ഒരു സെലിബ്രേറ്റി ആയതുകൊണ്ട് അനുഭവിക്കേണ്ടി വരുന്ന ചില പ്രശ്നങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും ഒക്കെയാണ് താരം പറയുന്നത്.

ADVERTISEMENTS
   

ഒരു അഭിമുഖത്തിനെത്തിയപ്പോൾ അവതാരകൻ താരത്തോട് ചോദിച്ചത് ഭാര്യയുടെയും കുട്ടിയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ ഇടുന്നതിന്റെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടില്ലേ എന്നാണ്. അപ്പോൾ അതിനായി ആസിഫ് പറഞ്ഞ മറുപടി ഇങ്ങനെയാണ്.

ഞാൻ അതിന്റെ വലിയൊരു വിക്ടിം ആണ് എന്ന് പറയുന്നതാണ് സത്യം. കാരണം ഞങ്ങൾ ഒരിക്കൽ ഗോവയ്ക്ക് പോയപ്പോൾ പോകുന്ന വഴി  മൂകാംബികയിൽ പോയി. അവിടെ ചെന്നപ്പോൾ ഞാൻ കാവി മുണ്ടും ഒക്കെ അണിഞ്ഞു കുറിയൊക്കെ തൊട്ട് ഒരു ഫോട്ടോ ഇട്ടു ഒപ്പമെന്റെ ഭാര്യയും ഉണ്ടായിരുന്നു അവള്‍ ചുരിദാര്‍ ആയിരുന്നു ഇട്ടതു .

പിന്നെ രണ്ടു മാസം കഴിഞ്ഞു പെരുന്നാൾ ആയിരുന്നു. പെരുന്നാളിന് സാധാരണ പോലെ തന്നെ ഞാൻ ഷർട്ട് മുണ്ടും തൊപ്പിയും ഒക്കെ വെച്ചു വൈഫ്‌ ഒരു ബുര്‍ഖയും  അണിഞ്ഞു ഒരുമിച്ച് ഞങ്ങൾ ചിത്രമെടുത്ത് പോസ്റ്റ് ചെയ്തു..
.
പിന്നീട് ഒരു കല്യാണത്തിന് പോയപ്പോള്‍  ക്രിസ്ത്യൻ തീമിലാണ് ഒരുങ്ങിയത്. അന്ന് തന്റെ ഭാര്യ ചട്ടയും മുണ്ടും ഉടുത്ത് താനും മുണ്ടും ഷർട്ടും ഒക്കെ അണിഞ്ഞു കൊണ്ട് വന്നിരുന്നു. അതും ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പിന്നീട് കുറച്ചുനാൾ കഴിഞ്ഞ് ഇതെല്ലാം കൂടി ഒരുമിച്ച് ആരൊക്കെയോ എഡിറ്റ് ചെയ്ത് ഇട്ടിരിക്കുകയാണ്. ഇവന് ആരാണ് മതതീവ്രവാദിയാണോ എന്ന് ചോദിച്ചിട്ട് ഭയങ്കരമായ കമന്റുകൾ ഇട്ടിരിക്കുകയാണ്.

ഞാൻ അത് കണ്ട് സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി. പിന്നെ ആദ്യമൊക്കെ എനിക്ക് വിഷമമായിരുന്നു. എന്റെ കുടുംബത്തെ എന്തിനാണ് ഇതിൽ ഇൻവോൾവ് ചെയ്യിക്കുന്നത് എന്ന് വിചാരിച്ചു. പിന്നീട് എനിക്ക് മനസ്സിലായി ഞാനൊരു സെലിബ്രേറ്റി ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നത്. ഞാനൊരു സാധാരണക്കാരനായിരുന്നുവെങ്കിൽ എനിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവുമായിരുന്നില്ലന്ന്. പിന്നെ അത്തരം സാഹചര്യത്തെ പക്വതയോടെ നേരിട്ട് എന്ന് അസിഫ് പറയുന്നു.

ADVERTISEMENTS