മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ സ്റ്റാർ ആക്ഷന് രംഗംങ്ങളുടെ രാജാവ്. സുരക്ഷാ സംവിധാനങ്ങൾ ഒട്ടും തന്നെ ഇല്ലാത്ത ഒരു കാലഘട്ടത്തിൽ ഏറ്റവും ദുഷ്‌കരമായ രംഗങ്ങൾ പോലും ഒരു ഡ്യൂപ്പും ഇല്ലാതെ ചെയ്തിട്ടുള്ള നടൻ. അനശ്വര നടൻ ജയന് ഇന്നും മലയാളികളുടെ മനസ്സിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട പേരാണ്.
ഇപ്പോൾ മലയാളത്തിന്റെ ഏറ്റവും വലിയ ആക്ഷൻ സ്റ്റാർ ജയനെ കുറിച്ച് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വീണ്ടും വൈറലാവുകയാണ്.നേരത്തെ മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന്റെ ജയൻ സ്പെഷ്യൽ എഡിഷനും വേണ്ടി നൽകിയ അഭിമുഖത്തിൽ ആണ് ജയനെ അനുസ്മരിച്ചു മോഹൻലാൽ പറഞ്ഞിട്ടുള്ളത്.തന്റെ കരിയറിന്റെ ആരംഭത്തിൽ ജയനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താൻ എന്ന മോഹൻലാൽ പറയുന്നു.
തന്റെ കോളേജ് കാലഘട്ടത്തിൽ നസീർ സാറും മധു സാറുമായിരുന്നു സൂപ്പർ സ്റ്റാറുകൾ . പക്ഷേ താൻ സിനിമയിൽ അരങ്ങേറ്റം കുറിച്ച് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന്റെ കാലഘട്ടത്തെ ജയൻ മലയാളത്തിന്റെ താര ചക്രവർത്തി ആയിക്കഴിഞ്ഞിരുന്നു. തന്റെ രണ്ടാമത്തെ ചിഹ്ട്രമായ സഞ്ചാരിയിൽ ജയനും നസീറുമായിരുന്നു നായകന്മാർ എന്ന് മോഹൻലാൽ ഓർക്കുന്നു. ആ ചിത്രത്തിൽ ജയനുമായി രണ്ടു സംഘടനാ രംഗങ്ങൾ ഉണ്ടായിരുന്നു എന്നും മോഹൻലാൽ പറയുന്നു. ത്യാഗരാജൻ മാസ്റ്റർ സംഘടനം നിർവ്വഹിച്ച ചിത്രത്തിൽ ഡ്യൂപ്പില്ലാതെയുള്ള സംഘടനാ രംഗങ്ങളെ കുറിച്ചും അത്തരം അപകടം പിടിച്ച രംഗങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കണം എന്നും ജയൻ തന്നെ ഉപദേശിച്ചിരുന്നു.ഇന്നും ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ ജയൻ തന്ന ആ ഉപദേശം താൻ ഓർക്കാറുണ്ട്.
ആ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ജയന്റെ സഹോദരന്റെ ഭാര്യയും മക്കളും വന്നപ്പോൾ നസീർ സാറിനെയും തിക്കുറിശ്ശി ചേട്ടനെയുമൊക്കെ അവരെ പരിചയപ്പെടുത്തി. ദൂരെ മാറി നിന്നിരുന്ന എന്നെ ചൂണ്ടിക്കാട്ടി കൊണ്ട് ജയൻ പറഞ്ഞിരുന്നു, “ഇത് മോഹൻലാൽ,പുതുമുഖമാണ് ഈ സിനിമയിലെ വില്ലനാണ് മികച്ച അഭിനയമാണ് ഉറപ്പായും വളർന്നു വരും” ഇതായിരുന്നു ജയന്റെ വാക്കുകൾ. ഒരു തുടക്കക്കാരന് അതിൽ കൂടുതൽ ആതമവിശ്വാസം പകരുന്ന വാക്കുകൾ ലഭിക്കാനില്ലായിരുന്നു.