നേരിട്ട് ആരേലും രഞ്ജിനിയോട് അത് ചോദിക്കാൻ ധൈര്യം കാണിക്കുമോ ? ആര്യ ചോദിക്കുന്നു

834

സോഷ്യൽ മീഡിയയിൽ ഇന്ന് സൈബർ ആക്രമണങ്ങൾ വളരെയധികം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. പ്രത്യേകിച്ച് നായികമാർക്കെതിരെയാണ് പലതരത്തിലുമുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്നത്.

പലപ്പോഴും സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിട്ടുള്ള താരങ്ങള്‍ക്കെതിരെ ആണ്  വിമർശനാത്മകമായ തരത്തിലുള്ള കമന്റുകളും മറ്റും പോസ്റ്റ്‌ ചെയ്തു  ഇത്തരത്തിലുള്ള സൈബർ ബുള്ളിങ് നടത്തുന്നത്. ഒരു ഫോട്ടോ ഷൂട്ട് പോസ്റ്റ് ചെയ്യുകയാണെങ്കിലോ അല്ലെങ്കിൽ ജീവിതത്തിലെ മനോഹരമായ ഒരു നിമിഷങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണെങ്കിലോ, അതിന് താഴെ സഭ്യമല്ലാത്ത കമന്റുകൾ ഇടുകയും ഇവരൊരു സെലിബ്രേറ്റി അല്ലേ ഇവരെ എന്തുപറഞ്ഞാലും കുറ്റമില്ല എന്ന രീതിയിൽ ഇടപെടുകയും ചെയ്യുന്ന ഒരുപറ്റം ആളുകളുണ്ട്. അതിനായി അവര്‍ തിരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയുടെ ഒരു അനോണിമിറ്റി ആണ്.

ADVERTISEMENTS
   

അത്തരം ആളുകളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ ആര്യ. ഒരിക്കൽ ഒരു മരണ വീട്ടിൽ അവതാരകയായ രഞ്ജിനി ഹരിദാസ് കൂളിംഗ് ഗ്ലാസ് ധരിച്ച് വന്നതിനെ ചൊല്ലി വലിയൊരു വിവാദം ഉണ്ടായിരുന്നു ആ സമയത്ത്.

പലരും പറഞ്ഞിരുന്നത് രഞ്ജിനി ഹരിദാസ് അവിടെ ഷോ കാണിക്കാൻ വേണ്ടിയാണ് കൂളിംഗ് ഗ്ലാസ് ധരിച്ച എത്തിയത് എന്ന് ആണ്. അതിനെക്കുറിച്ച് ആയിരുന്നു അവതാരകൻ ചോദിച്ചത്. രഞ്ജിനി കൂളിങ് ഗ്ലാസ് ധരിച്ച് വന്നതിനെക്കുറിച്ച് വലിയൊരു കോൺട്രാവേഴ്സി ഉണ്ടായി. ഒരുപക്ഷേ രഞ്ജിനിക്ക് കണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടായിരിക്കാം അല്ലെങ്കിൽ കരയുന്നത് ആരും കാണാതിരിക്കാൻ ആയിരിക്കും. എന്തുമാവട്ടെ പക്ഷേ അതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു സംസാരം നടന്നു അതിനെക്കുറിച്ച് എന്താണ് ആര്യയ്ക്ക് പറയാനുള്ളത്.

സോഷ്യൽ മീഡിയ ഏത് രീതിയിലും ഉപയോഗിക്കാൻ പറ്റും. അതൊരു ലിബർട്ടിയാണ് ഒരാൾ രഞ്ചിനിയുടെ വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അടിച്ചതിനു ശേഷം ഹേ സ്ത്രീയെ നിങ്ങൾ ചെയ്തത് ശരിയായില്ല; ഇങ്ങനെ കൂളിംഗ് ഗ്ലാസ് ധരിച്ചാണോ മരണവീട്ടിൽ വരുന്നത് എന്ന് ചോദിക്കുമോ.? ഒരിക്കലും ചോദിക്കില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ അത് കമന്റ് ചെയ്യാം.

അതിനുള്ള അധികാരം അവർക്ക് ഉണ്ട്. അതാണ് പറയുന്നത് സോഷ്യൽ മീഡിയ നല്ല രീതിയിലും മോശം രീതിയിലും ഉപയോഗിക്കാം. കൂടുതൽ ആളുകളും അത് ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. അത് സോഷ്യൽ മീഡിയയിൽ ആയതുകൊണ്ടാണ് അത്തരത്തിൽ കമന്റ് ചെയ്യുന്നത്. ഇല്ലാതെ നേരിട്ട് ആരെങ്കിലും അവരോട് ചെന്ന് ഇക്കാര്യം പറയുമോ എന്നും ആര്യ ചോദിക്കുന്നുണ്ട്. പക്ഷെ അത്തരത്തില്‍ വെറുതെ ഒരു കമെന്റ് പോസ്റ്റ്‌ ചെയ്തു പോകുന്നവര്‍ക്ക് അത് അവരെ എത്രത്തോളം സ്വധീനിക്കുമെന്നോ വേദനിപ്പിക്കുമെന്നോ അറിയില്ല.

മറ്റുള്ളവരുടെ വേദനയോ വികരങ്ങലോ മാനിക്കാത്ത ഒരു കോട്ടം ആണ് ഇത്തരം പരുപടികലുംയി മുന്നിട്ടു ഇറങ്ങുന്നത്. അവര്‍ക്ക് നാളെ സമാനമായ ഒരനുഭവം ഉണ്ടാകുമ്പോള്‍ ആണ് മനസിലാകുക.

ADVERTISEMENTS
Previous articleതന്നെ കുറച്ചൊക്കെ ഭരിക്കാൻ കഴിവുള്ള ഒരു പങ്കാളി വേണം.. സ്വാസികയുടെ വിവാദപരമായ ആ തുറന്നു പറച്ചിലുകള്‍ ഇങ്ങനെ
Next articleനരനില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടേറിയ അനുഭവം തുറന്നു പറഞ്ഞു ഭാവന