പൃഥ്‌വിയെ ഒരു മൃഗത്തോടുപമിച്ചാൽ നിങ്ങൾ ഒരു സിംഹമായിരിക്കുമോ ഒരു കടുവയായിരിക്കുമോ – താരത്തിന്റെ മറുപടി വൈറൽ.

988

മലയാള സിനിമയിൽ ഒരു മൾട്ടി ടാലൻറ് ഫേസ് ആണ് നടൻ പൃഥ്വിരാജിന് ഉള്ളത്. സിനിമയെ വളരെ വലിയ ഒരു പാഷനായി കാണുകയും സിനിമയുടെ സമസ്ത മേഖലകളെ കുറിച്ചും ഗാഢമായ അറിവ് നേടുകയും ചെയ്യുന്നതിൽ പൃഥ്വിരാജ് വളരെ താല്പര്യവാനാണെന്ന് പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ നിന്നും കൂടാതെ അദ്ദേഹത്തിൻറെ ഒപ്പമുള്ളവരുടെ ഒരു വാക്കുകളിൽ നിന്നും തന്നെ നമുക്ക് വ്യക്തമാവുന്നതാണ്.

സുകുമാരന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് എത്തിയ പൃഥ്വിരാജ് വളരെ പെട്ടെന്ന് തന്നെ തന്റേതായ സിംഹാസനം സിനിമയിൽ ഉറപ്പിച്ചിരുന്നു. ചുരുക്കം സിനിമകൾ കൊണ്ട് തന്നെ മലയാള സിനിമയിൽ വളരെ വിജയിയായിട്ടുള്ള ഒരു സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമായ എമ്പുരാൻ ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ചിത്രം ഉടൻ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ വാലേ ആവേശത്തോടെയാണ് ആ ചിത്രത്തെ കാണുന്നത്. സഹപ്രവർത്തകരും മാധ്യമങ്ങളുമൊക്കെ വളരെ ബുദ്ധിമാനായ ഒരു വ്യക്തിയായിട്ടാണ് പലപ്പോഴും പൃഥ്‌വിയെ അവതരിപ്പിക്കാറുള്ളത് അത് അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചവരെല്ലാം സമ്മതിക്കുന്ന ഒരു കാര്യം കൂടിയാണ്.

ADVERTISEMENTS
   
READ NOW  ഇന്ദ്രൻസിന്റെ ഭാര്യയിട്ടാണെന്ന് പറഞ്ഞപ്പോൾ പല നടിമാരും പിന്മാറി - ഞെട്ടിക്കുന്ന സംഭവം പറഞ്ഞു മഞ്ജു പിള്ള

ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിനെക്കുറിച്ചു കുറച്ചു ദിവസങ്ങൾക്കു മുൻപ് ടോവിനോ കാര്യങ്ങൾ വൈറൽ ആയിരുന്നു. താൻ കണ്ടതിൽ ഏറ്റവും മികവുള്ള സംവിധായകരിൽ ഒരാളാണ് പ്രിത്വിരാജ് എന്ന് ടോവിനോ പറഞ്ഞിരുന്നു.

ഇപ്പോൾ പൃഥ്വിരാജിനോട് ഒരു അഭിമുഖത്തിൽ ഒരു അവതാരകൻ ചോദിക്കുന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് വൈറൽ ആകുന്നത്. കടുവയിൽ അഭിനയിച്ച പൃഥ്‌വി യഥാർത്ഥ ജീവിതത്തിൽ ഒരു മൃഗത്തോട് ഉപമിക്കുകയാണെങ്കിൽ താങ്കൾ ഒരു സിംഹമാണോ അതോ ഒരു കടുവയാണ് ഇതായിരുന്നു അവതാരകന്റെ ചോദ്യം. അതിന് പ്രിത്വിരാജ് നൽകിയ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.

താരത്തിന് മറുപടി ഇങ്ങനെയാണ്എനിക്ക് തോന്നുന്നത് ഞാനിത് രണ്ടുമല്ല ചിലപ്പോൾ ഞാൻ ഒരു ആന ആയിരിക്കാം എന്നാണ്. അപ്പോൾ എന്താണ്നിങ്ങളെ ഒരു ആനയാക്കുന്നത് എന്ന് അവതാരകന്റെ ചോദ്യത്തിന് താരം അത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്ഞാൻ വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു വ്യക്തിത്വമുള്ള ആളാണ്. ഞാൻ പെട്ടെന്ന് തളർന്ന് പോകുന്ന, പെട്ടെന്ന് സന്തോഷത്തിൽ മതി മറന്നു പോകുന്ന, പെട്ടെന്ന് സങ്കടത്തിൽ താഴ്ന്നു പോകുന്നഒരാളല്ല’എനിക്ക് തോന്നുന്നത് എനിക്ക് വളരെ മോശം സിറ്റുവേഷഷനുകളിൽ വളരെ സ്ട്രെസ്സ്ഫുൾ ആയിട്ടുള്ള അവസരങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിയുന്ന ഒരു മാനസിക ശക്തിയുണ്ട് എന്നാണ് പൃഥ്വിരാജ് തന്നെക്കുറിച്ച് തന്നെ വ്യക്തമാക്കുന്നത്.

READ NOW  എൻറെ ആ സിനിമകളിലെ കഥാപാത്രങ്ങളോട് എനിക്ക് യോജിക്കാൻ ആവില്ല - ആ കഥപാത്രത്തെ ആളുകൾ ആഘോഷിക്കുന്നത് എനിക്ക് നിയന്ത്രിക്കാൻ ആവുന്നതിലും അപ്പുറം
ADVERTISEMENTS