മലയാള സിനിമയിലെ മഹാമേരുക്കളാണ് മോഹൻലാലും മമ്മൂട്ടിയും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താര ചക്രവർത്തിമാർ. ഇരുവരുടെയും സിനിമ വീക്ഷണവും സിനിമ തെരഞ്ഞെടുപ്പുകളും എപ്പോഴും ചർച്ച ആവാറുണ്ട് . കാർക്കശ്യ നിലപാടുകൾക്ക് പേരുകേട്ട നടനാണ് മമ്മൂട്ടി പെട്ടന്ന് ദേഷ്യപ്പെടുന്ന സ്വൊഭാവം; എങ്കിലും പുതുമുഖ സംവിധായകർക്കും പുതുമുഖ നടന്മാർക്കും അദ്ദേഹം വലിയ പ്രചോദനമാകാറുണ്ട് പലപ്പോഴും എന്ന് അദ്ദേഹത്തിൻറെ അടുപ്പമുള്ളവർ പറയാറുണ്ട്. അതെ പോലെ തന്നെ പല പുതുമുഖ നടന്മാരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പല സിസിനിമകളിലേക്കും മമ്മൂട്ടി തങ്ങളെ റെക്കമെന്റ് ചെയ്തു എന്ന്. ഇപ്പോൾ മമ്മൂട്ടിയും മോഹൻലാലും പുതിയ സംവിധായകരെ കുറിച്ചും അവരോടൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ച് തുറന്നു പറയുന്നത് വൈറൽ ആയിരുന്നു. ഇരുവരും തങ്ങളുടെ പുതിയ നവാഗതരായ സംവിധായകരോടുള്ള നിലപാടിനെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചും വ്യക്തമാക്കുകയാണ് വീഡിയോയിൽ അവർ പറയുന്നത് ഇങ്ങനെയാണ്.
പുതിയ പ്രതിഭകളിൽ പുതിയ ആൾക്കാരിൽ ഇന്നത്തെ മലയാള സിനിമ ഭദ്രമാണോ എന്നുള്ള ചോദ്യമായിരുന്നു മോഹൻലാലിനോട് ഒരു അഭിമുഖത്തിൽ ചോദിച്ചത്. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്. കഴിഞ്ഞവർഷം ഏതാണ്ട് 85ഓ 87 ഓ സംവിധായകർ മലയാളത്തിൽ വന്നിട്ടുണ്ട് എന്നാണ് പറയുന്നത്. പക്ഷേ ഇവരിൽ എത്രപേർക്ക് ഇതിൽ നിൽക്കാൻ പറ്റുന്നുണ്ടു എന്നുള്ളതാണ് പ്രധാന കാര്യം. ചുമ്മാ സിനിമ ചെയ്താൽ പോരല്ലോ എത്രയോ ആൾക്കാർക്ക് വരുന്നുണ്ട്. അല്ലെങ്കിൽ ചിലർ പരിചയപ്പെടുത്തും ലാൽ ഇത് പുതിയ സംവിധായകനാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ എല്ലാവരുടെയുംസിനിമകളിൽ നമുക്ക് അഭിനയിക്കാൻ പറ്റില്ലല്ലോ. നമ്മൾക്കും കൂടി തോന്നുകയും നമ്മൾക്ക് വിശ്വാസമുള്ള ആൾക്കാരുടെ സിനിമകൾ മാത്രമേ അഭിനയിക്കാൻ പറ്റുകയുള്ളൂ. ഇതായിരുന്നു മോഹൻലാൽ അന്ന് പറഞ്ഞ മറുപടി.ALSO READ:നിങ്ങൾ എന്തിനാണ് അവളെ തൊട്ടത് ഐശ്വര്യയെ തോറ്റതിന് സൽമാൻ സഞ്ജയ് ലീല ബൻസാലിയോട് ദേഷ്യപ്പെട്ടു സംഭവം ഇങ്ങനെ
മോഹൻലാൽ പൊതുവേ പുതുമുഖ സംവിധായകരെ അധികം അടുപ്പിക്കില്ല എന്ന വാർത്തകൾ പലപ്പോഴും പ്രചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അത്തരത്തിലുള്ള റിസ്ക് എടുക്കുന്നത് വലിയ താല്പര്യമില്ല. തൻറെ വിശ്വാസമുള്ള തൻറെ സേഫ് സോണിലുള്ള തനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള ഒരു ടീം സംവിധായകരോടും ടെക്‌നീഷ്യന്മാരോടും മാത്രമേ അദ്ദേഹം സഹകരിക്കുമെകയുള്ളു എന്ന് നേരത്തെ പലരും പറഞ്ഞിട്ടുണ്ട്.
എന്നാൽ ഈ വിഷയത്തെക്കുറിച്ച് മമ്മൂട്ടി പറയുന്നത് തികച്ചും വ്യത്യസ്തമായാണ് പൊതുവേ പുതുമുഖ സംവിധായകർക്ക് നിരവധി അവസരങ്ങൾ നൽകുന്ന ഒരു നടൻ കൂടിയാണ് മമ്മൂട്ടി. മമ്മൂട്ടി സിനിമകൾ ചെയ്തു സംവിധാന രംഗത്തേക്ക് കടന്നുവന്ന നിരവധി പുതുമുഖങ്ങൾ ഇപ്പോൾ തന്നെ മലയാള സിനിമയിലുണ്ട്.
പുതിയ ഡയറക്ടർ വരുമ്പോൾ പ്രൊഡക്ഷനിൽ ഉള്ള മുൻ പരിചയമുള്ള ഒരുപാട് കാലം എക്സ്പീരിയൻസ് ഉള്ള ആൾക്കാർക്കും ടെക്നീഷ്യന്മാർക്കും നടൻമാർക്കും ഒക്കെ ചിലപ്പോൾ ചില ബുദ്ധിമുട്ടുകൾ തോന്നും.ALSO READ:അഭിനയത്തിലും സൗന്ദര്യത്തിലും മമ്മൂട്ടിയേക്കാൾ മിടുക്കൻ, ആ നടൻ ആയിരുന്നു അയാൾ സിനിമ വീട്ടിലായിരുന്നു എങ്കിൽ മമ്മൂട്ടി ഇവിടെ എത്തിയില്ലായിരുന്നു.
എന്നാൽഎല്ലാ പുതിയ ഡയറക്ടേഴ്സ് അവരുടെ ആഗ്രഹങ്ങൾ വളരെ വലുതായിരിക്കും. എന്നെ സംബന്ധിച്ച് ഒരു പുതിയ ഡയറക്ടർ വരുമ്പോൾ അയാളുടെ ആദ്യ സിനിമ എന്ന് പറഞ്ഞാൽ അതൊരു വലിയ സങ്കല്പമായിരിക്കും. ഒരു വലിയ മഹാ സങ്കല്പമാണ് അല്ല, സ്വപ്നമാണത്. നമ്മൾ എങ്ങനെയെങ്കിലും അതിനുള്ളിൽ കയറി പറ്റുക എന്നുള്ള ഒരു ദുരുദ്ദേശമാണ് തനിക്കുള്ളത് എന്ന് മമ്മൂട്ടി പറയുന്നു.
അത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. കരിയറിൽ ഒരു സമയത്ത് മമ്മൂട്ടിയും പൊതുവേ പുതുമുഖ സംവിധായകരെ അധികം വിശ്വസിക്കത്തില്ലായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അത് മാറ്റി അതിനു പ്രധാന കാരണം അദ്ദേഹം നിരസിച്ച പുതുമുഖ സംവിധായകരുടെ ചില ചിത്രങ്ങൾ സൂപ്പർ ഹിറ്റുകൾ ആയി.
അതിനു ശേഷം കൂടുതലും പുതിയ സംവിധായകരെ തിരഞ്ഞുപിടിച്ച് സിനിമകൾ സെലക്ട് ചെയ്യുന്ന രീതി അദ്ദേഹം കൊണ്ടുവന്നു. ലാൽ ജോസിനോട് അങ്ങോട്ട് മമ്മൂട്ടി അദ്ദേഹത്തിൻറെ ആദ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ സംഭവം ലാൽ ജോസ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് മമ്മൂട്ടിയെ പോലെയുള്ള ഒരു സൂപ്പർസ്റ്റാറിനെ വെച്ച് സിനിമ ചെയ്യാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് മമ്മൂട്ടി വേണ്ട എന്ന് പോലും ലാൽ ജോസ് മമ്മൂട്ടിയോട് തന്നെ പറഞ്ഞിരുന്നു.ALSO READ:മുതിരുമ്പോൾ ഇന്ത്യക്കാർ അച്ഛനമ്മമാരുടെ കൂടെ താമസിക്കുന്നതിന് കളിയാക്കിയ വിദേശിക്ക് ഐശ്വര്യ റായി നൽകിയ മറുപടി ഇങ്ങനെ.
പിന്നീട് നല്ല സിനിമകൾ ചെയ്ത എക്സ്പീരിയൻസ് ആയതിനുശേഷം മമ്മൂക്ക എനിക്ക് ഡേറ്റ് തന്നാൽ മതി എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടി ലാൽജോസിനോട് പറഞ്ഞിരുന്നു ഞാൻ ഡേറ്റ് തരികയാണെങ്കിൽ നിൻറെ ആദ്യ സിനിമയ്ക്ക് മാത്രമേ ഡേറ്റ് തരു. അല്ലെങ്കിൽ പിന്നെ നിനക്ക് ഡേറ്റ് ഇല്ല എന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ലാൽ ജോസിന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവിൽ മമ്മൂട്ടി നായകനായത്. അടുത്തിടെ മമ്മൂട്ടി തിരഞ്ഞഎടുത്ത മിക്ക ചിത്രങ്ങളും പുതുമുഖ സംവിധായകരുടെ സിനിമകൾ ആയിരുന്നു അതെല്ലാം സൂപ്പർഹിറ്റുകളും ആയിരുന്നു.