ഫെമിനിസ്റ്റ് ആണോ – അവതാരകയുടെ ചോദ്യത്തിന് ഫഹദ് ഫാസിലിന്റെ രസകരമായ മറുപടി

333

മലയാളത്തിന്റെ സ്വന്തം സംവിധായകൻ ഫാസിലിന്റെ മകൻ ഫഹദ് ഫാസിൽ ഒരു പക്ഷേ ഒരു വിധപ്പെട്ട എല്ലാ താര പുത്രന്മാരും അവരുടെ കരിയറിലെ കുറെ കാലം അറിയപ്പെടുന്നത് അതി പ്രശസ്തനായ തന്റെ അച്ഛന്റെ പേരിൽ തന്നെയാകും. പക്ഷേ അതിനു വിപരീതമാണ് നടൻ ഫഹദ് ഫാസിലിന്റെ കാര്യം ആദ്യ ചിത്രം പരാജയമായപ്പോൾ വളരെ പെട്ടന്ന് ഒരു പിന്മാറ്റം നടത്തുകയും അടുത്ത ചിത്രം മുതൽ തന്നെ തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത ഏക താര പുത്രൻ എന്ന് വേണമെങ്കിൽ പറയാവുന്ന താരമാണ് ഫഹദ് ഫാസിൽ.

താരത്തിന്റെ പഴയ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറലാകുന്നത്. അതിൽ അവതാരിക താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പല ചോദ്യങ്ങളും ചോദിക്കുന്നതിനോടൊപ്പം ചോദിച്ച ഒരു ചോദ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഫഹദ് ഒരു ഫെമിനിസ്റ്റാണെന്ന് തോന്നിയിട്ടുണ്ടെന്ന അവതാരകയുടെ ചോദ്യത്തിന് ഫഹദ് മറുപടി നല്‍കുന്നത് വീഡിയോയില്‍ കാണാം. ഇതിന് ഫഹദ് അതെ എന്ന് മറുപടി നല്‍കിയ ഫഹദ് സ്ത്രീകളെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും പറയുന്നുണ്ട്. സ്ത്രീകളെ തനിക്കു വലിയ സ്നേഹവും ബഹുമാനവുമാണ് എന്ന് ഫഹദ് പറയുന്നു. ഇതോടെ ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ള സ്ത്രീ ആരെന്ന് അവതാരക ചോദിക്കുന്നു. ഇതിന് ഫഹദ് നല്‍കിയ മറുപടി ഒമ്ബതാം ക്ലാസിലെ കാമുകിയാണെന്നായിരുന്നു. ഇപ്പോള്‍ കല്യാണം കഴിഞ്ഞുകാണുമെന്നും ഫഹദ് പറയുന്നു.

ADVERTISEMENTS
READ NOW  വല്യേട്ടൻറെ രണ്ടാം ഭാഗം മമ്മൂക്കയുടെ ഉൾപ്പടെ വലിയ സ്വപനം അത് നടക്കാത്തത് അവർ തമ്മിലുള്ള പ്രശ്‌നം - മമ്മൂക്കയെ പോലുള്ള ഒരു മഹാനടനോട് അങ്ങനെ ചെയ്യരുത്- നിർമ്മാതാവ് ബൈജു അമ്പലക്കര

എനിക്ക് ആണുങ്ങളേക്കാള്‍ ഇഷ്ടം പെണ്ണുങ്ങളുടെ അടുത്ത് ഇരിക്കാനാണെന്നും ഫഹദ് പറയുന്നു. പിന്നാലെ താന്‍ അഭിനയിച്ച അകം എന്ന സിനിമയെക്കുറിച്ചും ഫഹദ് മനസ് തുറക്കുകയാണ്. ഞാന്‍ അകം എന്നൊരു സിനിമ ചെയ്തിരുന്നു. മലയാറ്റൂരിന്റെ യക്ഷിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ സിനിമ. ശാലു എന്നു വിളിക്കുന്ന, ശാലിനിയാണ് ആ സിനിമ സംവിധാനം ചെയ്തത്. ആദ്യമായിട്ടാണ് ഞാനൊരു സംവിധായകയുടെ കൂടെ ജോലി ചെയ്യുന്നത്. അത് ഞാന്‍ വല്ലാതെ ആസ്വദിച്ചു. കാരണം എനിക്ക് അവരുടെ കാഴ്ചപ്പാടാണ് കൂറേക്കൂടെ റീസണബിള്‍ ആയിട്ട് തോന്നിയത്. കുറേക്കൂടി എക്‌സൈറ്റിംഗും കുറേക്കൂടി മനോഹരമായിട്ട് തോന്നുന്നതെന്നാണ് ഫഹദ് പറയുന്നത്.

ഒരു പെണ്‍കുട്ടി എന്നെ വിളിച്ചിട്ട് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്. ശരിക്കും ആഗ്രഹിക്കുന്നുണ്ട് ഞാന്‍ അങ്ങനൊരു സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ എന്നും ഫഹദ് അഭിപ്രായപ്പെട്ടു.

READ NOW  "നിനക്ക് സിനിമയിലൊക്കെ അവസരം കിട്ടിയിട്ടുണ്ടല്ലോ വെറുതെ ഒന്നും ആരും തരില്ലെന്ന് ചിന്തിക്കുന്നവർക്കറിയാം" ബിഗ് ബോസ് താരം ശാലിനിക്ക് കിടക്ക പങ്കിടാൻ വലിയ ഓഫർ നൽകി മെസ്സേജ് അർഹിക്കുന്ന മറുപിടി തന്നെ വിശാലമായി നൽകി ശാലിനി അതിങ്ങനെ..
ADVERTISEMENTS