നടൻ അരവിന്ദ് സ്വാമി തന്റെ മകൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി നടൻ ഡൽഹി കുമാർ സംഭവം ഇങ്ങനെ

1802

തമിഴ് നടൻ ആണെങ്കിലും മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് അരവിന്ദ് സ്വാമി. ഒരുപാട് മലയാളം സിനിമകൾ ഒന്നും ചെയ്തിട്ടില്ല എങ്കിലും 1992 ൽ പുറത്തിറങ്ങിയ ഡാഡി എന്ൻ ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.ഡാഡി , മലയാളത്തിലെ എവർഗ്രീൻ റൊമാൻറിക് ഹിറ്റായ ദേവരാഗം പിന്നെ 2022 ൽ പുറത്തിറങ്ങിയ ഒറ്റ തുടങ്ങിയ കുറച്ച് ചിത്രങ്ങൾ മാത്രമാണ് അദ്ദേഹം മലയാളത്തിൽ ചെയ്തിട്ടുള്ളത്.

അതിൽ 1992 ൽ പുറത്തിറങ്ങിയ ദേവരാഗം മലയാളികളുടെ എവർ ഗ്രീൻ റൊമാൻറിക് ഹിറ്റാണ്. ദേവരാഗത്തിലെ ഗാനങ്ങളും മലയാളികൾക്ക് എന്നും വളരെയധികം പ്രിയങ്കരങ്ങളാണ്. ദേവരാഗം എന്ന ചിത്രത്തിലൂടെയാണ് മലയാളി മനസ്സിലേക്ക് അരവിന്ദ് സ്വാമി കുടിയേറി പാർത്തത്. റൊമാൻറിക് നായകനിൽ നിന്നും മാസ് നായകനായിട്ടുള്ള ചുവടുമാറ്റം തനിയൊരുവൻ എന്ന ചിത്രത്തിലൂടെയായിരുന്നു.

ADVERTISEMENTS

വലിയൊരു അപകടത്തിൽ നിന്നും പുതുജന്മം അടുത്താണ് സ്വാമി പിന്നീട് സിനിമ ലോകത്തേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ തമിഴിൽ തിരക്കേറിയ നായകനടനാണ് അദ്ദേഹം. ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത് മുൻപ് പ്രമുഖ സിനിമ സീരിയൽ നടൻ ഡൽഹി കുമാറിന്റെ ഒരു വെളിപ്പെടുത്തലാണ്. അദ്ദേഹം അരവിന്ദ് സാമി തന്റെ സ്വന്തം മകനാണ് എന്ന് തുറന്നു പറഞ്ഞിരുന്നു.

READ NOW  നിങ്ങൾ എന്തിനാ ആക്കി സംസാരിക്കുന്നെ എന്നെ പ്രകോപിപ്പിച്ചാൽ ഒന്നും കിട്ടില്ല -മാധ്യമ പ്രവർത്തകയോട് കലിച്ചു ശ്വേതാ മേനോൻ - സംഭവം ഇങ്ങനെ.

അരവിന്ദ് സ്വാമി തന്റെ സ്വന്തം മകനാണെന്നും അവൻ ജനിച്ച ഉടൻ തന്നെ താൻ അവനെ സ്വന്തം സഹോദരിക്കു ദത്തു നൽകിയതാണ് എന്നും എന്നാൽ അവനോട് ഇപ്പോൾ തനിക്ക് അച്ഛന്‍ മകൻ എന്നുള്ള ഒരു ബന്ധമില്ല എന്നും മുൻപൊരിക്കൽ ബിഹൈൻഡ്വുഡ് തമിഴിനു നൽകിയ അഭിമുഖത്തിൽ ഡൽഹി കുമാർ വെളിപ്പെടുത്തുകയുണ്ടായി.

ദീർഘകാലമായി മക്കളില്ലാതിരുന്ന സ്വന്തം സഹോദരിക്ക് തന്റെ മകനെ ജനിച്ചയുടൻ ദത്തു നൽകിയതാണ് എന്നും പിന്നീട് അവൻ ആ കുടുംബവുമായി വളരെയധികം അറ്റാച്ച്ഡ് ആവുകയും ചെയ്തുവെന്ന് ഈ കാര്യങ്ങളെല്ലാം അരവിന്ദ് സ്വാമിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞത്. തന്റെ വീട്ടിൽ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ മാത്രമാണ് അരവിന്ദ് സ്വാമി വരുന്നത് എന്നും വന്നാൽ വളരെ പെട്ടെന്ന് തന്നെ തിരികെ പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഞങ്ങൾ തമ്മിൽ അച്ഛൻ മകൻ ബന്ധം ഒന്നും ഇല്ല അങ്ങനെ ഒന്നും നിലനിർത്താൻ കഴിഞ്ഞിരുന്നില്ല എന്നും കാണുമ്പോൾ സുഖമാണോ എന്ന് മാത്രമാണ് താൻ അവനോട് ചോദിക്കാറുള്ളത് എന്നും അദ്ദേഹം പറഞ്ഞത്. അരവിന്ദ് സ്വാമിക്കൊപ്പം സിനിമ ചെയ്യുന്നതിനോ അഭിനയിക്കുന്നതിനോ ഒന്ന് യാതൊരു പ്രശ്നവുമില്ല എന്നും കഥയും സാഹചര്യവും ഒത്തു വന്നാൽ അങ്ങനെ ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ ഇത്രയും നാളും ഒരുമിച്ച് അഭിനയിക്കാതിരുന്നത് അത്തരം സാഹചര്യങ്ങൾ ഒന്നും ഉണ്ടാകാത്തത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞത്.

READ NOW  അന്ന് കരഞ്ഞു കൊണ്ട് നിന്ന മഞ്ജുവിനെ കണ്ടപ്പോൾ ഞാൻ അവരുടെ സഹോദരൻ മധുവാര്യർക്ക് മെസേജ് ഇട്ടു - സംഭവം വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് അരവിന്ദ് സ്വാമി കടന്നുവരുന്നത്. കളക്ടർ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. അന്ന് താൻ സീരിയൽ നടൻ ഡൽഹി കുമാറിന്റെ മകനാണെന്ന് അഭിമുഖത്തിൽ അരവിന്ദ് സ്വാമി പറഞ്ഞിരുന്നു. പക്ഷേ അത് തെളിയിക്കുന്ന അതൊന്നും അദ്ദേഹത്തിന്റെ പക്കൽ അന്നില്ലായിരുന്നു. അത് മാത്രമല്ല അന്ന് ഡൽഹി കുമാർ യാതൊരു തരത്തിലും പ്രതികരിച്ചിരുന്നതുമില്ല. പിന്നീട് ഇന്നുവരെ അരവിന്ദ് സ്വാമി അതിനെ കുറിച്ച് യാതൊന്നും പറഞ്ഞിരുന്നില്ല എന്നുള്ളത് വലിയൊരു വസ്തുതയാണ്.

എന്നാൽ വിക്കിപീഡിയയിൽ സ്വാമിയുടെ അച്ഛൻറെ പേരായി എഴുതിയിരിക്കുന്നത് മറ്റൊരാളുടെ പേരാണ് അത് പ്രമുഖ വ്യവസായ വെങ്കിടരാമ ദുരൈസ്വാമിയാണ് സ്വാമി എന്നാണ് അതോടൊപ്പം അമ്മയുടെ പേരായ ഭാരത നാട്യം ഡാൻസർ വസന്തയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഡൽഹി കുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളോട് ഇതുവരെയും അരവിന്ദ് സ്വാമി പ്രതികരിച്ചിട്ടില്ല.

READ NOW  ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് - എന്നെ കേൾക്കാൻ നിങ്ങളെങ്കിലും ഉണ്ട് - പീഡനാരോപണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജയസൂര്യ.
ADVERTISEMENTS