‘I love you to death…’ തന്റെ ജീവിതത്തിലെ ആദ്യ പ്രണയത്തെ പറ്റിയും എന്തുകൊണ്ട് അത് ഇന്നും പ്രീയപ്പെട്ടതാണ് എന്നും അനുഷ്ക പറയുന്നു -ജയസൂര്യക്കൊപ്പം കത്തനാരിലൂടെ മലയാളത്തിലേക്കും

11

ബാഹുബലി താരം അനുഷ്ക ഷെട്ടിയുടെ കരിയറിലെ നിർണായക ഘട്ടമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ അനുഷ്ക വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. പുതിയ ചിത്രങ്ങളായ ‘ഘാട്ടി’യും ‘ഒപ്പം ജയസൂര്യക്കൊപ്പം കത്തനാർ – ദി വൈൽഡ് സോർസറർ’ലൂടെ മലയാളത്തിലേക്കും താരം കടന്നു വരികയാണ് ഈ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെ, താരത്തിന്റെ വ്യക്തിജീവിതവും കുട്ടിക്കാലത്തെ ഓർമ്മകളും സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചാവിഷയമാകുന്നു.

തിരിച്ചുവരവ്: ‘ഘാട്ടി’യും ‘കത്തനാർ’ വിശേഷങ്ങളും

തന്റെ പുതിയ പ്രോജക്റ്റായ ‘ഘാട്ടി’യിലൂടെയാണ് അനുഷ്ക ഷെട്ടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുന്നത്. കഞ്ചാവ് കടത്ത് സംഘത്തിലേക്ക് നിർബന്ധിതയായി എത്തേണ്ടിവരുന്ന ഒരു സ്ത്രീ, പിന്നീട് സമൂഹത്തിൽ ആദരിക്കപ്പെടുന്ന വ്യക്തിയായി മാറുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. 2025 ജൂലൈ 11-ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം നിലവിൽ വൈകിയിരിക്കുകയാണ്.

ADVERTISEMENTS
   

‘അലക്സ് പാണ്ഡ്യൻ’ എന്ന സിനിമയ്ക്ക് ശേഷം നടൻ കാർത്തിക്കൊപ്പം ലോകേഷ് കനകരാജിന്റെ ‘കൈതി 2’ വിൽ അനുഷ്ക വീണ്ടും ഒന്നിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ‘കൈതി’യിൽ ദില്ലിയുടെ ഭാര്യയായി അനുഷ്ക എത്തുമെന്നാണ് സൂചന.

അത് കൂടാതെ താരം മലയാളത്തിലേക്കും തൻ്റെ അരങ്ങേറ്റം നടത്തും എന്നാണ് സൂചന ,ജയസൂര്യ നായകനായി എത്തുന്ന ‘കത്തനാർ – ദി വൈൽഡ് സോർസറർ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അനുഷ്ക. ജയസൂര്യക്കൊപ്പം ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അനുഷ്ക അവതരിപ്പിക്കുന്നത് ഒരു പ്രധാന കഥാപാത്രത്തെയാണ്.

ബാഹുബലി ആഘോഷവും അസാന്നിധ്യവും

‘ബാഹുബലി’യുടെ പത്താം വാർഷിക ആഘോഷങ്ങൾ അടുത്തിടെ നടന്നിരുന്നു. എസ്.എസ്. രാജമൗലി, പ്രഭാസ്, റാണ ദഗ്ഗുബാട്ടി തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തപ്പോൾ, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി തുടങ്ങിയ പ്രധാന നടിമാരുടെ അസാന്നിധ്യം ചർച്ചയായിരുന്നു. ‘ബാഹുബലി’ ആഘോഷത്തിൽ നിന്നും അനുഷ്ക വിട്ടുനിന്നത് ‘ഘാട്ടി’ക്ക് വേണ്ടിയുള്ള ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയുമായി ബന്ധപ്പെട്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രൊമോഷൻ ഘട്ടം വരെ പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കാൻ താരം തീരുമാനിച്ചിരുന്നു.

പ്രഭാസുമായുള്ള ബന്ധവും സൗഹൃദവും

‘ബാഹുബലി’യിലൂടെ പ്രഭാസുമായി അനുഷ്കയുടെ സ്ക്രീൻ കെമിസ്ട്രി വലിയ ശ്രദ്ധ നേടിയിരുന്നു. ഇത് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾക്ക് വഴിവെച്ചു. എന്നാൽ ഈ അഭ്യൂഹങ്ങളെ തള്ളി പ്രഭാസ് തന്നെ രംഗത്തെത്തിയിരുന്നു. തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും ഇവർക്കിടയിൽ പ്രണയബന്ധമില്ലെന്നും പ്രഭാസ് വ്യക്തമാക്കിയിരുന്നു.

കുട്ടിക്കാലത്തെ പ്രണയ ഓർമ്മ

അനുഷ്കയുടെ വ്യക്തിജീവിതം ആരാധകരുടെ ശ്രദ്ധ നേടുമ്പോൾ, സൺ ന്യൂസ് തമിഴ് റിപ്പോർട്ട് ചെയ്ത ഒരു കുട്ടിക്കാലത്തെ പ്രണയ ഓർമ്മയും സജീവമാണ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു സഹപാഠി തന്നോട് പ്രണയം തുറന്നു പറഞ്ഞതിനെക്കുറിച്ച് അനുഷ്ക ഓർക്കുന്നു അന്ന് ആ പറഞ്ഞതിന്റെ അർത്ഥം പോലും തനിക്ക് മനസിലാകുന്ന ഒരു പ്രായമല്ലായിരുന്നു എന്നും താരം പറയുന്നു.. “ഒരു പയ്യൻ എന്റെ അടുത്ത് വന്ന്, ‘ഐ ലവ് യൂ… ഐ ലവ് യൂ ടു ഡെത്ത്’ എന്ന് പറഞ്ഞു. അന്ന് അതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല, എന്നിട്ടും ഞാൻ ‘ഓകെ’ എന്ന് പറഞ്ഞു,” താരം പങ്കുവെച്ച ഈ നിഷ്കളങ്കമായ ഓർമ്മ ഇപ്പോഴും തനിക്ക് പ്രിയപ്പെട്ടതാണെന്ന് അനുഷ്ക പറയുന്നു.43 വയസ്സുള്ള താരം ഇപ്പോഴും വിവാഹിതയായിട്ടില്ല എന്നതാണ് വാസ്തവം. അത്കൊണ്ട് തന്നെ താരത്തിന്റെ വിവാഹ വാർത്തകൾ എല്ലാം വലിയ തോതിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് അനുഷ്‌കയും പ്രഭാസും പ്രണയത്തിൽ ആണെന്ന വാർത്തയാണ് പക്ഷേ ഇരു താരങ്ങളും മുൻപ് പലപ്പോഴും ഇത് നിരസിച്ചിട്ടുണ്ട്.

ADVERTISEMENTS