നിരവധി സീരിയലുകളിലൂടെ പ്രശസ്തയായ അതിനുശേഷം സ്റ്റാർ മാജിക് പ്രോഗ്രാമിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അനുമോൾ. ഇപ്പോൾ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്ത് താരം മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ സംഭവിച്ച ചില മോശ അനുഭവങ്ങൾ മൈൽസ്റ്റോൺ മേക്കേഴ്സ്സ് എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ അനുമോൾ തുറന്നുപറയുന്നുണ്ട്. അതുപോലെതന്നെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കാണുമ്പോൾ ചുറ്റുപാടുമുള്ള സമൂഹത്തിൻറെ വളരെ മോശം പെരുമാറ്റവും നിസ്സംഗ ഭാവവും തന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് എന്നും അനുമോൾ പറയുന്നു. പക്ഷേ തന്നെ വീട്ടിൽ വളർത്തിയ രീതിയും തന്റെ അമ്മ നൽകിയ ആത്മവിശ്വാസവും കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഏത് സന്ദർഭം ഉണ്ടായാലും അതിശക്തമായി പ്രതികരിക്കാറുണ്ട് അനുമോൾ പറയുന്നു. ഒന്ന് രണ്ട് അനുഭവങ്ങൾ അനുമോൾ അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട് അതാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തനിക്ക് വരുന്ന മോശം മെസ്സേജുകൾക്കും കമന്റുകൾക്കും അപ്പോൾ തന്നെ താൻ മറുപടി കൊടുക്കാറുണ്ടെന്നും ദേഷ്യം വന്നു കഴിഞ്ഞാൽ അവരുടെ പ്രൊഫൈൽ പോയി അവർക്ക് മെസ്സേജ് അയച്ചു പ്രതികരിക്കാറുണ്ട് എന്ന് അനു പറയുന്നു. ഒരിക്കൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ തനിക്കുണ്ടായൊരു മോശം അനുഭവം അനുമോൾ പങ്കുവെക്കുന്നുണ്ട്. കൂടുതൽ ആൾക്കാർക്കും തന്നെ മനസ്സിലായിട്ടിലായിരുന്നു കാരണം താൻ ബസിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ പർദ്ദ ധരിച്ചാണ് യാത്ര ചെയ്യാറുള്ളത് . ഒരിക്കൽ താൻ ബസിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ മടിയിൽ ബാഗ് വെച്ച് കൈ ഉയർത്തി കമ്പിയിൽ വച്ചിരുന്നു. തൻറെ തൊട്ടടുത്ത് മറ്റൊരാൾ വന്നിരുന്നു താൻ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോൾ ഉറങ്ങിപ്പോയി.
അപ്പോൾ തൊട്ടടുത്ത് ഇരുന്ന് അയാൾ പതുക്കെ തന്റെ മാറിൽ തൊടുകയാണ്. പെട്ടെന്ന് താൻ കണ്ണ് തുറന്നു നോക്കുമ്പോൾ അയാൾ കൈ വലിക്കുന്നത് താൻ കണ്ടു. അങ്ങനെ ഒരു കള്ളത്തരം ചെയ്യുമ്പോഴുള്ള ഒരു കള്ളത്തരവും അയാളുടെ മുഖത്തുണ്ടായിരുന്നു. എനിക്ക് മനസ്സിലായി അപ്പോൾ താൻ പ്രതികരിച്ച രീതി എന്ന് പറഞ്ഞാൽ തന്റെ കയ്യിൽ നല്ലപോലെ നഖം വളർത്തിവച്ചിട്ടുണ്ട്. തന്റെ കയ്യിൽ ഇരുന്ന ബാഗും ബോട്ടിലുമൊക്കെ വച്ച് താൻ അയാളുടെ തലയിൽ അടിക്കുകയും നഖം കൊണ്ട് അയാളുടെ മുഖതു മാന്തുകയുമൊക്കെ ചെയ്തു എന്ന് അനുമോൾ പറയുന്നു.
താൻ മാസ്ക് വച്ചിട്ടുണ്ട് പർദ്ദ ഇട്ടിട്ടുണ്ട് ഷോൾ ഇട്ടിട്ടുണ്ട് അതുകൊണ്ട് തന്നെ താൻ ആരാണെന്ന് ചുറ്റുമുള്ള ആർക്കും മനസ്സിലായില്ല. തന്നെ ഏറ്റവും വേദനിപ്പിച്ചത് ഒരു സ്ത്രീ ഒറ്റക്ക് ഇങ്ങനെ പ്രതികരിക്കുമ്പോൾ കണ്ടക്ടർ ഉൾപ്പടെ എല്ലാവരും പോകട്ടെ എന്ന് പറയുകയാണ്. അയാളെ വീട് എന്നൊക്കെ പറയുകയാണ്. അയാൾ ആണെങ്കിൽ ഓടുന്ന ബസ്സിൽ നിന്നും ചാടുകയാണ്. ഇത്തരത്തിലുള്ള മനോഭാവം കാണുമ്പോൾ തനിക്ക് വിഷമം ഉണ്ടാകാറുണ്ടെന്നും അനുമോൾ പറയുന്നു.
അത്തരത്തിലുള്ള മോശ അനുഭവങ്ങൾ കഴിഞ്ഞ പത്തു വർഷത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. അയാൾക്ക് എന്തായാലും താൻ കൊടുക്കാനുള്ളത് കൊടുത്തിരുന്നു എന്നും അനുമോൾ പറയുന്നു. അതേപോലെതന്നെ താൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഇതേപോലെ മറ്റൊരു സംഭവത്തിന് താൻ ദൃസാക്ഷിയായ കാര്യവും അന്ന് ശക്തമായി പ്രതികരിക്കുകയും ചെയ്തതായി അനുമോൾ പറയുന്നു
താൻ കോളേജിൽ പഠിക്കുന്ന സമയത്ത് കോളേജിൽ ബസ്സിൽ പോകുമ്പോൾ പയ്യന്മാർ തന്നെയാണ്. ഉള്ളിൽ ഉള്ള ചെറുപ്പക്കാരിൽ ഒരാൾ ഇങ്ങനെ സീറ്റിൽ ഇരിക്കുകയാണ് അപ്പോൾ തൊട്ട് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ പിറകിൽ പിടിക്കുകയാണ്. സീറ്റിൽ കമിഴ്ന്നിരുന്നു കൊണ്ട് കൈ എടുത്ത് ആ പെകുട്ടിയുടെ പിൻഭാഗത്തു പിടിക്കുന്നത് താൻ കണ്ടു. ആ പെൺകുട്ടി നിന്ന് കരയുകയാണ് ആരും ഒന്നും പ്രതികരിക്കുന്നില്ല. ഇത് കണ്ട് താൻ ശക്തമായി പ്രതികരിച്ചു.
താൻ അവിടെ ചെന്ന് അവന്റെ കഴുത്തിന് ഒരു ചവിട്ടു കൊടുത്തു. നിന്നവരോട് എല്ലാം ചോദിച്ചു നിങ്ങളൊക്കെ എന്തൊരു മനുഷ്യരാണ്. നിങ്ങൾ എന്താണ് ഇതിനെതിരെ പ്രതികരിക്കാത്തത് എന്നും ചോദിച്ചു, നിങ്ങളുടെ വീട്ടിൽ ഉള്ള ആർക്കെങ്കിലും ഇങ്ങനെ ഉണ്ടായാൽ നിങ്ങൾ ഇതുപ്പോലെ ആയിരിക്കുമോ എന്നും താൻ ചോദിച്ചു എന്നും അനുമോൾ പറയുന്നു. അതിനുശേഷം ബസ് നിർത്താൻ പറയുകയും പോലീസിനെ വിളിക്കുകയും അയാളെ പോലീസ് പിടിച്ചു കൊണ്ടുപോവുകയും ചെയ്തു എന്നും ആ പെൺകുട്ടിയോട് വീട്ടുകാരെയും കൂട്ടി പോലീസ് സ്റ്റേഷൻ വരാനും പോലീസ് ആവശ്യപ്പെട്ടുവെന്നും താരം പറയുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ ഇത്തരം നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും മിക്കതിനും അതിശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട് എന്നും അനുമോൾ പറയുന്നു. ഇൻഡസ്ട്രിയിൽ ആദ്യത്തെ മൂന്നുവർഷം അമ്മ തന്റെ കൂടെ വന്നിരുന്നു അതിനുശേഷം പിന്നീട് എല്ലാ പ്രോഗ്രാമുകൾക്കും എല്ലാ വിദേശ പ്രോഗ്രാം ഉൾപ്പെടെ താൻ ഒറ്റക്കാണ് പോകുന്നത്. നല്ല രീതിയിൽ പ്രതികരിക്കാനുള്ള ആത്മധൈര്യം അമ്മ തനിക്ക് നൽകിയിട്ടുണ്ട് എന്നും അനുമോൾ പറയുന്നു.