ചെറിയ വേഷങ്ങള്‍ക്ക് വേണ്ടി വലിയ അഡ്ജസ്റ്റ്‌മെന്റുകള്‍ ആണ് അവർ ആവശ്യപ്പെടുന്നത്;സിനിമാ സീരിയില്‍ ഓഡിഷനെതിരെ അവതാരക

327

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു കാലമാണ് ഇത് സിനിമ സീരിയൽ രംഗത്തെ ഇത്തരം അതിക്രമങ്ങൾക്കെതിരെ പലരും പ്രതികരിച്ചു രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഒരു ശക്തമായ രീതിയിലുള്ള പ്രതിരോധം തീർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ആദ്യമൊക്കെ ഓഡിഷനു പോകുന്നത് സ്ഥിരമായിരുന്നു. എന്നാല്‍ ഇതിലെ ചതിക്കുഴികള്‍ മനസിലായതോടെ ഓഡിഷനുകളില്‍ പങ്കെടുക്കാറില്ലെന്നു പ്രശസ്ത അവതാരികയും മോഡലുമായ ലിനി പറയുന്നു. പലര്‍ക്കും അഡ്ജസ്റ്റ്‌മെന്റുകളാണ് വേണ്ടത്.

നല്ല കഥാപാത്രമാണ് പക്ഷെ, സംവിധായകനും നിര്‍മാതാവിനും വേണ്ടി അഡ്ജസ്റ്റ് ചെയ്യണം എന്നൊക്കെയാണ് ആവശ്യം. പലരും തന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ടെന്നും അതിനെല്ലാം നോ പറഞ്ഞിട്ടുണ്ടെന്നും ലിനി പറഞ്ഞു.

ADVERTISEMENTS
   

ഇത്തരത്തിലുള്ള ഡിമാന്റുകളുമായി ഓഡിഷൻ പ്ലാന്‍ ചെയ്യുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ലെന്നും ചെറിയ വേഷങ്ങള്‍ക്ക് വേണ്ടി വലിയ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറായി നൂറ് കണക്കിന് പേര്‍ എത്തുന്നുണ്ടെന്നും ലിനി പറയുന്നു. അതുകൊണ്ട് തന്നെ ഓഡിഷന്‍ തട്ടിപ്പ് തുടര്‍ന്ന് കൊണ്ടിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. പലരും പേരിന് ഷൂട്ടിംഗ് ആരംഭിക്കും എന്നിട്ട് കാര്യം കണ്ട ശേഷം സാമ്ബത്തിക പ്രശ്‌നമെന്ന് പറഞ്ഞ് നിര്‍ത്തിവയ്ക്കും. അതിനാല്‍ താന്‍ ആംഗറിങ്ങിനും മോഡലിംഗിനുമാണ് ആദ്യപരിഗണന നല്‍കുന്നതെന്ന് ലിനി പറയുന്നു.എങ്ങനെയും സിനിമയിൽ ഏതാണാ എന്ന ഉദ്ദേശത്തോടെ എത്തുന്ന ഒരു വിഭാഗമാണ് ഇവർക്ക് വളമൊരുക്കുന്നതു.ഇനിയെങ്കിലും പെൺകുട്ടികൾ തങ്ങളുടെ നിലപാടുകൾ തുറന്നു പറഞ്ഞില്ല എങ്കിൽ അത് സ്ത്രീ സമൂഹത്തോട് ചെയ്യുന്ന അനീതി കൂടിയാണ്.

ADVERTISEMENTS