മലയാളികളുടെ പ്രീയങ്കരിയായ യുവ നടിയാണ് അനശ്വര രാജൻ. താരത്തിന്റേതായി ഇറങ്ങുന്ന മിക്ക ചിത്രങ്ങളും ഹിറ്റാണ്. ധാരാളം ആരാധകരുള്ള അനശ്വര തന്റെ ആരാധകരോട് സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്ക് വെക്കാറുണ്ട്. അതോടൊപ്പം തന്നെപലപ്പോഴും ബോൾഡും ഗ്ളാമറസുമായ ചിത്രങ്ങളും പങ്ക് വെക്കാറുണ്ട്.
താരം പങ്ക് വെക്കുന്ന ചിത്രങ്ങളും വിഡിയോകളും വളരെ വേഗത്തിലാണ് വൈറലാവുന്നത്. അതെ പോലെ തന്നെ താരം പങ്ക് വെക്കുന്ന ബോൾഡ് ചിത്രങ്ങൾക്കും വലിയ രീതിയിൽ സദാചാര കമെന്റുകൾ വരാറുണ്ട്. കാലു കാണിചു കൊണ്ട് അനശ്വര ഇട്ട ഒരു ചിത്രത്തിന് വലിയ രീതിയിലുള്ള വിദ്വെഷ കമെന്റ് കിട്ടിയിരുന്നു അതിനു മറുപടിയായി അതിലും ബോൾഡായ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് അനശ്വര മറുപടി കൊടുത്തത്.
ഇപ്പോൾ താരം ഒരഭിമുഖത്തിൽ പങ്ക് വെച്ച ചില ഞെട്ടിക്കുന്ന അനുഭവങ്ങൾ ആണ് വൈറലായിരിക്കുന്നത്. തന്റെ കുട്ടിക്കാലത്തു നടനാണ് ഒരു സംഭവം താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ജീവിതത്തിൽ ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് അനശ്വര മറുപടി പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
“തീർച്ചയായും മോശം അനുഭവം ഉണ്ടായിട്ടുണ്ട് ; എന്റെ കുട്ടിക്കാലത്തു അന്ന് ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തു ഞാൻ ഒരു ബസിൽ യാത്ര ചെയ്യുകയാണ്. ഒരു കുട്ടി ഫ്രോക്കൊക്കെ ഇട്ടു അന്ന് ഞാൻ എന്റെ അച്ഛന്റെ വീട്ടിലേക്ക് പോവുകയാണ്. ബസിൽ വളരെ കുറച്ചു ആൾക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ അവിടവിടെ ചിതറി ഇരിക്കുകയാണ്. എന്റെ തൊട്ടടുത്ത് എനിക്ക് അറിയാവുന്ന ഒരു ചേച്ചി ഇരിക്കുന്നുണ്ട്. അപ്പോൾ പെട്ടന്ന് ഒരാൾ വന്നു എന്റെ പിറകിലത്തെ സീറ്റിൽ വന്നു ഇരുന്നു. അയാൾ എന്നെ ശ് ശ് എന്ന് ശബ്ദമുണ്ടാക്കി പതുകെ വിളിച്ചു. സത്യത്തിൽ അയാൾ എന്നെ ആണോ വിളിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു.
ഒടുവിൽ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ എന്നെ നോക്കിയിരുന്നു സ്വ യം ഭോഗം ചെയ്യുകയാണ്. സത്യത്തിൽ എന്നയാൾ എന്താണ് ചെയ്യുന്നത്. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നൊന്നും എനിക്ക് യാതൊരു അറിവുമില്ലായിരുന്നു.
ഗുഡ് ടച് എന്താണ് ബാഡ് ടച് എന്താണ് എന്നൊക്കെ എന്റെ ‘അമ്മ എനിക്ക് അന്നേ പറഞ്ഞു തന്നിട്ടുണ്ട് . പക്ഷേ എന്നയാൾ ചെയ്തത് എന്താണെന്നു ആ പ്രായത്തിൽ മനസിലായില്ലായിരുന്നു. ഞാൻ പെട്ടന്ന് എന്റെ അടുത്തിരുന്ന പരിചയമുള്ള ചേച്ചിയെ വിളിച്ചു അയാൾ ചെയ്ത കാര്യങ്ങൾ പറഞ്ഞു കൊടുത്തു. പെട്ടന്ന് ചേച്ചി എണീറ്റ് പക്ഷേ അപ്പോളേക്കും അയാൾ ബസിൽ നിന്നും ചാടിയെഴുന്നേറ്റു പോയി.
സത്യത്തിൽ ഇന്നും അതോർക്കുമ്പോൾ ഞാൻ വല്ലതെ അസ്വസ്ഥയാകും. ഒരു കൊച്ചു കുട്ടിയെ കാണിച്ചു ഇങ്ങനെയൊക്കെ ചെയ്തു അതിൽ നിന്ന് ഒരു സുഖം കണ്ടെത്തുന്ന രീതിയൊന്നും അന്ന് അറിയില്ല. ഞാൻ ഇപ്പോഴും അതാലോചിച്ചാൽ വല്ലാതെ അസ്വസ്ഥയാകും ഞാൻ അസ്വസ്തയാകാൻ പ്രധാന കാരണം ആ ആൾക്ക് ഒരു കുടുംബം ഉണ്ടെങ്കിൽ അവിടെ കുട്ടികൾ ഉണ്ടെങ്കിൽ അവരോടൊക്കെ അയാളുടെ പെരുമാറ്റം എന്താകും അവരുടെ അവസ്ഥ ഒക്കെ ആലോചിക്കുമ്പോൾ ഇപ്പോൾ പോലും എനിക്ക് വല്ലാത്ത വിഷമം തോന്നുമെന്നും അനശ്വര പറയുന്നു.
അയാളെ പോലെ ഉള്ള ആൾക്കാരിൽ നിന്ന് അവർക്കു ചുറ്റുമുള്ള മനുഷ്യരും എങ്ങനെയാണു ഇതൊകകെ അതിജീവിക്കുക എന്ന ചിന്തകൾ ഒക്കെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾ ആണ്” അനശ്വര പറയുന്നു. തനിക്കും ബസില്‍ വച്ച് പലതരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് അവതരികയായ പെണ്‍കുട്ടിയും പറയുന്നുണ്ട്. മൈല്‍ സ്ടോന്‍ മേക്കേര്‍സ് എന്നാ യു ട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അനശ്വര ഈ വെളിപ്പെടുത്തല്‍ നടത്തിയത്.