ഒരാളോട് ഇഷ്ടം തോന്നിയാൽ അങ്ങോട്ട് പ്രപ്പോസ് ചെയ്യുമോ ? ടൂണിങ് ഒക്കെ നടത്തി നോക്കും പിന്നെ ? അനാർക്കലി മരക്കാർ പറയുന്നു.

107

അനാർക്കലി മരക്കാർ ചുരുങ്ങിയ നാൾ കൊണ്ട് മലയാള സിനിമയിൽ പ്രേക്ഷക പ്രീതി നേടിയ ചുരുക്കം ചില നടിമാരിൽ ഒരാൾ. ശക്തമായ ഒരു വ്യക്തിത്വം ഉള്ള ചുരുക്കം ചില നായികാ നടിമാരിൽ ഒരാൾ. തന്റെ സാമൂഹിക നിരീക്ഷണങ്ങളും സ്വതന്ത്ര്യബോധവും വ്യക്തമായി സമൂഹത്തിലേക്ക് പ്രതിഫലയിപ്പിക്കാൻ പലപ്പോഴും അനാർക്കലിക്ക് നല്ല രീതിയിൽ കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനാർക്കലി തന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയാലും പേർസണൽ കാര്യങ്ങൾ ആയാലും സാമൂഹിക വിഷയങ്ങൾ ആയാലും ആരാധകരോട് തുറന്നു സംവദിക്കാറുണ്ട്. ഒരു യാഥാസ്ഥിതിക ചുറ്റുപാടിൽ നിന്ന് വന്നെങ്കിലും തന്റെ മാതാവിന്റെ പുരോഗമനപരമായ നിലപാടുകൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നു അനാർക്കലിയുടെ അപല അഭിമുഖങ്ങളിൽ നിന്നും നമുക്ക് വ്യതമാകാറുണ്ട്.

ADVERTISEMENTS
   

കുറച്ചു നാൾ മുൻപ് തന്റെ മാതാപിതാക്കളുടെ വിവാഹ മോചനവും തന്റെ പിതാവിന്റെ പുതിയ വിവാഹവും അനാർക്കലി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതെ പോലെ താനെന്ന തന്റെ പ്രണയവും പ്രണയ നഷ്ടവും അതിനു ശേഷമുള്ള കാര്യങ്ങളും അനാർക്കലി പറഞ്ഞിരുന്നു.

പ്രണയ നഷ്ടം ഉണ്ടായ സമയത്തു മുൻ പിൻ അറിയാത്തവരോടൊപ്പം യാത്ര പോയതും അതിനെ കുറിച്ച് പറഞ്ഞപ്പോൾ തന്റെ ‘അമ്മ പറഞ്ഞ കാര്യങ്ങളും താരം പറഞ്ഞിരുന്നു . ആ വാർത്ത വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

ഇപ്പോൾ വൈറലാവുന്നത് തനിക്ക് ഒരാളോട് പ്രണയം തോന്നിയാൽ എങ്ങനെയാണു അത് പ്രകടിപ്പിക്കുന്നത് എന്ന് മനോരമ ക്ക് നൽകിയ അഭിമുഖത്തിൽ അനാർക്കലി പറയുന്നുണ്ട്. ഇഷ്ടം തോന്നിയാൽ അങ്ങോട്ട് പോയി പ്രൊപ്പോസ് ചെയ്യുമോ എന്ന ചോദ്യത്തിനാണ് താരം മറുപടി പറയുന്നത് .

“തന്റെ മുൻ കാമുകനോട് ഞാൻ അങ്ങോട്ട് പോയി ആണ് പറഞ്ഞത് . അതിനു എനിക്ക് യാതൊരു മടിയുമില്ല. മനസിൽ വച്ചോണ്ടിരിക്കുകയൊന്നുമില്ല കുറച്ചു നാൾ ഒക്കെ മനസ്സിൽ വക്കും. പെട്ടന്ന് പോയി പറഞ്ഞാൽ അവൻ എന്നെ കുറിച്ച് എന്ത് വിചാരിക്കും . കുറച്ചു നാളൊക്കെ മനസ്സിൽ വക്കും നമ്മൾ ഇങ്ങനെ ചെറിയ ടൂണിങ് ഒക്കെ നടത്തി നോക്കും. നമ്മളെ നോക്കുന്നുണ്ടോ എന്ന് അറിയുകയാണെങ്കിൽ ഒരു അഡ്ജസ്റ്മെന്റിൽ അങ്ങ് പോകാല്ലോ .പിന്നെ ഇവന് നമ്മളെ ഇഷ്ടമല്ല എന്ന് മനസിലാകുവാണെങ്കിൽ കുറച്ചു നാളൂടെ വെയിറ്റ് ചെയ്തു അവസാനം സഹികെട്ടു വരികയാണെങ്കിൽ ഞാൻ പറയും . അങ്ങനെ പറഞ്ഞിട്ടുമുണ്ട് “. അനാർക്കലി പറയുന്നു.

“എന്താണ് പറയുക എന്ന് വച്ചാൽ ഐ തിങ്ക് ഐ ഹാവ് ഫീലിങ്ങ്സ് ഫോർ യു എന്ന് . നേരിട്ട് ഒന്നും പറയില്ല ഞാൻ ഫോണിലൂടെ മെസേജ് ചെയ്യും ഫോണുണ്ടല്ലോ; അപ്പോൾ എന്തിനാണ് നേരിട്ട് പോയി പറഞ്ഞു കഷ്ടപ്പെടുന്നത്. ഇനി പുള്ളിക്ക് നമ്മളോട് അങ്ങനെ ഒരു ഫീലിങ്ങ്സ് ഇല്ല എങ്കിൽ ഓക്കേ വേണ്ട , അങ്ങനെ ഞാൻ നിര്ബന്ധിക്കത്തൊന്നുമില്ല”. അനാർക്കലി പറയുന്നു.

ADVERTISEMENTS