സാർ ഞാൻ താങ്കളുടെ ഒരു വലിയ ആരാധകനാണ് എനിക്ക് ഒരു ഥാർ സമ്മാനം തരുമോ -യുവാവിന്റെ ചോദ്യത്തിന് ആനന്ദ് മഹേന്ദ്രയുടെ മറുപടി

188878

ഇന്ത്യയിലെ ഏറ്റവും കൂൾ ആയ ബിസിനസ്സ് കിംഗ് ആരെന്നു ചോദിച്ചാൽ ഒറ്റപ്പേരാകും കിട്ടുക ആനന്ദ് മഹേന്ദ്ര. ദശലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണ് അദ്ദേഹം, അതേ സമയം, നർമ്മബോധത്തിനും വിവേകത്തിനും അദ്ദേഹം പേര് കേട്ട ആനന്ദ് മഹേന്ദ്രക്ക് സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ട്വിറ്ററിൽ അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്. അതേ സമയം, സോഷ്യൽ മീഡിയയിൽ തന്നെ ചൊടിപ്പിക്കുന്നവർക്കും എതിരാളികൾക്കും ഉചിതമായ കുറിക്കുകൊള്ളുന്ന കിടിലൻ മറുപടികൾ നൽകുന്നതിൽ നിന്ന് അദ്ദേഹം ഒരിക്കലും ഒഴിഞ്ഞുമാറുന്നില്ല.

ഒരു ആരാധകൻ തന്റെ തന്റെ രസകരമായ അഭ്യർത്ഥനയുമായി ബിസിനസ്സ് കിംഗ് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്ന് അവകാശപ്പെടുന്ന യുവാവ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകളിലൊന്നിൽ കമന്റ് ചെയ്യുകയും തന്റെ ജന്മദിനത്തിൽ അയാൾക്ക് ഒരു മഹേന്ദ്ര ഥാർ സമ്മാനമായി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ആരാധകകമെന്റ് ഇങ്ങനെ :

ADVERTISEMENTS
READ NOW  ആകാശത്തു നിന്ന് അസാധാരണമായ ഒരു പ്രകാശം അന്യഗ്രഹ ജീവിയോ - അത്ഭുതത്തോടെ ആളുകൾ വീഡിയോ കാണാം

“സർ.. ഞാൻ താങ്കളുടെ ഏറ്റവും വലിയ ആരാധകൻ ആണ് . എന്റെ പിറന്നാൾ ദിനത്തിൽ എനിക്ക് ഒരു മഹീന്ദ്ര താർ സമ്മാനിക്കാമോ…?”

പലപ്പോഴും പലർക്കും അപ്രതീക്ഷിതമായ ആനന്ദ് മഹേന്ദ്ര തന്റെ ഓഫ് റോഡ് കിംഗ് ആയ മഹേന്ദ്ര ഥാർ വണ്ടി സംഭാവന ചെയ്തിട്ടുണ്ട്. ഒരു പക്ഷേ തനിക്കും ലോട്ടറി അടിച്ചാലോ എന്ന് കരുതിയാകും യുവാവിന്റെ ഈ നമ്പർ . അതിനു അദ്ദേഹം നൽകിയ മറുപടി വളരെയധികം ശ്രദ്ധ നേടിയിരുന്നു.

അതേസമയം, ആരാധകരുടെ അഭ്യർത്ഥനയ്ക്ക് രസകമാരായ മറുപടിയുമായി വ്യവസായി ആനന്ദ് മഹീന്ദ്ര ഉടൻ എത്തി, ഇത് നെറ്റിസൺമാരെ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു . തന്റെ രസകരമായ മറുപടിയിൽ, ബിസിനസ്സ് ടൈക്കൂൺ തന്റെ അനുയായികൾക്ക് ‘CHUTZPAH’ എന്ന വാക്കിൻറെ അർഥം പറഞ്ഞു കൊടുത്തു . ആരാധകന്റെ അഭ്യർത്ഥനയെ പരിഹസിച്ച് ആനന്ദ് മഹീന്ദ്ര എഴുതി:

READ NOW  ഏറെക്കാലം മുൻപ് കാണാതായ തന്റെ ഭർത്താവിനെ അപ്രതീക്ഷിതമായി ഭിക്ഷക്കാരനായി കാണുന്ന ഭാര്യ - പിന്നെ നടന്നത് വീഡിയോ വൈറൽ

ഈ വാക്കിന്റെ അർത്ഥമാണ് ആനന്ദ് മഹേന്ദ്ര ആദ്യം പറഞ്ഞത് അതിന്റെ അർഥം ഇങ്ങനെയാണ് – അങ്ങേയറ്റത്തെ ആത്മവിശ്വാസം അല്ലെങ്കിൽ ധൈര്യം (സാധാരണയായി അംഗീകരിക്കാൻ ഉപയോഗിക്കുന്നു).

“നിങ്ങൾ ഈ കമെന്റ് എഴുതിയ വിപുൽഎന്ന യുവാവിനെ അംഗീകരിക്കുകയോ വെറുക്കുകയോ ചെയ്താലും , നിങ്ങൾ വിപുലിന്റെ ചുട്സ്പയെ( അഥവാ ആത്മവിശ്വാസത്തെ അഭിനന്ദിക്കണം”

അവന്റെ ‘CHUTZPAH’ അഥവാ ആത്മ വിശ്വാസത്തിനു , വിപുലിന് ഫുൾ മാർക്കുണ്ട്, പക്ഷേ നിർഭാഗ്യവശാൽ എനിക്ക് അതെ എന്ന് പറയാൻ കഴിയില്ല. എന്റെ ബിസിനസ് പൂട്ടി പോകും ! ?”

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ഇതാ, അദ്ദേഹത്തിന്റെ ട്വീറ്റ് നോക്കൂ:

ADVERTISEMENTS