സൂര്യയും ജ്യോതികയുമായുള്ള കല്യാണം എതിർത്ത് അന്ന് സൂര്യ എടുത്ത ശപഥം – സൂര്യയെ കുറിച്ച് ജ്യോത്സൻ പറഞ്ഞത് അതുപോലെ നടന്നു- അച്ഛൻ ശിവകുമാർ പറഞ്ഞത്.

154

തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ സൂര്യയുടെ ജീവിതത്തിലെ രസകരമായ ഒരു സംഭവം പുറത്തുവന്നിരിക്കുന്നു. സൂര്യയുടെ പിതാവും സംവിധായകനുമായ ശിവകുമാർ നടത്തിയ അഭിമുഖത്തിലാണ് ഈ വിവരം പുറത്തുവന്നത്. സൂര്യയുടെ ഭാവി ജ്യോതിഷ പ്രവചനം അനുസരിച്ച് സംഭവിച്ചെന്നാണ് ശിവകുമാർ വെളിപ്പെടുത്തിയത്.

സൂര്യയുടെ ജീവിതം പ്രവചിച്ച ജ്യോതിഷി

ADVERTISEMENTS
   

ചെറുപ്പകാലത്ത് സൂര്യ വളരെ നിശബ്ദനായിരുന്നെന്നും ഒന്നിനോടും വലിയ താല്പര്യമില്ലാത്ത പ്രകൃതമുള്ള ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ ഭാവി കുറിച്ച് ആശങ്കകൊണ്ട് താൻ ഒരു ജ്യോതിഷിയെ സമീപിച്ചുവെന്നും വാന്റെ ജാഥകൾ അദ്ദേഹത്തെ കാണിച്ചുവെന്നും ശിവകുമാർ പറഞ്ഞു. ജാതകം കണ്ട ജ്യോതിഷി ജ്യോതിഷി സൂര്യ വലിയ ബിസിനസ് കാരൻ ആകുമെന്നും സിനിമയിൽ ബിസിനസ്സ് ചെയ്യുമെന്നും മുഖംകൊണ്ട് പണം ഉണ്ടാക്കുമെന്നും പ്രവചിച്ചു. അഭിനയിക്കുമോ എന്ന ചോദ്യത്തിന് നിങ്ങളെക്കാൾ വലിയ നടൻ ആകുമെന്നും പറഞ്ഞു. അതേപോലെ തന്നെ ജ്യോതിഷൻ പറഞ്ഞ മറ്റൊരു കാര്യമായിരുന്നു സൂര്യൻ ഒരു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിക്കും എന്ന്.

ശിവകുമാറിന്റെ വാക്കുകൾ അനുസരിച്ച്, ജ്യോതിഷിയുടെ പ്രവചനം പൂർണമായും ശരിയായി. സൂര്യ തമിഴ് സിനിമയിലെ അഗ്രഗണ്യനായ നടനായി മാറി, നിരവധി അവാർഡുകൾ നേടി, സമ്പന്നനായി. കൂടാതെ, ജ്യോതിഷി പ്രവചിച്ചതുപോലെ ജ്യോതികയെ പ്രണയിച്ച് വിവാഹം കഴിച്ചു.

സൂര്യയും ജ്യോതികയും തമ്മിലുള്ള വിവാഹം കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും, ഒടുവിൽ ശിവകുമാർ ദമ്പതികൾ ഇവരുടെ വിവാഹത്തിന് സമ്മതിച്ചു. ഇന്ന് സൂര്യയും ജ്യോതികയും സിനിമ ലോകത്തെ ഏറ്റവും സന്തുഷ്ട ദമ്പതികളിൽ ഒന്നാണ്.

തങ്ങൾ സൂര്യയും ജ്യോതികയും തമ്മിലുള്ള വിവാഹത്തിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ സമ്മതത്തിനായി അവർ 4 വർഷത്തോളം കാത്തിരുന്നു. ഒടുവിൽ തങ്ങൾ സമ്മതിക്കില്ല എന്നാണറിഞ്ഞപ്പോൾ അവൻ ഒരു ശപഥം എടുത്തു. ഇനി നിങ്ങൾ സമ്മതിക്കില്ല എങ്കിൽ ഒരിക്കലും വിവാഹം കഴിക്കുന്നില്ല പക്ഷേ വിവാഹം കഴിക്കുകയാണെങ്കിൽ ഞങ്ങൾ ഇരുവരും തമ്മിൽ വിവാഹം കഴിക്കും അല്ലെങ്കിൽ ജീവിത അവസാനം വരെ ഇങ്ങെന കഴിയും. ഇതായിരുന്നു സൂര്യയുടെ ശപഥം. അത് തങ്ങളുടെ മൻസിൽ കൊണ്ട്. ഒരു മകൻ എന്ന നിലയിലുളള എല്ലാ കർത്തവ്യങ്ങളും കൃത്യമായി ചെയ്ത അവൻ ജീവിതത്തിൽ ഒറ്റക്കാവുന്നത് സഹിക്കാൻ ആവില്ല അങ്ങനെ ഒടുവിൽ തങ്ങൾ ആ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു എന്ന് ശിവകുമാർ പറയുന്നു.ഇന്ന് അവർ ഏറ്റവും മികച്ച ജോഡികൾ ആയി ജീവിക്കുന്നു.

മക്കളുണ്ട് പഠനത്തിനായും ജ്യോതികയുടെ മാതാപിതാക്കളുടെ ആരോഗ്യ പ്രശ്നനങ്ങളാലും ആണ് ദമ്പതികൾ ബോംബെയിൽ സെറ്റിൽഡ് ആണ്. എന്നാൽ സൂര്യയുടെ കുടുംബവുമായുള്ള അസ്വാരസ്യങ്ങൾ കാരണം ആണ് സൂര്യയും ജ്യോതികയും മാറി താമസിക്കുന്നത്,നേരത്തെ സൂര്യയും ജ്യോതികയും കാർത്തിയുമെല്ലാം കൂടി ചെന്നൈയിൽ കൂട്ട് കുടുംബമായി ആയിരുന്നു താമസിച്ചത്. മാതാപിതാക്കളുടെ ചികിത്സ കാര്യവുമായി ബന്ധപ്പെട്ടാണ് തങ്ങൾ ചെന്നൈ താമസിക്കുന്നത് എന്നും അല്ലതെ മറ്റൊന്നുമില്ല എന്ന് ജ്യോതിക വെളിപ്പെടുത്തി ആ വിവാദങ്ങൾ അവസാനിപ്പിച്ചിരുന്നു.

പലർക്കും അറിയാവുന്നതുപോലെ, 1999-ൽ പൂവെല്ലാം കെട്ടുപ്പാർ എന്ന തമിഴ് സിനിമയുടെ സെറ്റിൽ വച്ചാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടുന്നത്. അപ്പോഴേക്കും സൂര്യ കുറച്ച് സിനിമകൾ ചെയ്‌തിരുന്നു, എന്നാൽ ഇത് ജ്യോതികയുടെ ആദ്യ തമിഴ് സിനിമകളിൽ ഒന്നായിരുന്നു, തമിഴ് ഭാഷ അവർക്ക് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായി.

യഥാർത്ഥത്തിൽ മുംബൈയിൽ നിന്നുള്ള ജ്യോതിക സദന ഒരു ഹിന്ദി സംസാരിക്കുന്ന വ്യക്തിയായിരുന്നു, തമിഴ് ഡയലോഗുകൾ കേൾക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ജ്യോതികയെ സെറ്റിൽ കംഫർട്ട് ആക്കി നിർത്തുന്നതിലും ബഹേശാ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിലും നിർണായക പങ്ക് വഹിച്ചത് സൂര്യയാണ്.

സൂര്യയും ജ്യോതികയും തമ്മിലുള്ള പ്രണയം എങ്ങനെ വളർന്നു?

തമിഴ് ഭാഷ പഠിക്കാനുള്ള അവളുടെ ശ്രമങ്ങളിൽ ആകൃഷ്ടനായ സൂര്യ പതുക്കെ നടിയോട് സ്നേഹം വളർത്താൻ തുടങ്ങി. താമസിയാതെ, സൂര്യയും ജ്യോതികയും അവരുടെ കരിയറിൽ വലിയ ഉയരങ്ങളിലേക്ക് വളർന്നു. പിന്നീട് 2003ൽ ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്ത കാക്ക കാക്ക എന്ന ചിത്രത്തിൽ സൂര്യയും ജ്യോതികയും അഭിനയിച്ചു. കാഖ കാഖയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകാൻ തുടങ്ങിയതെന്നാണ് കരുതുന്നത്. അതിനുശേഷം, സില്ലനു ഒരു കാതൽ, പേരഴകൻ, മായാവി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഈ ദമ്പതികൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ADVERTISEMENTS