അപമാനിച്ചു പുറത്താക്കി, ഞാൻ അഭിനയിക്കാൻ ചെന്നപ്പോൾ ആ വേഷം മറ്റൊരാൾ ചെയ്യുന്നു. ഒന്നും പറയാതെ പിൻ തിരിഞ്ഞു നടക്കേണ്ടി വന്നു. അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

1799

സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്റെ മകനാണെങ്കിലും ബോളിവുഡിൽ താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ. നീണ്ട 21 വർഷത്തെ യാത്രയിൽ തനിക്ക് ഒരുപാട് ‘ഹൃദയവേദനയും അപമാനവും’ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോളിംഗ് സ്റ്റോൺ ഇന്ത്യയോട് സംസാരിക്കവേ, അഭിഷേക് പങ്കുവെച്ചു, “എന്റെ ആദ്യ സിനിമ ലഭിക്കാൻ എനിക്ക് രണ്ട് വർഷമെടുത്തു. മിസ്റ്റർ ബച്ചന്റെ മകനായതിനാൽ ആളുകൾ ബ്ലോക്കായി എന്റെ ചുറ്റും അണിനിരക്കുമെന്ന് പലരും കരുതുന്നത്. ഇല്ല, കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. കരിയർ ആരംഭിക്കുന്നതിന് മുമ്പ് ഞാൻ മിക്കവാറും എല്ലാ സംവിധായകരോടും സംസാരിച്ചു, അവർ എന്നോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചില്ല, അതിൽ ഞാൻ തെറ്റു കാണുന്നുമില്ല. ബോളിവുഡിൽ സ്വോജന പക്ഷ വാദം ഉണ്ട് എന്ന് പറയുന്നത് ശെരിയല്ല എന്നും അഭിഷേക് പറയുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിഷേക് ബച്ചൻ, സിനിമകളിൽ തന്നെ മാറ്റി നിർത്തിയെന്നും പൊതുപരിപാടികളിൽ മുൻ നിര സീറ്റുകൾ ഒഴിയാൻ ആവശ്യപ്പെട്ടതായും വെളിപ്പെടുത്തി. ഒരു നടനെന്ന നിലയിൽ ഇത് അനിവാര്യമായ ഭാഗമാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും അത് വ്യക്തിപരമായി എടുക്കേണ്ടതില്ലെന്നും ബോബ് ബിശ്വാസ് താരം പറഞ്ഞു.

ADVERTISEMENTS
   
See also  കാമുകിയുമൊന്നിച്ചു പഠാൻ കാണാനിരുന്നതാണ് പക്ഷേ അവളുടെ വിവാഹം ഉടനെ നടക്കും - ഷാരൂഖാൻ ആരാധകന് നൽകിയ കിടിലൻ മറുപടി ഇങ്ങനെ

റഫയൂജീ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് തന്റെ അഭിനയ യാത്ര ആരംഭിച്ചത്. ഗുരു, ബണ്ടി ഔർ ബബ്ലി, ധൂം എന്നിവയുൾപ്പെടെ 60-ലധികം സിനിമകളിൽ അദ്ദേഹം ഇതുവരെ അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ചില ചിത്രങ്ങളിൽ തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്നും സാഹചര്യങ്ങൾ അംഗീകരിക്കുന്നുവെന്നും അഭിഷേക് പറഞ്ഞു.

“സിനിമകളിൽ എന്നെ മാറ്റി നിർത്തി. ,ചിലത് എന്നോട് പറഞ്ഞിട്ട് പോലുമല്ല ല. ഞാൻ അക്ഷരാർത്ഥത്തിൽ ഒന്നുമറിയാതെ ഷൂട്ടിംഗിനായി പോയിട്ടുണ്ട് അപ്പോൾ , മറ്റാരോ അവിടെ ഷൂട്ട് ചെയ്യുന്നു. പിന്നെ നിശ്ശബ്ദമായി തിരിഞ്ഞു നടക്കേണ്ടി വന്നു. സിനിമകളിൽ എന്നെ മാറ്റി നിർത്തിയെന്നാണ് എന്നോട് പറഞ്ഞത്. ആളുകൾ എന്റെ കോൾ എടുക്കുന്നില്ല തിരിച്ചു വിളിക്കാറുപോലുമില്ല. അത് സാധാരണമാണ്. എല്ലാ നടന്മാരും അതിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ അച്ഛൻ അതിലൂടെ കടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്, ”റോളിംഗ് സ്റ്റോൺസ് ഇന്ത്യയോട് സംസാരിച്ച അഭിഷേക് പറഞ്ഞു.

See also  ബോളിവുഡിലെ ഈ പത്തു സൂപ്പർ താര ജോഡികൾ യഥാർത്ഥ ജീവിതത്തിലും ജോഡികൾ ആകണമെന്ന് ആരാധകർ ശെരിക്കും ആഗ്രഹിച്ചിരുന്നു.
ADVERTISEMENTS