മോഹൻലാലിനെ മൈൻഡ് ചെയ്യാതെ നിന്ന ആ നോർത്ത് ഇന്ത്യൻ സുന്ദരിയെ ആരാധികയാക്കി മാറ്റിയ മോഹൻലാൽ വിസ്മയം സംഭവം ഇങ്ങനെ

7557

മഹാനടൻ മോഹൻലാലിനെ കുറിച്ച് അദ്ദേഹത്തിൻറെ സഹപ്രവർത്തകർ നിരവധിതവണ സംസാരിച്ചിട്ടുണ്ട്. മിക്കതും അദ്ദേഹത്തെ പുകഴ്ത്തിയുള്ള അദ്ദേഹത്തിന് അഭിനയം പ്രകടനത്തെ സംബന്ധിച്ചുള്ള രസകരമായ സംഭവങ്ങളും ഞെട്ടിപ്പിക്കുന്ന കഥകളും ഒക്കെയാണ്. ഇതൊന്നും വെറും പറച്ചിലുകളോ തള്ളുകളോ അല്ല എന്ന് മോഹൻലാൽ എന്ന നടൻറെ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രങ്ങൾ കണ്ടിട്ടുള്ള ഏതൊരു മലയാളി പ്രേക്ഷകനും മനസ്സിലാകും.

പലപ്പോഴും പൊതുവേ അങ്ങനെ ആരെയും അധികം പുകഴ്ത്താത്ത ശ്രീനിവാസൻ ,ജഗതി ശ്രീകുമാർ ,തിലകൻ പോലെയുള്ള അതുല്യ കലാകാരന്മാർ മോഹൻലാലിന്റെ അഭിനയപ്രകടനത്തെക്കുറിച്ച് വളരെ വിശദമായി ഉള്ള നിരീക്ഷണം നടത്താറുണ്ട്. നേരത്തെ നെടുമുടി വേണുവും അത്തരത്തിൽ ഭരതത്തിലെ അദ്ദേഹത്തിന് അഭിനയം മുഹൂർത്തങ്ങളെ കുറിച്ചും അഭിനയത്തിലെ സൂക്ഷ്മ അംശങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENTS
   

അതേപോലെതന്നെ മോഹൻലാലിന്റെ ആദ്യ ചിത്രത്തിലെ സംവിധായകനായ ഫാസിൽ മോഹൻലാലിൻറെ സൂപ്പർഹിറ്റ് ചിത്രം മണിച്ചിത്രത്താഴിലെ ഒരു സീൻ ഷൂട്ട് ചെയ്തപ്പോഴുള്ള പ്രകടനത്തെ കുറിച്ച് സംസാരിച്ചതും വൈറലായിരുന്നു. അങ്ങനെ വെറും പുകഴ്ത്തൽ എന്നതിനപ്പുറം അതുല്യ കലാകാരന്റെ അഭിനയം സിദ്ധിയും അതിനെക്കുറിച്ചുള്ള വളരെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ കേൾക്കാൻ എല്ലാ പ്രേക്ഷകരും ആഗ്രഹിക്കും. അത്തരത്തിൽ മോഹൻലാലിനെ കുറിച്ചുള്ള ഒരു അതുല്യ അനുഭവം യുവ എന്താണ് അമിത് ചക്കാലക്കൽ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. അതാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

READ NOW  ഭർത്താവിന്റെ ആൺ സുഹൃത്തുക്കൾ സ്വ#യം ഭോ#ഗ ത്തെ കുറിച്ച് സംസാരിച്ച കാര്യം അർച്ചന കവി മുൻപ് പറഞ്ഞത് ഇങ്ങനെ.

ഏവരെയും വിസ്മയിപ്പിക്കുന്ന പോലെ തന്നെ മോഹൻലാൽ എന്ന മഹാനടൻ തന്നെയും വിസ്മയിപ്പിച്ചിട്ടുണ്ട് എന്ന് അമിത് പറയുന്നു. താൻ മനസ്സിലാക്കിയ നേരിട്ട് കണ്ട ആ അനുഭവങ്ങൾ എങ്ങനെ പ്രേക്ഷകർക്ക് മനസ്സിലാക്കി തരണമെന്ന് തനിക്കറിയില്ല എന്ന് അഭിമുഖത്തിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അത് വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു സംഭവം അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. നിവിൻപോളി നായകനായി മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. അതിൽ ഇത്തിക്കരപ്പക്കിയുടെ വേഷത്തിൽ മോഹൻലാൽ എത്തിയിരുന്നു. അത് ആ ചിത്രത്തിന്റെ വിജയത്തിന് വലിയ ഒരു കാരണമായിരുന്നു . ആ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് അമിത് പറയുന്നത്.

ആ സിനിമയിലെ പ്രോസതറ്റിക് മേക്കപ്പ് ചെയ്യുന്നതിനായി അതിസുന്ദരിയായ ഒരു വടക്കേ ഇന്ത്യൻ മേക്കപ്പ് ആർട്ടിസ്റ്റ് നെ കൊണ്ടുവന്നിരുന്നു. വളരെ വലിയ പ്രതിഫലം വാങ്ങിയാണ് അവർക്ക് എത്തുന്നത്. കാരണം പ്രൊസതറ്റിക് മേക്കപ്പിൽ വളരെ കൃത്യത ഉണ്ടാകണം. ഒരു വെട്ട്, മുഖത്തൊരു മുറിപ്പാട് ഒക്കെ ഇട്ടുകഴിഞ്ഞാൽ അത് ചിത്രത്തിൻറെ ദിവസങ്ങളോളം നീളുന്ന ഷൂട്ടിംഗ് വേളയിലും അതേപോലെതന്നെ നിലനിൽക്കേണ്ടതായിട്ടുണ്ട്. അത്രത്തോളം ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഒരു ജോലിയാണ്. അതുകൊണ്ടു തന്നെ വളരെ കഴിവുള്ള പ്രതിഭയുള്ള കലാകാരന്മാർ ആയിരിക്കും അതിനു വരുന്നത്.

READ NOW  ആ ചിത്രത്തിന്റെ സെറ്റിൽ വച്ച് മോഹൻലാലിന് വല്ലാത്തൊരു ദിവ്യാനുഭൂതിയുണ്ടായതായി അദ്ദേഹം എന്നോട് പറഞ്ഞു; പിന്നീട് അദ്ദേഹം പിന്തുടർന്ന് രീതികൾ ഇങ്ങനെ; ഞെട്ടിക്കുന്ന അനുഭവം പങ്ക് വെച്ച് സംവിധായകൻ

ചിത്രത്തിൻറെ ഷൂട്ടിംഗ് വേളകളിൽ ആ പെൺകുട്ടിയുടെ ഒരു നോട്ടം കിട്ടാനായി പോലും തങ്ങളെല്ലാവരും ആഗ്രഹിച്ചിട്ടുണ്ട്. അത്രയ്ക്കും സുന്ദരി കൂടിയാണ് പെൺകുട്ടി. അവർ കൂളിംഗ് ഗ്ലാസ് ഒക്കെ ധരിച്ച് ഭയങ്കര ആറ്റിറ്റ്യൂഡിൽ ഷൂട്ടിങ് കണ്ടു കൊണ്ട് നിൽക്കുകയാണ്.അപ്പോഴാണ് മോഹൻലാൽ തന്റെ റോൾ ചെയ്യാനായി എത്തുന്നത് അവരെ സംബന്ധിച്ച് മോഹൻലാൽ എന്ന നടൻ വളരെ പ്രായമുള്ള വളരെ ചബ്ബിയായ മനുഷ്യനാണ്. അതുകൊണ്ടുതന്നെ വലിയ ബഹുമാനമോ ഒന്നും നൽകാതെ നിസ്സാരമായി കണ്ടുകൊണ്ടാണ് അവൾ അദ്ദേഹത്തെ നോക്കി നിൽക്കുന്നത് എന്ന് നമുക്കെല്ലാം സ്വാഭാവികമായും മനസ്സിലാകും.

മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ തുടങ്ങിയപ്പോൾ വലിയ അഹങ്കാരത്തിൽ നിന്ന അവളുടെ ഭാവങ്ങൾ വ്യത്യാസപ്പെടാൻ തുടങ്ങി. പെട്ടെന്ന് തന്നെ അതിശയത്തോടെ ആരാധനയോടെ ആ നടനെ നോക്കി നിൽക്കുന്നത് തങ്ങൾ നേരിട്ട് കണ്ടുവെന്നും തൻറെ എല്ലാ ഭാവങ്ങളും അഹങ്കാരത്തോടെയുള്ള നിൽപ്പും മാറ്റി ഒരു ആരാധികയായി അവൾ മാറുന്നത് തങ്ങൾ കണ്ടു എന്ന് അമിത് പറയുന്നു.

READ NOW  അണപ്പല്ല് നഷ്ട്ടപ്പെട്ടാല്‍ അവരുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ സംഭവിക്കും ഞെട്ടിക്കുന്ന അനുഭവം തുറന്നു പറഞ്ഞു ഊര്‍മിള ഉണ്ണി

മുഖത്തുണ്ടായിരുന്ന അഹങ്കാരം മാറി വളരെ ബഹുമാനത്തോടെ ആരാധനയുടെയും അവൾ പിന്നീട് മോഹൻലാലിനെ നോക്കുന്നത്. അതാണ് മോഹൻലാലിൻറെ കഴിവ് ഒരു സാധാരണ ഓഡിയൻസിനെ തൻറെ അഭിനയം മികവുകൊണ്ട് നിമിഷനേരങ്ങൾ കൊണ്ട് തന്റെ ആരാധികയാക്കി മാറ്റുന്ന ആ വിസ്മയം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് അഭിമുഖത്തിൽ നടൻ അമിത് ചക്കാലക്കൽ പറയുന്നു

ADVERTISEMENTS