ദിലീപ് സിനിമകൾ OTT എടുക്കാത്തതു ഇക്കാരണങ്ങൾ കൊണ്ട് – ഈ കേസ് തീരാത്തത് അവർ കാരണം – ദിലീപിനെ ഫോണിൽ വിളിക്കുന്നവർക്ക് സംഭവിക്കുന്നത് – നിർമ്മാതാവ് അമ്പലക്കര ബൈജു പറഞ്ഞത്.

234

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ നടന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് നടൻ ദിലീപ്. തൻ്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് താരം പോയിക്കൊണ്ടിരിക്കുന്നത്. ആദ്യഭാര്യ മഞ്ജുവുമായുള്ള വിവാഹ മോചനം, അതിനുശേഷം നടി കാവ്യ മാധവനെ വിവാഹം ചെയ്തതും എല്ലാത്തിനുമുപരി നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയിൽ പങ്കാളിയാണ് എന്നുള്ളതും ആക്രമിക്കാൻ നടിയെ ആക്രമിക്കാൻ കൊട്ടേഷൻ കൊടുത്തു എന്നുള്ളതും ഒക്കെയാണ് ദിലീപിനെതിരെയുള്ള പോലീസിന്റെ ആരോപണങ്ങൾ. കേസിപ്പോഴും കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഇത്തരം വിഷയങ്ങളെക്കുറിച്ച് ദിലീപിന്റെ സുഹൃത്തും പ്രമുഖ നിർമ്മാതാവുമായ അമ്പലക്കര ബൈജു പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ഇപ്പോൾ ദിലീപിന്റേതായി പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാതെയാണ് കടന്നു പോകുന്നത്. കരിയറിൽ ഒരിക്കലും ഇത്തരത്തിൽ ഒരു തിരിച്ചടി നേരിട്ടില്ല. ദിലീപിന്റെ ഏത് ചിത്രങ്ങൾക്കും മിനിമം ഗ്യാരണ്ടി ഉള്ളതാണ് പക്ഷേ നടി അക്രമിക്കപ്പെട്ട വിഷയം പൊതു ഇടങ്ങളിൽ ചർച്ചയതോടുകൂടി അദ്ദേഹത്തിന് ജനപ്രീതി ഇടിഞ്ഞിട്ടുണ്ട് അനന്തു വാസ്തവമാണ്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ബോക്സ് ഓഫീസിൽ വലിയ വിജയം നേടാതെ പോവുകയാണ് അതുമാത്രമല്ല മിക്ക ചിത്രങ്ങളും OTT പ്ലാറ്റ്ഫോമുകൾ എടുക്കാതെ നിരസിക്കുകയാണ് ചെയ്യുന്നത് അതിൻറെ കാരണവും അമ്പലക്കര ബൈജു പറയുന്നുണ്ട്.

ADVERTISEMENTS
   

ഏതെങ്കിലും ഒരു നടിയുടെ നടന്റെ പേരിൽ എന്തെങ്കിലും കേസുകൾ നടക്കുന്നുണ്ട് എങ്കിൽ അത്തരം നടി നടന്മാരുടെ സിനിമകൾ OTT പ്ലാറ്റ്ഫോമുകൾ മിക്കതും എടുക്കില്ല എന്നും അത് അവരുടെ റൂൾസ് ആൻഡ് റെഗുലേഷൻസിനു എതിരാണ് എന്നും അമ്പലക്കര ബൈജു പറയുന്നു. ആമസോണും നെറ്റ് ഫ്ലക്സും പോലെയുള്ള വലിയ OTT കമ്പനികൾ മിക്കതും അമേരിക്കൻ കമ്പനികളാണ് .അവരുടെ റൂൾസ് ആൻഡ് റെഗുലേഷൻസ്കാരണം ഇത്തരത്തിലുള്ള കേസ് നടക്കുന്നതും കേസിൽ പ്രതിയാക്കപ്പെട്ടതുമായ അല്ലെങ്കിൽ ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുള്ളത് നടീനടന്മാരുടെ സിനിമകൾ അവർ എടുക്കില്ല എന്ന് ആണ് താൻ അറിഞ്ഞത് എന്നാണ് അമ്പലക്കര ബൈജു പറയുന്നത്.

ആക്രമിക്കപ്പെട്ട നടിയുടെ ഒരു ഹൊറർ സിനിമ ഇതേ പോലെ തന്നെ OTT പ്ലാറ്റ്ഫോമുകൾ എടുത്തിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. അതിന് കാരണം ആ നടിയും ഇത്തരത്തിൽ ഒരു കേസിൽ ഉൾപ്പെട്ടിട്ടുള്ളത് കൊണ്ടാണ് എന്നാണ് തൻറെ അറിവ് എന്നും അദ്ദേഹം പറയുന്നു.

ദിലീപ്ഇത്തരത്തിൽ ഒരു കുറ്റം ചെയ്തിട്ടുണ്ട് എന്ന് താൻ വിശ്വസിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഒരിക്കൽ ഈ വിഷയത്തെക്കുറിച്ച് ദിലീപ് എന്നോട് പറഞ്ഞിട്ടുണ്ട്ദിലീപിൻറെ കേസ് തീരാതിരിക്കാൻ വേണ്ടി ഒരുപാട് പേർ ഇതിന്റെ പിന്നിൽ കളിക്കുന്നുണ്ട് എന്നാണ് അമ്പലക്കര ബൈജു പറയുന്നത്. ദിലീപിനെതിരെ ഒരു കോക്കസ് തന്നെ മലയാള സിനിമയിലുണ്ട്. അവരുടെ ഇടപെടൽ മൂലമാണ് ഈ കേസ് അവസാനിക്കാതിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

ദിലീപ് കുറച്ചു നാൾ മുമ്പ് തന്റെ ഹോട്ടലിൽ വന്ന് രണ്ടു മൂന്നു ദിവസം താമസിച്ചപ്പോൾ ഇത്തരം വിഷയങ്ങളെക്കുറിച്ച് അദ്ദേഹം തന്നോട് പറഞ്ഞിരുന്നുവെന്നും ശ്രീ അമ്പലക്കര ബൈജു പറയുന്നു. ദിലീപ് തന്റെ ഹോട്ടൽ വന്നതിനും തന്നോട് ഫോൺ സംസാരിച്ചതിന് ഒക്കെ തനിക്കെതിരെയും അന്വേഷണം വന്നിരുന്നു .തന്നെ ക്രൈംബ്രാഞ്ച് വിളിക്കുകയും ഒക്കെ ചെയ്തിരുന്നു തൻറെ ഫോൺ നമ്പർ കണ്ടപ്പോൾ ആരാണെന്ന് അറിയാനാണ് അവർ ബന്ധപ്പെട്ടത്. പോലീസ് തന്നെ വിളിച്ചപ്പോൾ താൻ പറഞ്ഞത് അദ്ദേഹം ഒരു സുഹൃത്താണ് അതുകൊണ്ട് നോർമലായി വിളിച്ചതാണ് എന്നാണ്.

ദിലീപ് തന്റെ ഹോട്ടൽ വന്ന് താമസിച്ചതു കൊണ്ട് കോട്ടയം ഡിവൈഎസ്പി അടക്കം വന്ന് ഹോട്ടലിൽ അന്വേഷണം നടത്തിയിരുന്നു എന്നും അദ്ദേഹം പറയുന്നു. ദിലീപുമായി ഫോണിൽ ബന്ധപ്പെടുന്ന എല്ലാവരുടെയും നമ്പർ പോലീസ് ട്രേസ് ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു. തന്നെ എസ്പിക്ക് അറിയാവുന്നതുകൊണ്ട് വലിയ കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ പ്രൊഡ്യൂസർ മാർക്ക് ദിലീപിനെ വച്ച് സിനിമ എടുക്കുന്നത് ചില താൽപര്യക്കുറവുണ്ട് അല്ലേ എന്ന് അവതാരകൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് താല്പര്യക്കുറവ് അല്ല, പക്ഷേ ഓ ടി ടി പ്ലാറ്റ്ഫോമുകൾ സിനിമ എടുക്കില്ല എന്നുള്ളതുകൊണ്ട് തന്നെ ചെറിയ പ്രശ്നമുണ്ട്. അതേപോലെതന്നെ പഴയ ദിലീപ് ചിത്രങ്ങളുടെ ഒരു ഡിമാൻഡ് ഇപ്പോൾ വരുന്നില്ല എന്നുള്ളതും ചെറിയൊരു പ്രശ്നമാണെന്ന് അദ്ദേഹം പറയുന്നു.സിനിമ ഓടാൻ ചാൻസ് ഉണ്ട് എങ്കിലും അതിന്റെ ഓ ടി ടിയും സാറ്റലൈറ്റ് റൈറ്റുകൾ ഒക്കെ വിറ്റ് പോകാൻ അൽപ്പം പാടാണ് എന്നുള്ളത് ഒരു പ്രശ്നമാണെന്ന് അദ്ദേഹം പറയുന്നു. സ്ത്രീ പ്രേക്ഷകർക്ക് അല്പം അകൽച്ച ദിലീപിനോട് ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു., അതെല്ലാം ഈ കേസ് മൂലമാണ്.കേസ് കഴിഞ്ഞാൽ ഈ പ്രശ്നങ്ങളെല്ലാം മാറും എന്നും ജനങ്ങൾ ഇതൊന്നും മനസ്സിൽ വച്ചുകൊണ്ടിരിക്കില്ല എന്നും അദ്ദേഹം പറയുന്നത്.

ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് കേസ് തീർന്നാൽ നമുക്ക് അറിയാൻ പറ്റുകയുള്ളൂ അദ്ദേഹം പറയുന്നു. ചിലപ്പോൾ നമ്മൾ കുറ്റക്കാരൻ ആകാതെയും ശിക്ഷിക്കപ്പെട്ടേക്കാം എന്നും അദ്ദേഹം പറയുന്നു എത്രയോ നിരപരാധികൾ അതുപോലെ ശിക്ഷിക്കപ്പെട്ടിരിക്കുന്നു.

ഈ കേസിൽ ദിലീപ് ശിക്ഷിക്കപ്പെട്ടാൽ അതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ അവസാനിക്കുമെന്നും അദ്ദേഹം പറയുന്നു. ദിലീപിനെ ഈ കേസിൽ വെറുതെ വിടണമെന്നാണ് താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് താൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കലാകാരനാണ് അദ്ദേഹം. തനിക്കും ഇതേപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അന്ന് താനും തെറ്റ് ചെയ്യാതെ ഒരു കേസിൽ പ്രതിയാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ സമയത്ത് അനുഭവിക്കുന്ന വേദന എന്താണെന്ന് എനിക്കറിയാം എന്നും അമ്പലക്കര ബൈജു പറയുന്നു.

ADVERTISEMENTS