മമ്മൂട്ടിക്കല്ലാതെ ആർക്കും ആ ഹോളിവുഡ് ചിത്രത്തിന്റെ ഇന്ത്യൻ വേർഷൻ ചെയ്യാനാവില്ല അല്ലു അർജുൻ പറയുന്നു

1155

മല്ലു അർജുൻ അതാണ് മലയാളികൾ തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന് നൽകിയിരിക്കുന്ന പേര് . ഒരു പക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തെന്നിന്ത്യൻ നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ .അതി ചടുലവും സ്റ്റൈലിഷുമായ ആക്ഷൻ സീനുകൾ അതീവ മനോഹരമായ ആക്ഷൻ സീനുകൾ ഇവയിൽ ഒക്കെ അല്ലു അർജുനനെ വെല്ലാൻ ഇന്ന് മറ്റൊരു നടന്നില്ല. അല്ലുവിനെ ആക്ഷനും ഫൈറ്റും കാണാൻ തന്നെ ഒരു രസമാണ് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. അല്ലുവിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പുഷ്പ.

രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളി തരാം ഫഹദ് ഫാസിലാണ്. ഇരുവരും മത്സരിച്ചഭിനയിച്ച ചിത്രമാണ് പുഷ്പ ദി റൈസ്. വളരെ സങ്കീർണമായ ഒരു ഭാഗത്താണ് ചിത്രത്തിന്റെ ആദ്യഭാഗം അവസാനിപ്പിച്ചിരിക്കുന്നത്. അടുത്ത ഭാഗത്തു ഫഹദിന്റെ അഴിഞ്ഞാട്ടമാണ് എന്ന് സംവിധായകൻ സുകുമാർ പറയുന്നു.

ADVERTISEMENTS
   
READ NOW  മോഹൻലാലിൻറെ റാം എന്ന ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന അപ്‌ഡേറ്റുകൾ പുറത്തു വിട്ടു നടൻ ചന്ദുനാഥ്

ഇപ്പോൾ വൈറലാവുന്നത് ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് ഒരു സ്വോകാര്യ യു ട്യൂബ് ചാനലിനു  കേരളത്തിൽ വച്ച് അല്ലു അർജുൻ കൊടുത്ത അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ആണ്. ഹോളിവുഡിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ചിത്രമായ ഗോഡ്ഫാദർ ഇന്ത്യൻ വേർഷൻ ഒരുക്കുകയാണെങ്കിൽ ആരാകണം അതിൽ നായകനായി ഇന്ത്യയിൽ നിന്ന് സെലെക്ട് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് അല്ലു നൽകിയ മറുപടി കേട്ട് അവതാരകന്‍  പോലും ഞെട്ടി.

അല്ലുവിനെ കാഴ്ചപ്പാടിൽ ഗോഡ് ഫാദറിലെ ആ വേഷം ചെയ്യാൻ മലയാളം സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ കഴിഞ്ഞേ ആരുമുള്ളൂ എന്ന് ആണ് അല്ലു പറയുന്നത്. അത് അദ്ദേഹം തന്നെ ചെയ്യണം എങ്കിലേ ആ ഇമ്പാക്ട് ലഭിക്കു എന്നാണ് അല്ലു പറയുന്നത്.

മമ്മൂട്ടി ആരാധകർ വലിയ ആഘോഷത്തോടെ ആണ് ആ വീഡിയോ എടുത്തത്. ഇപ്പോൾ വീണ്ടും അല്ലുവിനെ ആ വീഡിയോ തരംഗമാവുകയാണ്,.

READ NOW  ഞാനിപ്പോളും സിനിമയിൽ നിൽക്കാൻ കാരണം ആ സ്ത്രീയാണ് - തന്റെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കിയ സ്ത്രീയെ കുറിച്ച് പൃഥ്‌വിരാജ്

പുഷ്പയുടെ രണ്ടാം ഭാഗം ഈ വര്ഷം തന്നെ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ. അല്ലുവിന്റെയും ഫഹദിന്റെയും പ്രകടനം കാണാൻ ആരാധകർ കാത്തിരിക്കയാണ്.

ADVERTISEMENTS