ഫോളോവെഴ്സിനെ കൂട്ടാൻ വീട്ടു ജോലിക്കാരിയായ പെൺകുട്ടിക്ക് ഒപ്പം വീഡിയോ ചെയ്തു അല്ലു അർജുൻ

953

തന്റെ ഇൻസ്റ്റഗ്രാം ഫോള്ളോവെസിനെ കൂട്ടാന്‍ തനിക്കൊപ്പം ഒരു  വീഡിയോ ചെയ്തു തരണം എന്ന മകളുടെ ആയയായ  പെൺകുട്ടിയുടെ ആഗ്രഹം അല്ലു അർജുൻ സാധിച്ചു കൊടുത്തു. അതിനു ശേഷം അവളുടെ പ്രൊഫൈലിൽ വന്ന മാറ്റം ഞെട്ടിക്കുന്നതാണ്.

അല്ലു അർജുന്റെ മകളെ നോക്കുന്ന അശ്വിനി എന്ന പെൺകുട്ടിയാണ് അവൾ അല്ലുവിനോട് ഒരാഗ്രഹം പങ്ക് വച്ചു തനറെ ഇൻസ്റ്റാഗ്രാം ഫോളോവെഴ്സിനെ കൂട്ടുന്നതിനായി അല്ലു തനിക്കൊപ്പം ഒരു വീഡിയോ ചെയ്തു നൽകണം. ഇന്ത്യ ഒട്ടാകെ ആരാധകരുള്ള സ്റ്റൈലിഷ് സ്റ്റാർ ആണ് അല്ലു . തന്റെ മകളുടെ ആയയായ പെൺകുട്ടിയുടെ ആഗ്രഹം അല്ലു അർജുൻ നടത്തിക്കൊടുത്തു അവളുമായി ഒന്നിച്ചു ഒരു വീഡിയോ തന്നെ താരം ചെയ്തു നൽകി.

ADVERTISEMENTS
   

പെൺകുട്ടി വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്ക് വച്ച് നിമിഷ നേരം കൊണ്ട് അത് വൈറലായി. പെണ്കുട്ടിയുമൊത്തുള്ള വിഡിയോയിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്‌താൽ നിന്റെ ഫോള്ളോവെർസ് കൂടുമെന്നു നീ വിശ്വസിക്കുന്നുണ്ടോ എന്ന് അല്ലു ചോദിക്കുന്നു . ഉറപ്പായും ന്നു പെൺകുട്ടി മറുപടി നൽകുന്നു . നിനക്ക് എപ്പോൾ എത്ര ഫോള്ളോവെർസ് ഉണ്ട് എന്ന് അല്ലു ചോദിക്കുന്നു . തനിക്കിപ്പോൾ 13K ഫോള്ളോവെർസ് ഉണ്ട് എന്നും തനിക്ക് അത് 30k ആകണം എന്നും പെൺകുട്ടി പറയുന്നു.

എന്നാൽ വീഡിയോ പങ്ക് വച്ച് നിമിഷ നേരം കൊട്നു അത് വൈറലാവുകയാണ് ചെയ്തത്. ദേശീയ മാധ്യമങ്ങൾ അടക്കം എല്ലാ മാധ്യമങ്ങളിലും വാർത്ത വൈറലായി പതിമൂവായിരം ഫോള്ളോവെർസ് ഉള്ള പെൺകുട്ടിക്ക് വീഡിയോ പങ്കിട്ട് ഒരു ദിവസംകുനനത്തിനു മുൻപ് തന്നെ ഏകദേശം ഇരുപത്തിയേഴായിരം ഫോള്ളോവെർസ് ആയിട്ടുണ്ട്.

READ NOW  വിവാഹ സമയത്തു താൻ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ട് മമ്മൂട്ടിയോട് തുറന്നു പറഞ്ഞു - പെട്ടന്ന് അദ്ദേഹത്തെ കാണാതായി - കുഞ്ചൻ പറഞ്ഞത്.

അല്ലു അർജുന്റെ വലിയ മനസ്സിനെ ഏവരും പുകഴ്ത്തുകയാണ്. ഒരു ബ്രാൻഡ് പ്രമോഷന് പോലും കോടികൾ പ്രതിഫലം വാങ്ങുന്ന താരത്തിന്റെ വലിയ മനസ്സ് കൊണ്ട് കോടിക്കണക്കിനു രൂപ മൂല്യമുള്ള പരസ്യമാണ് പെൺകുട്ടിക്കും അവളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിനും ലഭിച്ചത്. ഫോളോ ചെയ്ത പലരും പറയുന്നത് ഞാൻ ഫോലോ ചെയ്യുന്നു എന്റെ അല്ലു അര്ജുന് വേണ്ടി എന്നാണ്.

മലയാളത്തിലും ശക്തമായ സ്വാധീനം ഉള്ള ചുരുക്കം ചില തെലുങ്ക് താരമാണ് അല്ലു അർജുൻ. മലയാളികളുടെ പ്രീയപ്പെട്ട മല്ലു അർജുൻ. വമ്പൻ ഹിറ്റായി മാറിയ അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2 ദി റൈസ് ആണ് അല്ലുവിന്റെ റിലീസിനായി കാത്തിരിക്കുന്ന പുതിയ ചിത്രം

ADVERTISEMENTS