റാണയോടുള്ള അല്ലുവിൻറെ പെരുമാറ്റം; വീഡിയോ, പോകാനനുവദിക്കാതെ അല്ലു – കയ്യടിച്ചു സോഷ്യൽ മീഡിയ ;ഈ മര്യാദയാണ് അല്ലുവിനെ ഉയരങ്ങളിലെത്തിച്ചത്

2

ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ വച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പോലീസ് നാടകീയമായി അറസ്റ് ചെയ്ത സംഭവം വലിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. ഹൈക്കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം ലഭിച്ചെങ്കിലും അത് രതിരയോടെയാണ് കോടതിയിൽ എത്തിയത് എന്ന് കാരണം എംപറഞ്ഞു താരത്തെ ഒരു ദിവസം ജയിലിൽ പാർപ്പിച്ചതും വലിയ വിമര്ശങ്ങള്ക്ക് കാരണമായി.

പ്രഥമ ദൃഷ്ട്യാ അല്ലുവിനെതിരെ ചാർത്തപ്പെട്ട കുറ്റം നിലനിൽക്കില്ല എന്ന കരണാത്താൽ ആണ് കോടതി ജാമ്യം അനുവദിച്ചത് എന്നാൽ ഒരു ദിവസമെങ്കിലും താരത്തെ ജയിലിൽ കിടത്തുക എന്ന ഉദ്ദേശത്തോടെ ഉള്ള ചിലരുടെ പദ്ധതിയുടെ ഭാഗമാണ് ഇത് എന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ തെലുങ്ക് സിനിമയിലെ വലിയ ഒരു വിഭാഗം നടീ നടന്മാരും താരത്തെ പിന്തുണച്ചു എത്തിയിരിക്കുകയാണ്. അല്ലുവിനെ കാണാൻ അദ്ദേഹതിന്റെ വീട്ടിൽ എത്തിയ റാണ ദഗ്ഗുപതി യും അല്ലുവുമായുള്ള സൗഹൃദം വിളിച്ചോതുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അതെ പോലെ തന്നെ കാണാൻ എത്തിപ്പോയ ഓരോ വ്യക്തികളെയും അല്ലു വളരെ മാന്യതയോടെ സ്വീകരിക്കുന്നതും വിഡിയോയിൽ കാണാം. ഇത് ആരാധകർക്കടിയിൽ വലിയ മതിപ്പു ഉളവാക്കിയിരിക്കുകയാണ്.

ADVERTISEMENTS
   

ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പുഷ്പ 2 നടന്റെ വസതിയിൽ റാണ ദഗ്ഗുബതി അല്ലു അർജുനെ കെട്ടിപ്പിടിക്കുന്നത് ഇപ്പോൾ വൈറലായ ഒരു വീഡിയോയിൽ കാണാം. സുഹൃത്തായ നടനെ സ്വാഗതം ചെയ്യുമ്പോൾ അല്ലു അർജുൻ പുഞ്ചിരിക്കുകയായിരുന്നു.റാണ ദഗ്ഗുബാട്ടി അല്ലുവിനെ കാണാൻ എത്തിയ സമയത്തു അല്ലു ഒരു ഫോൺ കോളിൽ ആയിരുന്നു അതുകൊണ്ടു ജസ്റ്റ് ഒരു ഹസ്ത ദാനം നൽകിയതിന് ശേഷം അല്ലു ഫോൺ കോളിൽ തുടരുക ആയിരുന്നു.

എന്നാൽ അപ്പോൾ പോകാനൊരുങ്ങിയ റാണയെ അല്ലു വിടാതെ പിടിച്ചുകൊണ്ടു തന്നെ ഫോൺ സംഭാഷണം തുടരുകയും പെട്ടന്ന് തന്നെ സംഭാഷണം അവസാനിപ്പിച്ച് ഫോൺ തിരികെ നൽകിയതിന് ശേഷം റാണയെ ആശ്ലേഷിക്കുന്നതും സ്വീകരിക്കുന്നതും കാണാം . നടൻ നാഗ ചൈതന്യയും അല്ലു അർജുന്റെ വീട്ടിലെത്തി, പുഷ്പ 2 താരം അദ്ദേഹത്തിന്റെ കൈ പിടിച്ചു പരസ്പരം സംസാരിച്ചു. അത് കൂടാതെ ചിരഞ്ജീവിയുടെ ഭാര്യയും അല്ലുവിനെ കാണാൻ എത്തിയിരുന്നു:

ജയിൽ മോചിതനായ ശേഷം, തന്റെ സിനിമ കാണാനെത്തി തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ മരണം “വളരെ നിർഭാഗ്യകരം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് അല്ലു അർജുൻ തന്റെ ഖേദം പ്രകടിപ്പിച്ചു. “എല്ലാവർക്കും ഞാൻ നന്ദി പറയുന്നു, ഈ സംഭവം വളരെ ദൗർഭാഗ്യകരമായിരുന്നു, എന്ത് സംഭവിച്ചാലും ഞങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു, ഞങ്ങൾ കുടുംബത്തോടൊപ്പമുണ്ട്, ഇത് ആർക്കും സംഭവിക്കാതിരിക്കട്ടെ , എല്ലാവിധത്തിലും കുടുംബത്തെ പിന്തുണയ്ക്കാൻ ഞാൻ ഉണ്ട്, എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്” എന്ന് അദ്ദേഹം പറഞ്ഞു.

“ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു, കുടുംബത്തിന് ഇത് വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി പറയുന്നു. നിങ്ങളുടെ സ്നേഹം കൊണ്ടാണ് ഞാൻ ഇവിടെയുള്ളത്,” നടൻ കൂട്ടിച്ചേർത്തു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് അല്ലു അർജുൻ 25 ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENTS