ആരോ ഫോൺ ചെയ്തു രഹസ്യമായി മഞ്ജു വാര്യരെ ദുബായിലെ ആ ഷോക്കിടെ വിളിച്ചു വരുത്തിയിരുന്നു. പിന്നെ അവിടെ അരങ്ങേറിയ സംഭവം; ദിലീപിനോട് നിരൂപാധികം മാപ്പ് ചോദിക്കുന്നു”- ആലപ്പി അഷ്‌റഫ് തുറന്നു പറയുന്നു.

1

കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ പിടിച്ചുലച്ച നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിവിധി വന്ന പശ്ചാത്തലത്തിൽ, സിനിമ-രാഷ്ട്രീയ മേഖലകളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തി സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. കേസിൽ കുറ്റവിമുക്തനായി പുറത്തുവന്ന നടൻ ദിലീപിനോട്, മുൻപ് ചാനൽ ചർച്ചകളിൽ നടത്തിയ വിമർശനങ്ങൾക്ക്, തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പരസ്യമായും നിരൂപാധികമായും മാപ്പ് ചോദിച്ചു. ഗൂഢാലോചന കുറ്റം തെളിയിക്കാൻ സാധിക്കാതെ വന്നത് പ്രോസിക്യൂഷന്റെയും ഭരണകൂടത്തിന്റെയും ഗുരുതരമായ വീഴ്ചയാണെന്നും, ഇത് ദിലീപിനെതിരെയുള്ള വാദങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന പ്രതിരോധത്തെ ശരിവെക്കുന്നതായും അഷ്‌റഫ് തുറന്നടിച്ചു.

കോടതിവിധി: പ്രോസിക്യൂഷന്റെ പരാജയം

ADVERTISEMENTS
   

കേസിലെ വിധി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായതുകൊണ്ട് അംഗീകരിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും വ്യക്തമാക്കിയ അഷ്‌റഫ്, എന്നാൽ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്വം സർക്കാരിനാണെന്ന് ആരോപിച്ചു.

“ഗൂഢാലോചന കുറ്റം തെളിയിക്കാൻ സാധിച്ചില്ല എന്നത് പ്രോസിക്യൂഷന്റെയും ഗവൺമെന്റിന്റെയും പരാജയമാണ്,” അദ്ദേഹം പറഞ്ഞു . പോലീസ് നിരത്തിയ തെളിവുകളും വാദങ്ങളും കെട്ടിച്ചമച്ചതാണെന്ന ദിലീപിന്റെ വാദത്തെ കോടതിവിധി സാധൂകരിക്കുന്നു. ഈ കേസിന്റെ പേരിൽ ദിലീപിനുണ്ടായ ഭീമമായ തകർച്ചയ്ക്കും, 85 ദിവസത്തെ ജയിൽവാസത്തിനും, കരിയർ നഷ്ടപ്പെട്ടതിനും ആര് ഉത്തരവാദിത്വം പറയുമെന്നും അദ്ദേഹം ചോദിച്ചു. “ഇവിടെ കുറ്റവാളികൾ ഇവിടുത്തെ ഭരണകൂടമാണ്. നിങ്ങൾ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളെ വിശ്വസിച്ച വലിയൊരു സമൂഹത്തെയാണ്”.

READ NOW  അപ്പോൾ തന്നെ മുരളിയെ ഫാസിൽ സിനിമയിൽ നിന്ന് പുറത്താക്കി - തിലകൻ വെള്ളമടിച്ചു സെറ്റിൽ പ്രശ്നമുണ്ടാക്കും വെളിപ്പെടുത്തലുമായി പ്രൊഡക്ഷൻ കൺഡ്രോളർ

“മാപ്പ് ചോദിക്കുന്നത് ഹൃദയത്തിൽ നിന്ന്”

നേരത്തെ ചാനൽ ചർച്ചകളിലും മറ്റും ദിലീപിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച വ്യക്തിയാണ് ആലപ്പി അഷ്‌റഫ്. എന്നാൽ കോടതിവിധി പുറത്തുവന്നതോടെ താൻ നിലപാട് തിരുത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

റിപ്പോർട്ടർ ചാനലിലെ ചർച്ചയിൽ പങ്കെടുത്തപ്പോൾ, ദിലീപിനെ വെറുതെ വിട്ടാൽ എന്ത് ചെയ്യുമെന്ന് അവതാരകൻ നികേഷ് കുമാർ ചോദിച്ചിരുന്നു. അന്ന് താൻ ‘നിരൂപാധികം മാപ്പ് പറയുമെന്ന്’ മറുപടി നൽകിയതായും അദ്ദേഹം ഓർത്തെടുത്തു. “അദ്ദേഹം നിരപരാധിയാണെന്ന് കോടതിയുടെ വിധിയിൽ വിശ്വസിച്ചുകൊണ്ട് എൻ്റെ ഭാഗത്തുനിന്നുണ്ടായ വേദനിപ്പിക്കുന്ന വാക്കുകളിൽ ഞാൻ അദ്ദേഹത്തോട് നിരൂപാധികം മാപ്പ് ചോദിക്കുന്നു. ഇതെന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്”. തെറ്റിദ്ധാരണകൾ മൂലം തെറ്റുകൾ സംഭവിക്കാമെന്നും, അത് തിരുത്തപ്പെടുമ്പോഴാണ് നന്മയുള്ളവരായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വ്യക്തിപരമായ സംശയങ്ങളും നീതിന്യായ വ്യവസ്ഥയും

സംഭവം നടന്ന ആദ്യ മണിക്കൂറുകളിൽ തന്നെ തനിക്ക് ദിലീപിന്റെ മേൽ സംശയം തോന്നിയിരുന്നുവെന്നും, അതിന് സൂചന നൽകിയത് ദിലീപുമായി അടുത്ത ബന്ധമുള്ള ചില മിമിക്രി കലാകാരന്മാരാണെന്നും അഷ്‌റഫ് വെളിപ്പെടുത്തി. ദുബായിൽ നടന്ന ഒരു ഷോയുമായി ബന്ധപ്പെട്ട് നടന്ന ചില സംഭവങ്ങൾ അവർ സൂചിപ്പിച്ചു. അവർ താമസിച്ച ഹോട്ടലിൽ ചില സംഭവങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ ആ ഷോയിൽ മഞ്ജു വാര്യർ ഉണ്ടായിരുന്നില്ല എങ്കിലും ആരോ രഹസ്യമായി ഫോൺ ചെയ്തു മഞ്ജു വാര്യരെ അവിടെ വിളിച്ചു വരുത്തിയിരുന്നു. പിന്നെ അവിടെ അരങ്ങേറിയ സംഭവം പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് അത് പറയരുത് എന്ന് ആ വിവരം എന്നോട് പറഞ്ഞ ആൾ വിലക്കിയിട്ടും ഉണ്ട്. എന്നാൽ അതിലുപരിയായി, നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ “ക്രിമിനൽ ഗൂഢാലോചനയുണ്ട്” എന്ന് മഞ്ജു വാര്യർ ആദ്യമായി പരസ്യമായി വെളിപ്പെടുത്തിയതോടെയാണ് തന്റെ സംശയം കൂടുതൽ ബലപ്പെട്ടതെന്നും അദ്ദേഹം പറയുന്നു .

READ NOW  ആ 5 ദിവസം കൊണ്ടാണ് അവർ തമ്മിൽ പ്രണയത്തിൽ ആവുന്നത്

കൂടാതെ, ബൈജു പൗലോസിനെപ്പോലെ ക്ലീൻ ഇമേജുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത് ദിലീപ് കൊടുത്ത കൊട്ടേഷനാണെന്ന് പറഞ്ഞതും, ഹൈക്കോടതിയും കീഴ്ക്കോടതിയും ജാമ്യം നിഷേധിക്കുമ്പോൾ ‘പ്രഥമദൃഷ്ട്യാ തെളിവുണ്ട്’ എന്ന് ആവർത്തിച്ചതും സാധാരണക്കാരന് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നൽകി. എന്നാൽ, സിസ്റ്റം പറയുന്നതിനെ വിശ്വസിക്കണോ അതോ ചാനലുകളിൽ വന്നിരുന്ന് വാദിക്കുന്ന പിആർ വർക്കർമാരെ വിശ്വസിക്കണോ എന്ന ആശങ്ക അന്നും ഇന്നും നിലനിൽക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു.

മുന്നോട്ടുള്ള വഴിയും മുന്നറിയിപ്പും

ഒരു പാവം പെൺകുട്ടിക്ക് അതിക്രൂരമായ അനുഭവം ഉണ്ടായി എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. അതിനാൽ, പ്രോസിക്യൂഷൻ ഇനിയും മുകളിലോട്ട് അപ്പീൽ പോകാൻ തീരുമാനിച്ചാൽ, നിലവിൽ ഹാജരാക്കിയ തെളിവുകളുമായി മുന്നോട്ട് പോവുകയാണെങ്കിൽ സ്ഥിതിഗതികൾ ഇതിലും ദയനീയമാകുമെന്ന് അഷ്‌റഫ് മുന്നറിയിപ്പ് നൽകുന്നു. “ഇനിയും നിങ്ങളെ വിശ്വസിച്ച ജനത്തിന്റെ കണ്ണിൽ പൊടിയിടാമെന്ന് നിങ്ങൾ ധരിക്കരുത്” എന്ന് പറഞ്ഞുകൊണ്ടാണ് ആലപ്പി അഷ്‌റഫ് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്, ഇത് ഭരണകൂടത്തിന്റെ ഭാവി നടപടികളിൽ കൂടുതൽ ജാഗ്രത വേണമെന്ന് ഓർമ്മിപ്പിക്കുന്നു.

READ NOW  മക്കൾക്ക് വേണ്ടി ഒന്നിച്ചു ജീവിച്ചാലോ എന്ന് മുകേഷ് വീണ്ടും സരിതയോട് ചോദിച്ചു - ചെയ്യാർ ബാലുവിന്റെ വെളിപ്പെടുത്തൽ
ADVERTISEMENTS