പണത്തോടുള്ള ആർത്തി വിനയായി; സാമ്പത്തിക തട്ടിപ്പ് കേസിൽ ജയസൂര്യക്കെതിരെ രൂക്ഷ വിമർശനവുമായി ആലപ്പി അഷ്റഫ്

1

നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെയും ഭാര്യയെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ, താരത്തിനെതിരെ ഗുരുതര ആരോപണങ്ങളും വിമർശനങ്ങളുമായി സംവിധായകൻ ആലപ്പി അഷ്റഫ്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കുടുങ്ങുന്നത് പണത്തോടുള്ള അത്യാർത്തി കൊണ്ടാണെന്നും, തന്നെ വിശ്വസിക്കുന്ന പ്രേക്ഷകരോട് താരങ്ങൾ നീതി കാണിക്കണമെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘സേവ് ബോക്സ്’ എന്ന ഓൺലൈൻ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ജയസൂര്യ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. കമ്പനിയുടെ ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യയുടെ വാക്കുകൾ വിശ്വസിച്ചാണ് തൊണ്ണൂറ്റൊമ്പത് ശതമാനം സാധാരണക്കാരും പണം നിക്ഷേപിച്ചതെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. അയ്യായിരം രൂപ മുടക്കിയാൽ അൻപതിനായിരത്തിന്റെ ലാപ്ടോപ്പ് ലഭിക്കുമെന്നും, ലക്ഷങ്ങൾ നിക്ഷേപിച്ചാൽ വൻതുക മാസവരുമാനം ലഭിക്കുമെന്നും വാഗ്ദാനം നൽകി ഏകദേശം ഇരുപതോളം കോടി രൂപയാണ് ഈ സംഘം തട്ടിയെടുത്തത്. മകളുടെ വിവാഹത്തിനും വീട് വെക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി കരുതിവെച്ച പണമാണ് പലർക്കും നഷ്ടമായതെന്നും ഇതിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് ജയസൂര്യക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENTS
READ NOW  ജീവിതത്തിൽ ഉണ്ടായിരുന്ന പ്രണയങ്ങൾ എല്ലാം പരാജയങ്ങൾ ആയിരുന്നു - അതിന്റെ കാരണം ഇതാണ് വിൻസി അലോഷ്യസ്

“വെറും വട്ടപ്പൂജ്യത്തിൽ നിന്നും കടന്നുവന്ന് പണവും പ്രശസ്തിയും നേടിയപ്പോൾ കടന്നുവന്ന വഴികളും സഹായിച്ചവരെയും ജയസൂര്യ മറന്നു. പണത്തോടുള്ള ആർത്തി മൂലം എന്ത് ഉടായിപ്പിനും കൂട്ടുനിൽക്കുന്ന അവസ്ഥയാണ്,” ആലപ്പി അഷ്റഫ് വീഡിയോയിൽ വിമർശിച്ചു. പരസ്യം ചെയ്യാൻ വിളിക്കുന്നവരുടെ പൂർവ്വകാലമോ വിശ്വാസ്യതയോ നോക്കേണ്ടതില്ലെന്ന ജയസൂര്യയുടെ മുൻ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. സമൂഹത്തോടുള്ള പ്രതിബദ്ധത മറന്ന്, കോടികൾ പ്രതിഫലം ലഭിക്കുമെങ്കിൽ നാളെ ലഹരിമരുന്ന് സംഘത്തിന് വേണ്ടിയും പരസ്യം ചെയ്യുമോ എന്ന് അദ്ദേഹം ചോദിക്കുന്നു.

പണത്തിന് മാത്രമല്ല, മണ്ണിനോടും പെണ്ണിനോടും ജയസൂര്യക്ക് ആർത്തിയാണെന്ന ഗുരുതരമായ പരാമർശവും വീഡിയോയിലുണ്ട്. കൊച്ചി ചിലവന്നൂരിൽ കായൽ പുറമ്പോക്ക് കയ്യേറി വീടിനോട് ചേർന്ന് ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ച സംഭവം ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, മുൻപ് ഒരു നടി ജയസൂര്യക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയും, പിന്നീട് അത് പിൻവലിച്ച സാഹചര്യവും ആലപ്പി അഷ്റഫ് ഓർമ്മിപ്പിച്ചു. വിനയന്റെ സിനിമയിലൂടെയാണ് ജയസൂര്യ രക്ഷപ്പെട്ടതെന്നും, എന്നാൽ തോണിക്കാരനെപ്പോലെ അദ്ദേഹത്തെ പിന്നീട് തള്ളിപ്പറഞ്ഞതും നന്ദികേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

READ NOW  തകർന്ന ഹൃദയവുമായി ആണ് മുരളി ആശുപത്രിയിൽ ആവുന്നത്- അവസാന സമയത്തെ കുറിച്ച് നടൻ അലിയാർ

നടി ഭാവനയും സൂരജ് വെഞ്ഞാറമ്മൂടും ജയസൂര്യയും ചേർന്ന് ഒരു ചാനലിൽ സാനിയയുടെ പ്രമോഷന് വേണ്ടി ഇരിക്കുമ്പോൾ തമിഴിലും തെലുങ്കിലും കണ്ണടയിലുമൊക്കെ പ്രശസ്തയായ ഭാവനായോട് ബിക്കിനി ഇട്ടു കൊണ്ട് ഇന്റർവ്യൂ വിനു വന്നുകൂടെ എന്ന് ജയസൂര്യ ചോദിച്ചു . അങ്ങനെ വരുകയാണെങ്കിൽ ഞങ്ങൾക്കും അവിടെ വരാനാണ് എന്ന് തമാശ രൂപേണ ദ്വയാർത്ഥത്തിൽ പറഞ്ഞത് തികച്ചും സ്ത്രീ വിരുദ്ധമാണ് എന്ന് ജയസൂര്യക്കെതിരെ സോഷ്യൽ മീഡിയയിൽ കമെന്റുകൾ കൊണ്ട് നിറഞ്ഞു.

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന നൂറു കോടി ബജറ്റിലൊരുങ്ങുന്ന ‘കത്തനാർ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിച്ചു വരികയാണ് ജയസൂര്യ. കത്തനാർ എന്ന മാന്ത്രിക കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കണമെങ്കിൽ അത് അവതരിപ്പിക്കുന്ന നടന് നല്ലൊരു ഇമേജ് ആവശ്യമാണെന്ന് ആലപ്പി അഷ്റഫ് ഓർമ്മിപ്പിച്ചു. തട്ടിപ്പിൽ പണം നഷ്ടപ്പെട്ട പാവങ്ങളുടെ കണ്ണീരൊപ്പാൻ ജയസൂര്യ മുൻകൈ എടുക്കണമെന്നും, തെറ്റുകൾ തിരുത്തി മുന്നോട്ട് പോകണമെന്നും അദ്ദേഹം ഉപദേശിച്ചു. വിശ്വാസം എന്നത് ഒരാൾക്ക് നമ്മളിലുള്ള പ്രതീക്ഷയാണെന്നും അത് തകർക്കരുതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

READ NOW  കേരളത്തിൽ തന്നെ ഏറ്റവും നല്ല സ്കിൻ ഉള്ള വ്യക്തി ആരാണെന്ന് ചോദിച്ചാൽ താൻ ഹണി റോസിന്റെ പേരായിരിക്കും പറയുന്നത്: വികാസ്
ADVERTISEMENTS