“അയ്യപ്പൻ എന്തിനാ ഞങളുടെ കാലിന്റെ ഇ# ട# യിൽ നോക്കുന്നത് ” എന്ന ഫ്ലക്സ് ബോർഡ് പിടിച്ച … പീഡനം നടന്നു ഒരു മാസം കഴിഞ്ഞപ്പോൾ ആ പീഡനത്തിന്റെ കണ്ടന്റ് ഒരു തേയില കമ്പനി പരസ്യമാക്കി ഈ നടിയോട് അഭിനയിക്കാൻ പറഞ്ഞപ്പോൾ ലക്ഷങ്ങൾ വാങ്ങി അവരത് ചെയ്തു.. ഗുരുതര ആരോപണങ്ങളും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഖിൽ മാരാർ

1

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലമായ വിധി വന്നതിന് പിന്നാലെ, അതിജീവിതയെയും അവരെ പിന്തുണയ്ക്കുന്നവരെയും അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് സംവിധായകൻ അഖിൽ മാരാർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. കേവലം ഒരു വിമർശനത്തിനപ്പുറം, കേരളീയ സമൂഹത്തിലെ ചില മുൻവിധികൾക്കും ” ചിലപുരോഗമന” നിലപാടുകൾക്കും എതിരെയുള്ള തുറന്ന യുദ്ധപ്രഖ്യാപനം കൂടിയാണ് അഖിലിന്റെ വാക്കുകൾ. ഈ വാർത്ത പൂർണമായും അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിൽ പറയുന്നത് പൂർണമായും അദ്ദേഹത്തിന്റെ മാത്രം അഭിപ്രായങ്ങളാണ്.(ഞാൻ മലയാളിക്കോ ,ലേറ്റസ്റ്റ് ഫിലിം ന്യൂസിനോ അതിൽ ഉത്തരവാദിത്വം ഇല്ല.)

ക്രൂരമായ മനസ്സിൻ്റെ ഉടമകൾ

ADVERTISEMENTS
   

കേരളത്തെ നടുക്കിയ കൊലപാതക കേസുകളിലെ പ്രതികളായ ഗ്രീഷ്മയെയും ജോളിയെയും ഓർമ്മിപ്പിക്കുന്ന മാനസികാവസ്ഥയാണ് ഇവിടെ ചിലർക്കെന്ന് അഖിൽ തുറന്നടിക്കുന്നു. കാമുകനെ ഒഴിവാക്കാൻ കഷായത്തിൽ വിഷം കലർത്തിയ ഗ്രീഷ്മയുടെയോ, സ്വത്തിനും പണത്തിനും വേണ്ടി സ്വന്തം കുടുംബത്തെ കുരുതികൊടുത്ത ജോളിയുടെയോ അതേ ക്രൂരമായ മനസ്സ്, സ്ത്രീരൂപം ധരിച്ച ചിലർ ഇന്നും കൊണ്ടുനടക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നശേഷവും എട്ടുവർഷം മുൻപ് മെനഞ്ഞെടുത്ത കള്ളക്കഥകളുടെ ബാക്കിപത്രവുമായി ഇക്കൂട്ടർ വീണ്ടും ഇറങ്ങിയിരിക്കുകയാണെന്നും അഖിൽ ആരോപിക്കുന്നു.

READ NOW  ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് അനുശ്രീ. ആ സമയത്തൊക്കെ എന്നെ ഒരുപാടു സഹായിച്ചു:വീഡിയോ കാണാം

തെറ്റിദ്ധരിക്കപ്പെട്ട അമ്മമാർ അറിയാൻ

മാധ്യമങ്ങൾ പടച്ചുവിട്ട വാർത്തകൾ വിശ്വസിച്ച്, സത്യമറിയാതെ ഇവരെ പിന്തുണച്ച ലക്ഷക്കണക്കിന് അമ്മമാരും സഹോദരിമാരും കേരളത്തിലുണ്ട്. അവർ യാഥാർത്ഥ്യം തിരിച്ചറിയണം. കേരളത്തിലെ സ്ത്രീകളുടെ പേരും പറഞ്ഞ് ഒരിക്കൽ ശബരിമല തകർക്കാൻ ഇറങ്ങിയതും, വരുംതലമുറയുടെ സംസ്കാരം നശിപ്പിക്കാൻ ചുംബനസമരവുമായി തെരുവിലിറങ്ങിയതും, “അയ്യപ്പൻ എന്തിനാ ഞങളുടെ കാലിന്റെ ഇടയിൽ നോക്കുന്നത് ” എന്ന ഫ്ലക്സ് ബോർഡ് പിടിച്ച അതെ ഫെമിനിച്ചികൾ.. ഇതേ കൂട്ടർ തന്നെയാണെന്ന് അഖിൽ ഓർമ്മിപ്പിക്കുന്നു. കുടുംബങ്ങളുടെ ധാർമ്മികത മുതലെടുത്ത് ഒരാളെ മാത്രം ലക്ഷ്യം വെച്ച് തകർക്കാൻ ശ്രമിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം

കേരളത്തിൽ ഈ വർഷം മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത് 2486 പീഡനക്കേസുകളാണ്. പരാതിപ്പെടാത്തവ അതിലും എത്രയോ അധികം വരും. എന്നാൽ, ഈ “പുരോഗമനവാദികൾ” എപ്പോഴെങ്കിലും സാധാരണക്കാരായ ആ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തിയിട്ടുണ്ടോ? ദിവസവും കൂലിപ്പണി ചെയ്തും തൊഴിലുറപ്പിന് പോയും കുടുംബം പോറ്റുന്ന സ്ത്രീകളുടെ കഷ്ടപ്പാടുകൾ ഇവർ കാണാറുണ്ടോ? മാരകരോഗമുള്ള മക്കളെയും നെഞ്ചോട് ചേർത്ത് ജീവിക്കുന്ന അമ്മമാരുടെ പോരാട്ടം ഇവർക്ക് മനസ്സിലാകുമോ? അഖിൽ ചോദിക്കുന്നു.

READ NOW  കേൾക്കുന്ന ആരും അന്തം വിട്ടു പോകും പൃഥ്വിയുടെ ഡയറക്ഷനെ കുറിച്ച് ടോവിനോ പറഞ്ഞത് കേട്ടാൽ.

പീഡനം നടന്നു ഒരു മാസം കഴിഞ്ഞപ്പോൾ ആ പീഡനത്തിന്റെ കണ്ടന്റ് ഒരു തേയില കമ്പനി പരസ്യമാക്കി ഈ നടിയോട് അഭിനയിക്കാൻ പറഞ്ഞപ്പോൾ ലക്ഷങ്ങൾ വാങ്ങി അവരത് ചെയ്തു.. കഴിഞ്ഞ രണ്ട് മാസം മുൻപ് അമേരിക്കൻ ഷോ കഴിഞ്ഞു വന്ന നടി എന്തോ അന്ന് മുതൽ ജീവിതം തകർന്ന് തരിപ്പണമായി കഴിയുന്നു എന്നൊക്കെ പറഞ്ഞു കരയുന്ന കുറെയെണ്ണം ആദ്യം സ്ത്രീകളുടെ യഥാർത്ഥ പോരാട്ടം എന്തെന്ന് പഠിക്കണം എന്നും . ഇത് സ്ത്രീകളുടെ പോരാട്ടമല്ല, മറിച്ച് ദിലീപ് എന്ന വ്യക്തിയെ തകർക്കാനുള്ള ഗൂഢലക്ഷ്യം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

പണപ്പിരിവും ഗൂഢാലോചനയും

കോടികൾ സമ്പാദിച്ച അതിജീവിവതയ്ക്ക് കേസ് നടത്താൻ പണമില്ലെന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റുന്നത് അടുത്ത പണപ്പിരിവിനുള്ള തന്ത്രമാണെന്നാണ് അഖിലിന്റെ പക്ഷം. നാട്ടുകാരുടെ പണം പിരിക്കാൻ മിടുക്കരായ ചിലരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. നാട്ടുവകാരുടെപനം പിരിച്ചു പുട്ടടിക്കാൻ കേമിയായ കല്ലിങ്കൽകാരിയാണ് ഇതിനു ചുക്കാൻ പിടിക്കുന്നത് എന്ന് അഖിൽ പറയുന്നു. ഇത്തരത്തിലുളള സ്ത്രീകളുടെ പിടിയിൽ മാനവും മര്യാദയുമുള്ള സ്ത്രീകൾ പോയി വീഴല്ലേ എന്ന് അഖിൽ പറയുന്നു. ദിലീപിനെ ക്രൂരനായി ചിത്രീകരിച്ച കഥയ്ക്ക് പിന്നിലെ യഥാർത്ഥ തിരക്കഥാകൃത്തുക്കൾ ആരാണെന്ന് അറിയാൻ രണ്ടാം പ്രതിയായ മാർട്ടിന്റെ വെളിപ്പെടുത്തലുകൾ മാത്രം മതിയാകും. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൾസർ സുനിയുടെ വാക്കുകളെക്കാൾ വിശ്വസിക്കാവുന്നത്, ഒരു പെറ്റിക്കേസിൽ പോലും ഉൾപ്പെടാത്ത മാർട്ടിന്റെ വാക്കുകളാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകും.

READ NOW  ജീവിതത്തിൽ മറയ്ക്കാൻ എനിക്ക് ഒന്നുമില്ല! സത്യം പറഞ്ഞതിന് ഒരുപാട് അടി കിട്ടിയിട്ടുണ്ട് ! ഉർവ്വശിയുടെ വാക്കുകൾ വൈറലാകുന്നു

സത്യം ജയിക്കും

കോടതി വിധി ചർച്ചയാകുമെന്ന് കണ്ടപ്പോഴാണ് പുതിയ നാടകങ്ങളുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്. കെട്ടിച്ചമച്ച തെളിവുകളുമായി ഹൈക്കോടതിയിൽ പോയാൽ അത് തള്ളിക്കളയുമെന്ന് ഇവർക്ക് നന്നായി അറിയാം. എങ്കിലും, അപ്പീലിന്റെ പേരിൽ കുറച്ചുകാലം കൂടി ഈ “നാറിയ കളി” തുടരാം എന്നതാകാം ഇവരുടെ കണക്കുകൂട്ടൽ.

താൻ പറയുന്നതിൽ സത്യമുണ്ടെന്ന് വിശ്വസിക്കുന്നവർ, വിരോധം തീർക്കാൻ പെണ്ണുങ്ങൾ നടത്തിയ ഈ കളിക്ക് ഇനിയെങ്കിലും പിന്തുണ നൽകരുതെന്ന് അഖിൽ മാരാർ അപേക്ഷിക്കുന്നു. വിഷം വമിക്കുന്ന ഇത്തരം നീക്കങ്ങളെ തിരിച്ചറിയാൻ കേരളത്തിലെ പൊതുസമൂഹം തയ്യാറാകണമെന്ന ഓർമ്മപ്പെടുത്തലോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ADVERTISEMENTS