വിജയ്‌നെ മറികടന്ന് എനിക്ക് തമിഴിലെ വലിയ നടന്‍ ആവണം എന്ന് അജിത്ത്, ഇത് കേട്ട് ഇളയദളപതിയുടെ മറുപടി?

47230

താരയുദ്ധങ്ങൾ എക്കാലത്തും സിനിമ ഇൻഡസ്ട്രിയിൽ ഉള്ളതാണ് താരങ്ങളുടെ ആരാധകരുടെ മത്സരങ്ങളും താരങ്ങളെ ചൊല്ലിയുള്ള കോലാഹലങ്ങളും അതിനെ തുടർന്ന് കൊലപാതകങ്ങളും ഉണ്ടായ ചരിത്രം വരെ ഉണ്ട്. എംജിആറും, ജെമനി ഗണേശനും മുതല്‍ കമല്‍ ഹസനും രജനികാന്തും താണ്ടി ഇപ്പോഴും തമിഴകത്ത് നടന്നുകൊണ്ടിരിയ്ക്കുന്ന താരയുദ്ധം വിജയ് – അജിത്ത് എന്നിവരുടെ പേരിലാണ്. അജിത്തും വിജയ് യും ഉറ്റ സുഹൃത്തുക്കളാണെന്ന നഗ്നസത്യം അറിഞ്ഞിട്ടും ആരാധകര്‍ തമ്മിലുള്ള വാക്കേറ്റവും സോഷ്യല്‍ മീഡിയ യുദ്ധങ്ങളുമാണ് കണ്ടു നില്‍ക്കാന്‍ കഴിയാത്തത്.

തമിഴിൽ ഇപ്പോഴും അജിത്തിനും വിജയ് യ്ക്കും ഇടയില്‍ ഒരു മത്സരം ഉണ്ടായിരുന്നു എന്നത് സത്യമാണ്. കരിയറിന്റെ തുടക്കത്തില്‍ ഇരുവരും തമ്മില്‍ നല്ല സിനിമകളുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ മത്സരം നടന്നിരുന്നുവത്രെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവമാണ് ഇതിനാധാരം. കൃത്യമായി പറഞ്ഞാല്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. വിജയ് യെക്കാള്‍ വലിയ നടനാവണം എന്ന് അജിത്ത് ആഗ്രഹിച്ചിരുന്നുവത്രെ. ആഗ്രഹിയ്ക്കുക മാത്രമല്ല, അക്കാര്യം താരം തുറന്ന് പറയുകയും ചെയ്തിരുന്നു. ശ്രീനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജിത്തിനെ നായകനാക്കുന്നതുമായി ബന്ധപ്പെട്ട് കഥ പറയാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീനാഥും സന്‍ജ്ജീവും അജിത്തിനെ ചെന്ന് കണ്ടിരുന്നു. അന്ന് അജിത്ത് അതിഥികള്‍ക്ക് നല്ലൊരു ജ്യൂസ് ഒക്കെ ഉണ്ടാക്കി നല്‍കിയിട്ടുണ്ട്. സിനിമയുടെ കഥ വായിച്ച് കേട്ട് ഇഷ്ടപ്പെട്ടപ്പോള്‍ അജിത്ത് പറഞ്ഞുവത്രെ, എനിക്ക് വിജയ് യെക്കാള്‍ മുന്നിലെത്തണം എന്ന്. വിജയ് യെക്കാള്‍ വലിയ നടന്‍ ആവണം എന്നും അത് മാത്രമാണ് തന്റെ ലക്ഷ്യം എന്നും അജിത്ത് തുറന്ന് പറഞ്ഞു. ഇത് കേട്ട് സജ്ജീവും ശ്രീനാഥും ഒന്നും പറഞ്ഞില്ലത്രെ.

ADVERTISEMENTS
   

എന്നാൽ പിന്നീടൊരു അവസരത്തില്‍ വിജയ് യെ കണ്ടപ്പോള്‍ അജിത്ത് പറഞ്ഞ കാര്യം സജ്ജീവും ശ്രീനാഥും വിജയ് യോട് സൂചിപ്പിച്ചിരുന്നു എന്നും . ഇത് കേട്ട് വിജയ് ആദ്യം ചിരിയ്ക്കുകയാണത്രെ ചെയ്തത്. അജിത്തിന്റെ തുറന്ന മനസ്സിനെയും കാഴ്ചപ്പാടിനെയും വിജയ് പ്രശംസിയ്ക്കുകയും ചെയ്തുവത്രെ. വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഈ ഒരു സംഭവം അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സജ്ജീവ് ആണ് വെളിപ്പെടുത്തിയത്. ഇരുവരും പിന്നീട് ഇങ്ങോട്ട് മത്സരിച്ച് അഭിനയിക്കുകയായിരുന്നുവെങ്കിലും സൗഹൃദത്തെ മുറുകെ പിടിച്ചിരുന്നു എന്ന് സജ്ജീവ് പറയുന്നു.

ADVERTISEMENTS