കഴിഞ്ഞ ഇരുപതു വർഷമായി തന്റെ സിനിമയിൽ അഭിനയിക്കാൻ അജിത് അനുവദിച്ചിട്ടില്ല കാരണം ഇതാണ്

5885

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് അജിത് കുമാർ. വിജയ് അജിത് ഇരുവരുടെയും ആരാധകർ തമ്മിലുള്ള പോരും അവിടെ ശക്തമാണ്.തല ദളപതി ഈ പേരുകൾ ആരാധകർ സ്നേഹപൂർവ്വം നൽകിയതാണ്.

ഒരു ബൈക്ക് മെക്കാനിക്കായി തുടങ്ങിയ അജിത് പിന്നീട് പരസ്യചിത്രങ്ങളിലും അഭിനയിച്ചു പിന്നീട് സിസിനിമയിലേക്ക് എത്തിക്കുകയായിരുന്നു. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെയാണ് അജിത് സിനിമയിലേക്ക് എത്തിയത്.

ADVERTISEMENTS
   

1990-ൽ പുറത്തിറങ്ങിയ എൻ വീട് എൻ കനവർ എന്ന തമിഴ് സിനിമയിൽ സ്കൂൾ കുട്ടിയായി ഒരു രംഗത്തിൽ അഭിനയിച്ചാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചത്. അതിനുശേഷം തെലുങ്ക് ചിത്രമായ പ്രേമ പുസ്തകത്തിൽ നായകനായി അരങ്ങേറ്റം കുറിച്ചു. അമരാവതി എന്ന ചിത്രത്തിലൂടെയാണ് അജിത്ത് തമിഴിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. എസ്പിബി ചരൺ ആണ് ഇതിന് കാരണം. അതെ, ഇരുവരും സുഹൃത്തുക്കളായതിനാൽ അജിത്തിനെ സിനിമയിലേക്ക് ശുപാർശ ചെയ്യുകയായിരുന്നു.

അതിന് ശേഷം അജിത്ത് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മിക്ക ചിത്രങ്ങളും പരാജയപ്പെട്ടു. പക്ഷേ ആ പരാജയസമയത്ത് ആരാധകർ അദ്ദേഹത്തിനൊപ്പം നിന്നതും അദ്ദേഹത്തെ ഒരു മുൻനിര നടനാക്കിയതുമാണ് പിന്നീട് നമ്മൾ കണ്ടത് അത്രക്കും ശക്തമായ ഒരു ആരാധക വൃന്ദം അജിത്തിന് തമിഴ് നാട്ടിൽ ഉണ്ട്

. 1995-ൽ പുറത്തിറങ്ങിയ ആസൈ ആയിരുന്നു നായകനെന്ന നിലയിൽ അജിത്തിന്റെ വാണിജ്യപരമായി വിജയിച്ച ആദ്യ ചിത്രം. പിന്നീട് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ വിജയം നേടിത്തുടങ്ങി

. തമിഴ് ഹാസ്യ ഇതിഹാസം വടിവേലുവിനൊപ്പ അധികം ചിത്രങ്ങൾ അജിത്തിന്റേതായി ഇല്ല എന്നതാണ് ഒരു വലിയ സത്യം. തമിഴിലെ ഒട്ടു മിക്ക എല്ലാ നടന്മാരോടും ഒപ്പം അഭിനയിച്ച സൂപ്പർ കൊമേഡിയനാണ് വടിവേലു.

കേരളത്തിൽ ജഗതി എന്തോ ആ സ്ഥാനമാണ് തമിഴ് നാട്ടിൽ വടിവേലുവിനു ഉള്ളത്. ഒരു സമയത്തു വിജയ് ചിത്രങ്ങളുടെ മുഖ്യ ആകര്ഷണമായിരുന്നു വടിവേലു . അജിത് വടിവേലുവിനൊപ്പം അവസാനമായി അഭിനയിച്ചത് രാജ എന്ന സിനിമയിൽ ആണ്. ചിത്രത്തിലെ കോമഡി രംഗങ്ങൾ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

ഇതിൽ അജിത്തിന്റെ അമ്മാവനായാണ് വടിവേലു അഭിനയിച്ചത്, അതുകൊണ്ട് തന്നെ വാട & പോടാ എന്ന തമിഴ് വാക്കുകൾ ഉപയോഗിച്ചാണ് അദ്ദേഹം അജിത്തിനെ അന്ന് വിളിച്ചത്. സെറ്റിൽ മാത്രമല്ല, മറ്റ് സമയങ്ങളിലും വടിവേലു അജിത്തിനെ ‘വാടാ’ & ‘പോടാ’ എന്ന് വിളിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ വടിവേലുവിന്റെ ഈ പെരുമാറ്റം അജിത്തിന് ഇഷ്ടപ്പെട്ടില്ല എന്നാണ് റിപോർട്ടുകൾ

ചിത്രത്തിന്റെ സംവിധായകനോട് അജിത്ത് ഇക്കാര്യം പറഞ്ഞതായാണ് റിപ്പോർട്ട്. സംവിധായകൻ വടിവേലുവിനോടും സംസാരിച്ചതായി തോന്നുന്നു. എന്നാൽ വടിവേലു അത് ചെവിക്കൊള്ളാൻ തയ്യാറായിരുന്നില്ല അദ്ദേഹം അജിത്തിനെ വീണ്ടും അങ്ങനെ അഭിസംബോധന ചെയ്യാൻ തുടങ്ങി. അത് അജിത്തിന് വടിവേലുവിനോട് കലശലായ ദേഷ്യം ഉണ്ടാകാൻ ഇടയാക്കി എന്നാണ് അറിയാൻ കഴിയുന്നത്.

വടിവേലു സഹതാരങ്ങളെ ഇങ്ങനെ പലപ്പോഴും കളിയാക്കാറുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ പിന്നീട് അത് ഇരുവരും തമ്മിലുള്ള ഈഗോ ക്ലാഷായി മാറുകയും അതുണ്ടാക്കിയ ദുരിതം ഇതുവരെ രമ്യതയിൽ എത്തിയിരുന്നില്ല.

കഴിഞ്ഞ 20 വർഷം കഴിഞ്ഞിട്ടും വടിവേലുവിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അജിത്ത് തയ്യാറായിട്ടില്ല. വടിവേലുവിനൊപ്പം നിരവധി ഹാസ്യ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഹാസ്യ നടൻ ടെലിഫോൺ രാജ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അത് കൂടാതെ തമിഴിൽ ഏതാണ്ട് 2017 മുതൽ വടിവേലുവിനു ഒരു ബാനും ഉണ്ടായിരുന്നു . അത് മാറ്റപ്പെട്ടതിനു ശേഷം ആണ് അദ്ദേഹം നായ് ശേഖർ എന്ന ചിത്രത്തിൽ നായകനായി എത്തിയത് എന്നാൽ ആ ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.

എന്നാൽ ഇരുവരുടെയും ആരാധകർ ആകാംക്ഷയോടെ ഈ കോംബോ സ്ക്രീനിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് കാത്തിരിക്കുകയാണ്.

ADVERTISEMENTS