ഒരു കിടപ്പറ രംഗത്തിന്റെ പേരിൽ വക്കീൽ നോട്ടീസുകൾ വന്നു- അന്നവർ പറഞ്ഞത് ആ സംഭവം വെളിപ്പെടുത്തി ഐശ്വര്യ റായ്

341

ഇന്നും ലോകസുന്ദരി എന്ന് പറഞ്ഞാൽ എല്ലാവരുടെയും മനസ്സിലേക്ക് ഓടിവരുന്ന ഒരു മുഖം ഐശ്വര്യ റായിയുടെതാണ്. കാരണം അത്രത്തോളം സ്വാധീനമാണ് ഐശ്വര്യ റായി പ്രേക്ഷകരുടെ ഇടയിൽ ഉണ്ടാക്കിയത്. ലോകസുന്ദരി പട്ടം പലരുടെ കൈകളിൽ എത്തിയിട്ടുണ്ട് എങ്കിലും പലരും ഇന്നും ഐശ്വര്യ റായി തന്നെയാണ് ലോകസുന്ദരി എന്ന് ആണ് വിശേഷിപ്പിക്കുന്നത്. ബച്ചൻ കുടുംബത്തിന്റെ ഭാഗമായി മാറിയതോടെ സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുത്ത് ഐശ്വര്യ റായ് വർഷങ്ങൾക്ക് ശേഷം മണിരത്നം ഒരുക്കിയ പൊന്നിയൻസെൽവൻ എന്ന ചിത്രത്തിലൂടെയാണ് ഒരു തിരിച്ചുവരവ് നടത്തിയത്.

സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്ത് ചുംബനരംഗങ്ങളിലും മിന്നിത്തിളങ്ങിയിട്ടുള്ള താരമാണ് ഐശ്വര്യാറായി. എന്നാൽ സിനിമകളിലെ ചുംബനരംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് പല അഭിനേതാക്കളും വളരെയധികം അസ്വസ്ഥരാണ് എന്ന് ഒരിക്കൽ നടി തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരം പറഞ്ഞത്.

ADVERTISEMENTS

നിരവധി താരങ്ങളുമായി വളരെ ഇന്റിമേറ്റ് രംഗങ്ങളിൽ എത്തി ഐശ്വര്യ ഞെട്ടിച്ചിട്ടുണ്ട്. അത്തരം രംഗങ്ങൾ അഭിനയിക്കാൻ മടിയില്ലാത്ത താരമാണ് ഐശ്വര്യാ റായി.’ക്യൂൻ ഹോ ഗയാ ന എന്ന ചിത്രത്തിൽ മുൻ കാമുകൻ വിവേകോ ഒബ്രോയ് ക്ക് ഒപ്പവും , ധൂം 2 ,ജോധാ അക്ബർ തുടങ്ങിയ ചിത്രങ്ങളിൽ ഋതിക് റോഷനൊപ്പവും അതീവ ബോൾഡും ഗ്ലാമറസുമായ രംഗങ്ങളിൽ ഐശ്വര്യ തകർത്തഭിനയിച്ച കാണികളെ ഞെട്ടിച്ചിട്ടുണ്ട്. എ ദിൽ ഹി മുഷ്കിൽ എന്ന ചിത്രത്തിൽ രൺവീറുമൊത്തുള്ള ഐശ്വര്യയുടെ ഇന്റിമേറ്റ് രംഗങ്ങൾ അവളുടെ അതുവരെയുളള ഇന്റിമേറ്റ് രംഗങ്ങളുടെ എല്ലാ മീറ്ററുകളും മറികടക്കുന്നതായിരുന്നു.

READ NOW  അത്രയും വൃത്തികെട്ട ചോദ്യം ചോദിച്ച റിപ്പോർട്ടറുടെ മുഖമടച്ചു അന്ന് സണ്ണി ലിയോൺ അടിച്ചു - സംഭവം ഇങ്ങനെ

ധൂം 2 എന്ന ചിത്രത്തിൽ ഹൃതിക് റോഷനുമൊപ്പമുള്ള ചുംബനരംഗം താരത്തെ ശരിക്കും ബുദ്ധിമുട്ടിപ്പിച്ചു എന്ന് പറയുന്നതാണ് സത്യം. ഈ ചുംബനരംഗത്തിൽ ഐശ്വര്യ പ്രത്യക്ഷപ്പെട്ടതോടെ നിരവധി വക്കീൽ നോട്ടീസുകൾ ആണ് താരത്തിന് ലഭിച്ചത്.

ഈ വിഷയത്തത്തെ കുറിച്ച് മുൻപോ ഡെയ്‌ലി മെയിലിനു നൽകിയ ഒരു അഭിമുഖത്തിൽ ഈ വിഷയത്തെ കുറിച്ച് ഐശ്വര്യ റായി പറഞ്ഞു. പലരും ബോളിവുഡിലെ നിരവധി പെൺകുട്ടികൾക്ക് താനൊരു റോൾ മോഡൽ ആണ് എന്ന് പറഞ്ഞിരുന്നു.

എന്നാൽ ഈ ചുംബന രംഗങ്ങൾക്കും ഇന്റിമേറ്റ് സീനുകൾക്കും ശേഷം താൻ പെൺകുട്ടികൾക്ക് മോശം സന്ദേശമാണ് നൽകുന്നത് എന്നാണ് പലരും പറഞ്ഞത്. ഇത്തരം രംഗങ്ങളിൽ തന്നെ കാണുന്നത് ആരാധകർക്ക് ഇഷ്ടമല്ല എന്നും എന്തിനു അത്തരം രംഗങ്ങളിൽ അഭിനയിച്ചു എന്നുമാണ് അവർ ചോദിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഇത്തരം വക്കിൽ നോട്ടീസുകൾ ലഭിച്ചത് എന്നും താരം പറഞ്ഞു.

READ NOW  മോഹൻലാലുമൊത്തുള്ള ആ ചിത്രം പോയപ്പോൾ 17 മലയാളം സിനിമകളിൽ നിന്നും പുറത്താക്കി.വിദ്യ ബാലൻ ഭാഗ്യമില്ലാത്തവളായി

താനൊരു അഭിനേതാവ് മാത്രമാണ് എന്ന് അവർ മനസ്സിലാക്കുന്നില്ല. താൻ സിനിമയിൽ ജോലി ചെയ്യുന്നു രണ്ടുമൂന്നു മണിക്കൂർ സിനിമയിലെ രണ്ടുമൂന്നു സെക്കൻഡ് മാത്രമുള്ള രംഗങ്ങൾ വച്ചാണ് അവർ തന്നെ വിലയിരുത്തിയത്. മാത്രമല്ല അതിന് വിശദീകരണം നൽകാനും അവർ തന്നോട് ആവശ്യപ്പെട്ടു. ഏതു തീയതിയിലാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചത് എന്ന് വരെ വക്കീൽ നോട്ടീസിൽ ഉണ്ടായിരുന്നു. ഇന്ത്യൻ സംസ്കാരത്തിന് പലപ്പോഴും ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ഐശ്വര്യ പറയുന്നത്.

അതെ പോലെ തന്നെ ഇന്ത്യൻ താരങ്ങൾ പൊതുവെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ അത്ര താൽപ്പരരല്ല എന്നും ആഷ് പറയുന്നു. താനും അത്തരം രംഗങ്ങൾ ചെയ്യുന്നതിൽ വലിയ താല്പര്യം കാണിക്കുന്ന ആൾ അല്ല എന്നും അത്തരം നിരവധി ഓഫറുകൾ താൻ ഉപേക്ഷിച്ചിട്ടുണ്ട് എന്നും ഐശ്വര്യ പറയുന്നു.

 

View this post on Instagram

 

A post shared by Ali Ansari (@ali.movietalkies)


ഇന്ത്യൻ സംസ്ക്കാരത്തിൽ പ്രണായതുരമായ ഇന്റിമേറ്റ് രംഗങ്ങളുടെ പൊതു പ്രദർശനം അത്ര സുഖകരമല്ല എന്ന് ഐശ്വര്യ പറയുന്നു. ഇന്ത്യൻ സിനിമകളിലെ ഗാന രംഗങ്ങൾ പോലെയാണ് വെസ്റ്റേൺ സിനിമകളിലെ ഇന്റിമേറ്റ് സീനുകൾ ഇവിടെ ഗാനരംഗങ്ങൾ എങ്ങനെ പ്രേക്ഷകർ ആവദിക്കുന്നുവോ അങ്ങനെയാണ്ആ അവിടെ ഇത്തരം സീനുകൾ ആളുകൾ ആസ്വദിക്കുന്നത് എന്നും ഐശ്വര്യ പറയുന്നു.

READ NOW  ശ്വേതാ ബച്ചൻ ഐശ്വര്യ റായ് ബച്ചനെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങൾ: ഇഷ്ടങ്ങളും അനിഷ്ടങ്ങളും സഹിക്കുന്ന സ്വഭാവങ്ങളും
ADVERTISEMENTS