ആ മോശം സ്പർശനത്തിനു ശേഷം ആ നിറത്തോടു വെറുപ്പും ഭയവുമായിരുന്നു – ഞെട്ടിക്കുന്ന സംഭവം പറഞ്ഞു ഐശ്വര്യ ലക്ഷ്മി.

545

മലയാള സിനിമയുടെ പ്രിയ താരമായ ഐശ്വര്യ ലക്ഷ്മി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഈ തവണ, തന്റെ ജീവിതത്തിലെ ഒരു വ്യക്തിഗത അനുഭവം തുറന്നു പറയുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ തന്റെ സാരിയോടുള്ള പ്രത്യേക അടുപ്പവും കുട്ടിക്കാലത്തുണ്ടായ ഒരു ദുരനുഭവവും പങ്കുവെച്ചത്.

‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഐശ്വര്യ, പിന്നീട് വരത്തണിലൂടെയും പൊന്നിയൻ സെൽവനിലൂടെയും മികവുറ്റ പ്രകടനം കാഴ്ച വച്ച് ഒരു മുൻ നിര നായികയായി ഉയർന്നു . തന്റെ ആദ്യ അവാർഡ് ലഭിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചു. ആ സമയത്ത് കണ്‍കട്ടാല ബ്രാന്‍ഡ് ഉടമകളുടെ ഒരു സമ്മാനമായി ഒരു മഞ്ഞ നിറത്തിലുള്ള സാരി ലഭിച്ചു. എന്നാൽ മഞ്ഞ നിറത്തോട് ഐശ്വര്യയ്ക്ക് ഭയവും വെറുപ്പും തോന്നിയിരുന്നു. അതുകൊണ്ടു തന്നെ വലിയ ഒരു കാലം ഐശ്വര്യ മഞ്ഞ നിറത്തിലുളള വസ്ത്രങ്ങൾ അണിഞ്ഞിരുന്നില്ല എന്നും താരം പറയുന്നു.

ADVERTISEMENTS
   
READ NOW  കേൾക്കുന്ന ആരും അന്തം വിട്ടു പോകും പൃഥ്വിയുടെ ഡയറക്ഷനെ കുറിച്ച് ടോവിനോ പറഞ്ഞത് കേട്ടാൽ.

കുട്ടിക്കാലത്ത് മഞ്ഞ നിറത്തിലുള്ള ഒരു സ്കർട്ട് ധരിച്ച് പുറത്തുപോയപ്പോൾ തനിക്കുണ്ടായ മോശം അനുഭവമാണ് ഇതിന് കാരണം. ഒരു മഞ്ഞ നിറമുള്ള സ്ട്രോബറിയുടെ ചിത്രങ്ങൾ ഉള്ള ഒരു ഫ്രാക്കും ധരിച്ചു സന്തോഷത്തോടെ വെളിയിൽ പോയ സമയത്താണ് ജീവിതത്തിൽ ആദ്യമായി തന്നെ ഒരാൾ മോശമായി സ്പർശിച്ചത് .

ആ ട്രോമാ ദീർഘകാലം തന്നോടൊപ്പം ഉണ്ടായിരുന്നു എന്നും ആ ട്രോമയിൽ നിന്നും തന്നെ രക്ഷിക്കാൻ ആണ് ആ മഞ്ഞ സാരി വന്നതെന്ന് താൻ വിശ്വസിക്കുന്നു എന്നും ആ ട്രോമയിൽ നിന്നും മനസ്സിനെ മോചിപ്പിക്കാനാണ് താൻ ആ മഞ്ഞ സാരി ധരിച്ചത് എന്നാണ് ഐശ്വര്യ പറയുന്നത്. ആ സാരി ധരിച്ച് അവാർഡ് വേദിയിൽ നിന്നപ്പോൾ തന്റെ മനസ്സിൽ അടക്കിയിരുന്ന എല്ലാ വേദനകളും പുറത്തേക്ക് വന്നു എന്നും താരം പറയുന്നു. അവിടെ നിന്ന് അന്ന് താണ പൊട്ടികകരഞ്ഞു എന്നും താരം പറയുന്നു.

READ NOW  മോഹൻലാലിൻറെ അഭിനയത്തെ കുറിച്ച് കുറ്റം പറയാൻ എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് പക്ഷേ .. ജഗതി അന്ന് പറഞ്ഞത്

അമ്മയെ കണ്ട് സാരി ഉടുക്കാൻ പഠിച്ച ഐശ്വര്യ,സാരിയോടുള്ള പ്രണയം തോന്നുന്നതും ‘അമ്മ ഉടുത്തു കണ്ടതിനു ശേഷമാണു എന്ന് പറയുന്നു. തന്റെ പ്ലസ് ടു ആനുവൽ ഡേയിൽ ആദ്യമായി സാരി അണിഞ്ഞപ്പോളുള്ള അനുഭവവും പങ്കുവെച്ചു. അന്നത്തെ ആ സന്തോഷത്തിന്റെ ഒരു ഫോട്ടോ പോലും തന്റെ കയ്യിലില്ലായിരുന്നു. പക്ഷേ, വർഷങ്ങൾക്ക് ശേഷം ‘കുമാരി’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ആ ഫോട്ടോ തനിക്ക് ലഭിച്ചു എന്നും ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഒരു ഫോട്ടോഗ്രാഫഹ്‌റുടെ കയ്യിൽ അന്നത്തെ ആ ചിത്രം കണ്ടപ്പോൾ തനിക്ക് വാങ്ങി നൽകി എന്നും ഐശ്വര്യ പറയുന്നു.

ഈ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഐശ്വര്യ ലക്ഷ്മി തന്റെ ആരാധകരോട് കൂടുതൽ അടുത്തു. ഒരു താരത്തെക്കാൾ അപ്പുറം ഒരു സ്ത്രീയെന്ന നിലയിലാണ് ഈ അഭിമുഖം ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തിലെ ഒരു ദുരനുഭവത്തെ തുറന്ന് പറയുകയും അതിനെ എങ്ങനെ മറികടന്നു എന്നു പറയുകയും ചെയ്തുകൊണ്ട് ഐശ്വര്യ ലക്ഷ്മി മറ്റുള്ളവർക്ക് പ്രചോദനമായിട്ടുണ്ട്.

READ NOW  അതറിഞ്ഞപ്പോൾ രണ്ടിനേം വെടിവച്ചു കൊല്ലാൻ തോന്നി - അവർക്കെന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാൽ സന്തോഷിക്കും - ആര്യ അന്ന് പറഞ്ഞത്.
ADVERTISEMENTS