
സൗന്ദര്യവും അഭിനയവും ഒന്നുപോലെ ഇടകലർന്ന സ്ത്രീ രൂപം. ചുരുക്കം ചിത്രങ്ങളിൽ കൂടിയാണ് താരം മലയ സിനിമ ലോകത്തിൽ തന്റേതായ ഒരു ഇരിപ്പാടം സ്വന്തമാക്കിയത്. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുത്തന്‍ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.
ഇപ്പോൾ താരത്തിന്റെ കുറച്ചു ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. പ്രമുഖ മെഗാസ്‌നായ ഷീ മാഗസിന്റെ കവർ പേജിനായി നടത്തിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സാരിയില്‍ ഗ്ലാമര്‍ ലുക്കിലാണ് ഐശ്വര്യയുളളത്. ഐശ്വര്യയുടെ ഫൊട്ടോയ്ക്ക് നിരവധി സിനിമാ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.
മലയാളത്തെ കൂടാതെ താമിസിലേക്കും തെലുങ്കിലേക്കും താരം തന്റെ അഭിനയ മേഖലായെ വളർത്തിയിട്ടുണ്ട്. മലയാളത്തില്‍ അര്‍ച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യല്‍, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്. മലയാളവും കടന്ന് തമിഴിലെത്തിയ ഐശ്വര്യയുടെ തമിഴ് ചിത്രം ‘ജഗമേ തന്തിരം’ അടുത്തിടെ റിലീസിനെത്തിയിരുന്നു. ധനുഷിന്റെ നായികയായാണ് ഐശ്വര്യ ചിത്രത്തിലെത്തിയത്.
Watch Photoshoot Video











