ആ കൊള്ളാം ആദ്യരാത്രി കൂടി ഷൂട്ട് ചെയ്യണം എന്നിട്ടു അത് കൂടി ഭാവിയിൽ മക്കൾക്കും കൊച്ചു മക്കൾക്കും കാണിച്ചു കൊടുത്തേക്ക് – ദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ടിനെതിരെ സദാചാര ആക്രമണം

47657

കാലം മാറി ജീവിത രീതിയിലും സംസ്‌കാരത്തിലും മാറ്റം വന്നു. കപട സദാചാര ബോധത്തിന് ഇനി നമ്മുടെ നാട്ടിൽ അധിക കാലം സ്ഥാനം ഉണ്ടാകുമെന്നു തോന്നുന്നില്ല. മനുഷ്യർ തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുന്ന കാലം കഴിഞ്ഞു. മറ്റുള്ളവർ എന്ത് കരുതും എന്ന ചിന്ത യുവ തലമുറയിൽ നിന്നും പൂർണമായും മാറി എന്ന് തന്നെ പറയേണ്ടി വരും. ഇപ്പോൾ വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൻ മീഡിയയിൽ ഷെയർ ചെയ്തു തങ്ങളുടെ ബിഗ് ഡേ എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരവും വ്യത്യസ്തവുമാക്കുകയാണ് ഇന്നത്തെ യുവ തലമുറ ചെയ്യുന്നത്. അവിടെ അവർ സദാചാര ബോധത്തെ വിളിപ്പാടകലെ പോലും നിർത്താറില്ല. അത്രമേൽ ബോൾഡായ രീതിയിൽ ആണ് അതിൽ പലതും അവർ ചിത്രീകരിക്കുക. ലൈംഗികത മറച്ചു പിടിക്കേണ്ട ഒന്നല്ല എന്ന രീതിയിലാണ് ഇപ്പോൾ ചിന്തകൾ മാറുന്നത്. അത്തരത്തിൽ ഒരു വെഡിങ് ഫോട്ടോഷൂട്ട് വീണ്ടും വൈറലാവുകയാണ്.

വളരെയേറെ മോശം കമെന്റുകളാണ് പലരിൽ നിന്നും ഫോട്ടോഷൂട്ടിനു ലഭിക്കുന്നത്. ശ്രീലങ്കൻ ഫോട്ടോഗ്രാഫർ ആയ ഹാഷിണി അഭയവർധന ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത് വധൂവരൻമാർ എവിടെയുള്ളവരാണ് എന്നറിയില്ല. ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ഇരുവരെയും സദാചാരം പഠിപ്പിക്കാൻ ആണ് ഒരു വിഭാഗം ഇറങ്ങിയിരിക്കുന്നത്. കാലാനുസൃതമായ മാറ്റം മനുഷ്യന്റെ ജീവിത ശൈലികളിലും വിവാഹത്തിലും ആഘോഷങ്ങളിലും എല്ലാം ഉണ്ടാകും എന്നും മാറ്റങ്ങൾ ഉൾക്കൊള്ളാത്തവർ ഒറ്റപ്പെടും എന്നും വികാരങ്ങൾ അടക്കിപ്പിടിച്ചിരിക്കുന്നതല്ല സദാചാരം എന്ന ബോധ്യം നമ്മൾ മനസിലാക്കേണ്ടി ഇരിക്കുന്നു.

ADVERTISEMENTS
   

കേരളത്തിൽ തന്നെ പല ഫോട്ടോഷൂട്ടുകളും ഇപ്പോൾ വളരെ ബോൾഡ് ആയി ആണ് ചിത്രീകരിക്കുന്നത്. അതിൽ അത് ചിത്രീകരിക്കുന്നവർക്കില്ലാത്ത ബുദ്ധിമുട്ട് കാണുന്നവർക്കു ഉണ്ടാകേണ്ടതുണ്ടോ എന്നും നമ്മൾ ചിന്തിക്കേണ്ടതുണ്ട്. വധൂവരന്മാർക്ക് ആശംസ അർപ്പിക്കുന്നവർക്കൊപ്പം ശക്തമായ വിമർശങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പോലെ അല്ല പൊതു ഇടങ്ങളിൽ ഇത്തരം രീതികൾ നല്ലതല്ല എന്നതാണ് ചിലരുടെ പക്ഷം.

ബെല്ല ചെറി എന്നാണറിയപ്പെടുന്ന ഒരു ശ്രീലങ്കൻ സ്റ്റുഡിയോയുടെ ഫോട്ടോഗ്രാഫറാണ് ഈ ഹാഷിനി അഭയാവർധന എന്നാണ് അറിയാൻ കഴിയുന്നത്. ഒരു പക്ഷേ ഈ വധൂ വരന്മാർ ശ്രീലങ്കക്കാർ ആകാനുള്ള സാധ്യതയുണ്ട്. എന്തായാലും ചിത്രങ്ങൾ എല്ലാം വൈറൽ ആയിരിക്കുകയാണ്. അത് നമ്മുടെ അമിത കപട സദാചാരം കൊണ്ട് മാത്രം

ADVERTISEMENTS