ആ മമ്മൂക്ക സിനിമ നിർമ്മിച്ച് അച്ഛൻ വലിയ സാമ്പത്തിക നഷ്ടത്തിലായി നാടുവിട്ടു; ഞങ്ങളുടെ മധുരപ്രതികാരം ആണ് ഇത് – നടൻ റോണി ഡേവിഡ് രാജ്.

6463

പ്രമുഖ മലയാളം നടനും തിരക്കഥാകൃത്തും ആയ റോണി ഡേവിഡ് രാജ് അടുത്തിടെ ഒരു അഭിമുഖത്തിൽ തങ്ങളുടെ പിതാവ് ഒരു മമ്മൂട്ടി സിനിമ നിർമിച്ചത് കൊണ്ട് അത് വേണ്ട രീതിയിൽ എക്സിക്യൂട്ട് ചെയ്യാൻ സാധിക്കാത്തതിന്റെ പേരിൽ തൻറെ ഫാദർ വലിയ കടത്തിൽ ആയി എന്നും നാട് വിടേണ്ട അവസ്ഥ വരെ വന്നു വന്നു പറയുകയുണ്ടായി. ഇന്ന് തങ്ങൾ ചേട്ടനും അനിയനും ആ ആ നഷ്ടത്തിന് മധുര പ്രതികാരം ചെയ്തിരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു അഭിമുഖത്തിൽ എത്തിയത് വൈറൽ ആയിരുന്നു. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ കണ്ണൂർ സ്കാഡ് എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് നാടൻ റോണി ഡേവിഡ് രാജ്.

റോണി ഡേവിഡ് രാജിന്റെ സഹോദരൻ റോബി വർഗീസ് രാജ് ചിത്രത്തിൻറെ സംവിധായകനാണ്. റോബി വർഗീസ് രാജ് കണ്ണൂർ സ്‌കാടിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് റോണി ഡേവിഡ് രാജ്. റോണി ഡേവിഡ് രാജ് , മുഹമ്മദ് ഷാഫിയും എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ചിത്രം സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു ചിത്രത്തിൻറെ വിജയാഘോഷത്തിന് ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ തങ്ങളുടെ കുടുംബം ഒരിക്കൽ നേരിട്ട വലിയ അപമാനവും സാമ്പത്തിക നഷ്ടവും തങ്ങൾ സഹോദരങ്ങൾ ചേർന്ന് മാറ്റിയെടുത്തത് എങ്ങനെയെന്ന് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ലക്ഷ്യമായിരുന്നുവെന്നും അത് തങ്ങളുടെ മധുരപ്രതികാരം ആയിരുന്നു എന്ന് വേണമെങ്കിൽ പോലും പറയാൻ പറ്റും ന്നും റോണി പറഞ്ഞത്. തനിക്ക് ഓസ്കാർ ലഭിച്ചാൽ പോലും ഇത്രയും സന്തോഷം ഇല്ല എന്നും റോണി അഭിമുഖത്തിൽ പറഞ്ഞിരുന്നു സംഭവം ഇതാണ്.

ADVERTISEMENTS
   

1989 ൽ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടി, മുകേഷ്, സീമ, ബാലൻ കെ നായർ തുടങ്ങിയ വലിയ താരനിരയോടെ എത്തിയ ചിത്രമായിരുന്നു മഹായാനം. ഈ ചിത്രം നിർമ്മിച്ചത് റോണിയുടെ അച്ഛനായ സി ടി രാജൻ ആയിരുന്നു. ചിത്രം മമ്മൂട്ടിയുടെ കരിയറിലെ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു സിനിമയായിരുന്നു എങ്കിലും വലിയ സാമ്പത്തിക പരാജയമായ ഒരു സിനിമയായിരുന്നു. പിന്നീട് ആ ചിത്രത്തിനു ടെലിവിഷനിൽ വലിയ സ്വീകാര്യത ലഭിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു എന്നതാണ് സത്യം. ആ സിനിമ നിർമ്മിച്ചത് മൂലം തൻറെ പിതാവ് വലിയ സാമ്പത്തിക പ്രതിസന്ധിയിലായി എന്നും തങ്ങൾക്ക് നാടുവിടേണ്ട അവസ്ഥ വരെ വന്നു എന്നും റോണി ഡേവിഡ് പറയുന്നു.

സത്യത്തിൽ ഇത് ഹിന്ദി സിനിമയിൽ ഒക്കെ നായകന്മാർ ഹീറോയിസം പോലെ പറയുന്ന കാര്യമാണ്. ഞാൻ ഇന്നേവരെ ഒരു അഭിമുഖത്തിൽ പോലും പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് അത്. ഇവിടെ പറയുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് റോണി ഡേവിഡ് രാജ് ഈ വിഷയം ക്ലബ്ബ് അഭിമുഖത്തിൽ പറയുന്നത്. മമ്മൂക്കയുടെ മഹായാനം നിർമ്മിച്ചത് ഞങ്ങളുടെ അച്ഛനായിരുന്നു. അന്ന് ആ ചിത്രം നിർമ്മിച്ചു എങ്കിലും അത് വേണ്ട രീതിയിൽ പ്രമോട്ട് ചെയ്യാനോ പബ്ലിസിറ്റി കൊടുക്കാൻ ഒന്നും കഴിയാതെ അത് വലിയ സാമ്പത്തിക പരാജയം ആവുകയും സാമ്പത്തിക ബാധ്യത മൂലം തങ്ങൾ നാടുവിട്ടു പോയ ആൾക്കാരാണ് എന്നും റോണി പറയുന്നു.

Kannur squad movie director Roby Varghese raj

ഞങ്ങൾക്ക് ഇത് മധുര പ്രതികാരമാണ് . 35 വർഷത്തിനുശേഷം അതേ നായകനെ വെച്ച് ഞങ്ങൾ ചേട്ടനും അനിയനും ചേർന്ന് ഹിറ്റടിച്ചു. തന്നെ സംബന്ധിച്ച് അതൊരു മരണമാസ് ഐറ്റം ആണ്. താൻ ഇതുവരെ അത് എവിടെയും പറഞ്ഞിട്ടില്ല. എൻറെ മനസ്സിൽ നാളെ ഞാൻ ഇനി ഓസ്കാർ നേടിയാൽ പോലും ഇതിലും വലിയൊരു ആഹ്ലാദം ലഭിക്കുകയില്ല എന്ന് റോണി ഡേവിഡ് രാജ് പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മാത്രമല്ല റോണി ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം മുഴുനീള വേഷമുള്ള ഒരു പ്രധാന കഥാപാത്രത്തെയും റോണി അവതരിപ്പിച്ചിട്ടുണ്ട്.

ADVERTISEMENTS
Previous articleഇൻസ്റ്റാഗ്രാമിൽ ഐശ്വര്യ റായ് പിന്തുടരുന്നത് ഒരാളെ മാത്രം ; ആ ഒരാൾ ആരാണ് എന്നറിയുമോ ?
Next articleസെറ്റിൽ അച്ചടക്കം പാലിക്കാത്ത നടിയാണ് മീര ജാസ്മിൻ എന്ന് പറയുന്നു – മീര ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെ.