ഗായികയായ റിമി ടോമിയെ അറിയാത്ത ആരും ഉണ്ടായിരിക്കില്ല. ഒരു ഗായിക എന്ന നിലയിൽ മാത്രമല്ല നടി, അവതാരിക, യൂട്യൂബർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് റിമി ടോമി. റിമിക്ക് ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടാകുവാനുള്ള കാരണം എന്നത് താരത്തിന്റെ സ്വഭാവ രീതി തന്നെയാണ് അതിമനോഹരമായ രീതിയിലാണ് ഒരു വേദിയെ താരം കയ്യിലെടുക്കുന്നത്.
റിമിയുടെ കുസൃതികളും കുട്ടിത്തങ്ങളും നിറഞ്ഞ സംസാരം വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇതിനാൽ ഒക്കെ തന്നെ ദിനംപ്രതി താരത്തിന് ആരാധകർ വർദ്ധിക്കുകയും ചെയ്യുന്നു. ഒരിക്കൽ എയർപോർട്ടിൽ വച്ച് തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് റിമി പറയുന്നത്.
പലപ്പോഴും ഫ്ലൈറ്റ് നഷ്ടമാകുന്ന അവസരങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നും അതിന് താന്‍ തന്നെയാണ് കാരണം എന്നും റിമി പറയുന്നു. ചിലപ്പോൾ പാസ്പോർട്ട് എടുക്കാതെയോ ബാഗ് എടുക്കാതെയോ ഒക്കെ ആണ് എയര്‍പോര്‍ട്ടില്‍ എത്തുക . തന്റെ കൂടെ വരുന്ന പലർക്കും ഇക്കാര്യങ്ങൾ അറിയുകയും ചെയ്യാം.
ഒരിക്കൽ ശ്വേതാ ചേച്ചിക്ക് (ശ്വേത മേനോൻ) ഒപ്പം ഒരു ദോഹ പ്രോഗ്രാമിന് പോകാന്‍ വേണ്ടി താൻ പോകുന്നത് ഒരു വിദേശയാത്രയാണ് അന്ന് ശ്വേത ചേച്ചിക്ക് തന്നെപ്പറ്റി അത്ര നന്നായി അറിയില്ല; പുള്ളിക്കാരി തരംഗമായി വന്നു കൊണ്ടിരിക്കുകയാണ്
എയർപോർട്ടിൽ ചെന്നപ്പോൾ ഞാൻ പറഞ്ഞു ചേച്ചി നമുക്കൊരു കാപ്പി കുടിച്ചിട്ട് വരാമെന്ന്. അപ്പോൾ ചേച്ചി പറഞ്ഞു ഇപ്പോൾ കപ്പീ അല്ലല്ലോ അത്യാവശ്യം നമ്മൾ കാപ്പി കുടിക്കാൻ പോയാൽ ഫ്ലൈറ്റ് പോകുമെന്ന്. ഞാൻ എന്നിട്ടും ചേച്ചിയെ നിർബന്ധിച്ച് വിളിച്ചു കൊണ്ടുപോയി ഞങ്ങൾ തിരിച്ചു വന്നപ്പോൾ ഫ്ലൈറ്റ് പോയി.
ചേച്ചി അപ്പോൾ തന്നെ പറഞ്ഞു നമ്മൾ അവിടെയും ഇവിടെയും തെണ്ടിതിരിഞ്ഞ് നടന്നതു കൊണ്ടാണ് ഫ്ലൈറ്റ് കിട്ടാതിരുന്നത്. ഇനി എന്ത് ചെയ്യും എന്നൊക്കെ ചോദിച്ചു ചേച്ചി ഞാന്‍ പോകുവാണ് എന്ന് പറഞ്ഞു അടുത്ത ഫ്ലൈറ്റിന് തന്നെ കയറിപ്പോയി. ഞാന്‍ പിന്നെ എമിരെറ്സിന്റെ കൌണ്ടറില്‍ ഒക്കഎപൊഇ എനിക്ക് ഇനി വേറെ ഫ്ലൈറ്റ് വല്ലോം കിട്ടുമോ എന്നൊക്കെ ചോദിച്ചു സ്വോന്തമായി തപ്പി നടന്നു ഒരു ഫ്ലൈറ്റ് സംഘടിപ്പിച്ചു. പിന്നീട് ഞാൻ പുള്ളിക്കാരിയെ കാണുന്നത് സ്റ്റേജിൽ വച്ചാണ്.
അങ്ങനെ ചേച്ചി പിണങ്ങിപ്പോയി എന്നും ഏറെ രസകരമായ രീതിയിൽ റിമി ടോമി പറയുന്നുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും താൻ ഇന്നുവരെ ഒരു പരിപാടിയിലും എത്താതിരിക്കുകയോ താമസിച്ച് ചെല്ലുകയോ ചെയ്തിട്ടില്ല എന്നും അക്കാര്യത്തിൽ ഒക്കെ താൻ അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട് എന്നുമാണ് റിമിടോമി പറയുന്നത്.