സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ സധൈര്യം അതി രൂക്ഷവും വിമര്ശനാത്മകവുമായാ നിലപാടുകളും അഭിപ്രായങ്ങളും പറയുന്ന വ്യക്തിയാണ് പ്രമുഖ അഭിഭാഷകയും എഴുത്തുകാരിയും സോഷ്യൽ മീഡിയ അനലിസ്റ്റുമായ സംഗീത ലക്ഷ്മണ. പലപ്പോഴും സ്ഫോടനാത്മകവും തീവ്രവുമായ അഭിപ്രായ പ്രകടനങ്ങൾ ആണ് അഡ്വക്കേറ്റ് സംഗീത നടത്താറുള്ളത്. അത് പലപ്പോഴും വലിയ വിവാദങ്ങൾക്കും വഴി വച്ചിട്ടുണ്ട്. മുൻ ഐജി ലക്ഷമണയുടെ മകളാണ് സംഗീത ലക്ഷമണ . കേരളം ഹൈ കോടതിയിലെ വളരെ പ്രഗത്ഭയായ ഒരു അഭിഭാഷകയാണ് ഇവർ.
പലപ്പോഴും ആരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും വിമർശനങ്ങളുമൊക്കെയായി എന് സംഗീത ലക്ഷമണ രംഗത്തെത്താറുള്ളത്. മലയാളത്തിലെ പല മുൻ നിര നടന്മാർക്കെതിരെയും ഇവർ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പല വിഷയനകളിലും തിയകാച്ചും വ്യഹത്യസ്തങ്ങളായ അഭിപ്ര്യാമാണ് സംഗീത ലക്ഷ്മണക്കുള്ളത് . നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ നടൻ,അക്രമായിക്കപ്പെട്ട നടിക്കെതിരെയും സംഗീത ലക്ഷമണ രംഗത്തെത്തിയിരുന്നു. ഇപ്പോൾ തന്റെ അടുത്ത സുഹൃത്തായ നടൻ സിദ്ധിഖിനെതിരെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സംഗീത കുറിച്ച കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്.
സംഗീത ലക്ഷമണയുടെ കുറിപ്പ് വായിക്കാം.
നടൻ സിദ്ധിഖ് ഒരു അടുത്ത സുഹൃത്താണ് എന്ന് കരുതാനാണ് എനിക്ക് ഇഷ്ടം. രണ്ടര പതിറ്റാണ്ട് പ്രായമുള്ള സൗഹൃദമത്. കുറച്ച് കാലം മുൻപ് ഒരു പ്രശ്നത്തിൽ ഉൾപ്പെട്ട് സിദ്ധിഖ് വലിയ വീറോടെ, വാശിയോടെ നിയമോപദശം തേടി എന്നെ സമീപ്പിക്കുകയും അവശ്യം വേണ്ടുന്ന ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെയുള്ള രേഖകൾ എൻ്റെ ഓഫീസിൽ എത്തിച്ചു തരികയും ചെയ്തിരുന്നു. ഒക്കെയും പരിശോധിക്കുകയും ഒന്നിലധികം തവണ സിദ്ധിഖിനെ ക്ഷമയോടെ കേൾക്കുകയും ചെയ്തതിന് ശേഷം ഞാൻ കൊടുത്ത നിയമോപദേശം/സ്നേഹോപദ്ദേശം- “ഈ വിഷയത്തിൽ സിദ്ധിഖ് അങ്ങോട്ട് കേസിനൊന്നും പോകണ്ട, താങ്കളുടെ ഇപ്പോഴുള്ള ഇമേജിന് ദോഷം ചെയ്യുമത്, ഇങ്ങോട്ട് കേസ് എന്തെങ്കിലും വന്നാൽ അപ്പോൾ നോക്കാം, സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ…” എന്നാണ്.
പക്വതയോടെയുള്ള കരുതലോടെയുള്ള ആ ഉപദേശം സിദ്ദിഖി്ന് ഗുണം മാത്രമാണ് ഉണ്ടാക്കിയത് എന്നത് എന്നെക്കാൾ സിദ്ദിഖി്ന് ഉറപ്പുണ്ടാവും. ഒരു പ്രമുഖന് വേണ്ടി കേസ് നടത്താനുള്ള അവസരവും അതുവഴി ലഭ്യമാവുന്ന വരുമാനവും പെരുമയും ഇത്തരത്തിൽ നഷ്ടപ്പെടുത്താൻ എത്ര അഭിഭാഷകർ തയ്യാറാവും എന്നെനിക്കറിയില്ല. എന്നാൽ ഒന്നെനിക്കറിയാം. സിദ്ധിഖ് എൻ്റെ അടുത്ത സുഹൃത്തല്ലായിരുന്നു, എൻ്റെ ഓഫീസിലെ സേവനങ്ങൾക്കായി അഭയം തേടിയത് ഒരു പ്രമുഖനല്ലായെങ്കിലും ഞാൻ നൽകുന്ന നിയമോപദേശം പക്വതയോടെയുള്ളതും കരുതലോടെയുള്ളതുമാവും എന്നെനിക്ക് ഉറപ്പുണ്ട്.
മറ്റൊരിക്കൽ, എൻ്റെ മകൻ അനന്ദു എൻ്റെ മുൻഭർത്താവ് കൂടിയായ അവൻ്റെ അച്ഛനെ കുറിച്ച് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് വാട്ട്സാപ്പിലോ മറ്റോ കിട്ടി വായിച്ച് മയങ്ങി മുങ്ങി സിദ്ധിഖ് എന്നെ വിളിക്കുന്നു. “സംഗീതാ…അത് വായിച്ചപ്പോൾ എനിക്ക് വല്ലാതെ സന്തോഷം തോന്നി, ഞാൻ അവനെ വിളിച്ച് പറയാം, അനന്ദുൻ്റെ മൊബൈൽ നമ്പർ ഒന്നായക്കുമോ?” എന്ന് പറയുന്നു ചോദിക്കുന്നു സിദ്ധിഖ്. അടുത്ത ഒരു മിനിട്ട് ഞാൻ മാത്രം സംസാരിക്കുന്നു- “നിങ്ങളിത് എൻ്റെ ഫ്രണ്ടാണോ സിദ്ധിഖ് അതോ……? നിങ്ങളൊക്കെ എന്ത് കോപ്പ് മനസ്സിലാക്കിയിട്ടാണ് പിതൃഭക്തി മൂത്ത് വട്ടായി പോയ അവൻ്റെ എഴുത്തും കുത്തും വായിച്ചിട്ട്….” എന്നൊക്കെ ശൗര്യത്തോടെ പറഞ്ഞുതുടങ്ങിയ ഞാൻ സ്വിച്ച് ഇട്ട പോലെ എങ്ങലടിച്ച്, നെഞ്ച് പൊട്ടി പോകും പോലുള്ള കരച്ചിൽ തുടങ്ങി.
എൻ്റെ ഭാവമാറ്റം ഉൾകൊള്ളാനാവാതെ സിദ്ധിക്കാണോ കോൾ കട്ട് ചെയ്തത് അതോ എൻ്റെ ഉള്ളിലെ സംഘർഷം താങ്ങാനാവാതെ ഞാനെൻ്റെ ഫോൺ ഇട്ടെറിഞ്ഞോടിയതാണോ എന്നോർമ്മയില്ല. ഏറെ നേരം കരഞ്ഞ് കരഞ്ഞ് പിന്നീട് നോക്കുമ്പോൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടുളള വോയ്സ് മെസ്സേജ് അയച്ചിരിക്കുന്നു സിദ്ധിഖ്. ആർക്കും ആശ്വസിപ്പിക്കാനാവാത്തവണ്ണം തകർന്ന് പോയിരുന്നു തളർന്ന് പോയിരുന്നു ഞാൻ. അന്നും അതിനടുത്ത 2-3 ദിവസങ്ങളും ഞാൻ വല്ലാതെ disturbed and distressed ആയിരുന്നു. ഒരു പുരുഷനും തൻ്റെ ഭാര്യയോട് പറയാൻ പാടില്ലാത്ത വർത്തമാനം എന്നോട് പറഞ്ഞതാണ് എൻ്റെ മുൻഭർത്താവും ഞാനും തമ്മിലുള്ള അകൽച്ചയ്ക്ക് തുടക്കമിട്ടത്.
അയാളും എൻ്റെ മകൻ അനന്തുവും ചേർന്ന് എന്നെ പല വട്ടം കൊലപ്പെടുത്തിയതാണ്. Together they killed me socially, emotionally. Not once, but very many times. With continuing effect. തെറ്റ് ചെയ്തതും നെറികേട് ചെയ്തതും അനന്തവും അവൻ്റെ അച്ഛനും എന്നോടാണ്. എന്നിട്ടും ലോകത്തിന് മുന്നിൽ അവർ ഹീറോസ്, ഞാൻ രക്ഷസ്സി ആവുന്നു എന്നതാണോ അതോ അധികം ആരുടെ മുന്നിലും തുറന്ന് കാണിച്ചിട്ടില്ലാത്ത എൻ്റെ vulnerable വശം സിദ്ദിഖിൻ്റെ മുന്നിൽ ആവരണം ചെയ്യപ്പെട്ടു എന്നതാണോ എന്നെ ആകുലപ്പെടുത്തിയത് എന്നറിയില്ല. ഉള്ളിലെ വിങ്ങലും തേങ്ങലും കോളിളക്കവുമൊക്കെ കെട്ടടങ്ങിയ ശേഷം 3-4 ദിവസങ്ങൾക്ക് ശേഷം സിദ്ദിഖിനെ ഞാൻ അങ്ങോട്ട് വിളിക്കുന്നു. “ഞാൻ ഒരിക്കലും വിചാരിച്ചില്ല സംഗീത ഇങ്ങനെ കരയുമെന്ന്, എന്ത് ചെയ്യണമെന്ന് അറിയാതെ വല്ലാതെ വിഷമിച്ച് പോയി ഞാൻ” എന്നൊക്കെ പലതും പറഞ്ഞു സിദ്ധിഖ്.
അതിനൊക്കെ ശേഷമാണ്, സിദ്ധിഖ് മകൻ്റെ വിവാഹത്തിന് ക്ഷണിച്ചിരിന്നുവെങ്കിലും ആ invitation പറഞ്ഞത് ഏറെ വൈകിയാണ്. ഇങ്ങനെ കല്യാണം വിളിച്ചാൽ വരാൻ എന്നെ കിട്ടില്ല എന്നൊക്കെ പറഞ്ഞുവെങ്കിലും എൻ്റെ ഓഫീസിൽ ഒഴിവാക്കാൻ സാധിക്കാത്തതും നേരത്തെ വാക്ക് പറഞ്ഞതുമായ ഒരു client meeting കാരണം ആ ഫംഗ്ഷനിൽ പങ്കെടുക്കാൻ ഞാൻ പോയില്ല. മറ്റൊരു ദിവസം വീട്ടിലേക്ക് വരാം എന്നൊക്കെ പറഞ്ഞെങ്കിലും സിദ്ധിഖ് പല വട്ടം അതോർമ്മിപ്പിച്ചു എങ്കിലും അതും ഞാൻ ചെയ്തില്ല. സിദ്ദിഖിൻ്റെ അതിസുന്ദരിയായ ഭാര്യ സീനയെയും സിദ്ദിഖിൻ്റെ അതിമനോഹരമായ വീടും നേരിൽ കാണണമെന്ന് അതിയായ മോഹമുണ്ടായിരുന്നിട്ടും അതൊന്നും സംഭവിച്ചില്ല.
രണ്ട് ആഴ്ചകൾക്ക് മുൻപ്, സിദ്ദിഖിൻ്റെ മറ്റേ മകൻ മരണപ്പെട്ട വാർത്ത അറിഞ്ഞ നിമിഷം നെഞ്ചിൻ്റെ ഉള്ളിൽ കൊള്ളിമിന്നൽ പോലെന്തോ ഒന്നാണ് എനിക്ക് അനുഭവപ്പെട്ടത്. ‘അയ്യോ ആ മോന് എന്ത് പറ്റി പെട്ടെന്ന്, why did he have to die?’ എന്നൊക്കെ ചിന്തിച്ചു കൂട്ടിയെങ്കിലും സിദ്ധിക്കിനെ ഒന്ന് പോയി കണ്ടില്ല ഞാൻ. ‘എല്ലാവരും കൂടി പോയിട്ട് എന്ത് ചെയ്യാനാണ്, ആര് വന്നാലും പോയാലും വേണ്ടപ്പെട്ടവരുടെ മരണം ഉണ്ടാക്കുന്ന വേർപാട് സ്വയം അനുഭവിക്കണം. വരുന്നവരെയും പോകുന്നവരെയും വിളിക്കുന്നവരെയും deal ചെയുക എന്നത് മറ്റൊരു stressful trauma ആണ്…. പോരാത്തതിന്, ആരെയെങ്കിലും പോയി രണ്ട് തെറി വിളിച്ച് അലമ്പുണ്ടാക്കാനാണെങ്കിൽ ഞാൻ പോയാൽ പെർഫെക്റ്റാണ്, ഒരാളെ ആശ്വസിപ്പിക്കാനൊന്നും എന്നെ കൊണ്ട് കൊള്ളില്ല’ എന്നൊക്കെ സ്വയം പറഞ്ഞെങ്കിലും പോകണം സിദ്ധിക്കിനെ ചെന്നുകാണണം എന്ന തോന്നൽ എൻ്റെയുള്ളിൽ കൂടി കൂടി വന്നു.
സിദ്ദിഖിനെ വിളിക്കാം എന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ്, മകൻ മരണപ്പെട്ടതിൻ്റെ മൂന്നാം പക്കം A.M.M.A യുടെ സെക്രട്ടറി പദവിയിലേക്കുള്ള സ്ഥാനോഹരണത്തിന് ഓടിയെത്തിയ സിദ്ധിക്കിനെ റ്റി.വി യിൽ കാണുന്നത്. മകൻ്റെ മരണാനന്തരകർമ്മങ്ങൾ നിർവഹിക്കുന്നതിന് തുല്യപ്രാധാന്യത്തോടെ തൻ്റെ ഔദ്യോഗികകൃത്യനിർവഹണത്തിൻ്റെ ഭാഗമായി ദാ ഈ കാണുന്ന പ്രസ്മീറ്റിൽ സിദ്ധിഖ് പങ്കെടുക്കുന്നതും റ്റി.വിയിൽ കാണുന്നത്. നല്ല കാര്യം. സിദ്ദിഖിൻ്റെ മകൻ്റെ മരണം അന്വേഷിച്ച് പോകണമെങ്കിൽ ഇനിയിപ്പോൾ എനിക്ക് A.M.M.A യുടെ ഓഫീസ് തേടി പോകേണ്ടിവരുമല്ലൊ ഈശ്വരാ… എന്നാണ് തോന്നിയത്.
ഞാനീ എഴുതിയ അനുഭവങ്ങൾ മുഴുവനും ഏറെ ക്ഷമയോടെ നിങ്ങൾ വായിച്ചുവെങ്കിൽ, ഇത് കൂടി പറയേണ്ടതുണ്ട്.
അതായത്, മകൻ മരണപ്പെട്ടതിൻ്റെ മൂന്നാം പക്കം ഒരു സംഘടനാതിരഞ്ഞെടുപ്പിൽ സെക്രട്ടറി പദവിയിലേക്കുള്ള സ്ഥാനോഹരണത്തിനായി ഓടിയെത്തിയതും മകൻ്റെ മരണാനന്തരകർമ്മങ്ങൾ നിർവഹിക്കുന്നതിന് തുല്യപ്രാധാന്യത്തോടെ തൻ്റെ ഔദ്യോഗികകൃത്യനിർവഹണത്തിൻ്റെ ഭാഗമായി ദാ ഈ കാണുന്ന പോലെ താരറാണിയോടും മറ്റ് നടിമാരോടും ഒപ്പം ചാനൽക്യാമറകളുടെ മുന്നിൽ ഇങ്ങനെ ഇളിച്ചോണ്ട് കൊച്ചുവർത്തമാനം പറഞ്ഞത് മലയാള സിനിമയിലെ ഒരു സീനിയർ സ്വഭാവനടിയായിരുന്നു എന്ന് കരുതുക. എന്താക്കുമായിരുന്നു ആ സ്ത്രീയെ സൈബർലോകം, എന്തൊക്കെ പറഞ്ഞുണ്ടാക്കുമായിരുന്നു ആ സ്ത്രീയെ കുറിച്ച്? ഹോ!! ൻ്റെ പൊന്നോ ആലോചിക്കാൻ പോലും വയ്യ….!!
ഫീലിംഗ്: റാഷീൻ മോനും അവൻ്റെ അമ്മയ്ക്കും പ്രണാമം. ❤️🙏
ഓൾസോ ഫീലിംഗ്: ഹേമ കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്താൻ സർക്കാർ തയ്യാറായാൽ പൊളിഞ്ഞു വീഴുന്ന വിഗ്രഹങ്ങളിൽ ഏതേലും ഈ ചിത്രത്തിൽ ഉണ്ടോ ഇല്ലേ? 🙁