മുല്ലപ്പെരിയാർ ഡാം എന്നും കേരള ജനതയ്ക്ക് ഒരു ഭീഷണിയായി നിലനിൽക്കുകയാണ്. ഡാം പണിഞ്ഞുകഴിഞ്ഞിട്ടിപ്പോൾ ഏകദേശം 128 വർഷമായി. ചുണ്ണാമ്പ് മിശ്രിതവും കരിങ്കല്ലുകളും ഉപയോഗിച്ച് പണിഞ്ഞ ഡാമിൻറെ അവസ്ഥ പരിതാപകരമാണ് . ഡാം പണിഞ്ഞ ബ്രിട്ടീഷ് സർക്കാർ പോലും നൽകിയ ആയുസ്സ് ഏകദേശം 50 വർഷത്തോളമാണ് . ലോകത്തു എല്ലായിടങ്ങളിലും ഡാമുകൾക്ക് നൽകുന്ന പരമാവധി ആയുസ്സ് 60 വർഷങ്ങൾ ആണ് . പക്ഷേ നമ്മുടെ രാജ്യത്തു മാത്രം അവിടെയും രാഷ്ട്രീയവും പ്രീണനവും മാത്രമാണ്. എന്നാൽ ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിനു ഏകദേശം 128 വർഷത്തോളം പഴക്കമുണ്ട് അതായത് ഏതു സമയവും തകർന്നു പോകാവുന്ന ഒരു അവസ്ഥയിൽ തന്നെയാണ് മുല്ലപ്പെരിയാർ ഡാം എന്ന് സാമാന്യ യുക്തിയിൽ നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.1895 ൽ ആണ് മുല്ലപെരിയാർ ടാം ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ കുമളിയിലാണ് സ്ഥിതി ചെയ്യുന്നത്. ഡാമിന്റെ പൂർണമായ നിയന്ത്രണം വര്ഷങ്ങളായി തമിഴ് നാട് സർക്കാരിനാണ്. വര്ഷങ്ങളായി ടാം പുതുക്കി പണിയണം എന്ന ആവശ്യവുമായി കേരളം സർക്കാർ സുപ്രീം കോടതിയിലടക്കം കേസുകളിലാണ്. പക്ഷേ തമിഴ് നാടുമായുള്ള കരാറും അവരുടെ പിടി വാശിയും കാരണം ഇതുവരെയും കേരളത്തിന് ടാം പണിയാനുള്ള അനുമതി ലഭിച്ചിട്ടില്ല.
ഇപ്പോൾ മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഉള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ് സേവ് കേരള ബ്രിഗേഡ്എന്ന സംഘടനയുടെ പ്രസിഡണ്ടും മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതിന് ദീർഘകാലമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയും നിരവധി കോടതികളിൽ കേസുകൾ നടത്തുകയും ചെയ്യുന്ന ആലുവയിൽ താമസിക്കുന്ന അഡ്വക്കേറ്റ് റസ്സൽ ജോയ് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നതാണ് വൈറൽ ആകുന്നത്. വയനാട്ടിലെ ദുരന്തം വീണ്ടും മുല്ലപ്പെരിയാറിന്റെ ആശങ്ക ഉയർത്തുകയാണ് ആ പശ്ചാത്തലത്തിൽ ഒരു യുട്യൂബ് ചാനൽ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ ആണ് ഇക്കാര്യങ്ങൾ ചർച്ചയാവുന്നത്.
മുല്ലപ്പെരിയാർ ഡാം പൊട്ടിക്കഴിഞ്ഞാൽ അത് ഇടുക്കി ഡാം തടഞ്ഞുനിർത്തുമെന്നും അതുകൊണ്ടുതന്നെ വലിയ പ്രശ്നങ്ങളില്ല എന്നും വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ട്. അതേപോലെതന്നെ ടാം തകർന്നാൽ ആ വെള്ളം 40 മിനിറ്റ് കൊണ്ട് ഇടുക്കി ഡാമിലും ഒന്നരമണിക്കൂർ കൊണ്ടാണ് എറണാകുളത്തും എത്തുന്നത് എന്നുള്ള രീതിയിലുള്ള പലതരത്തിലുള്ള ചർച്ചകളും തർക്കങ്ങളും സ്ഥിരമായി നടക്കുന്നുണ്ട്. എന്നാൽ എന്താണ് ഇതിന്റെ സത്യാവസ്ഥ എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കാവുന്ന സാധ്യത ഉള്ളത് എന്നൊക്കെ ദീർഘകാലമായി മുല്ലപ്പെരിയാർ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യവുമായി നിരന്തരം കോടതിയായ കോടതികൾ കയറിയിറങ്ങുന്ന അഡ്വക്കേറ്റ് റസ്സൽ ജോയ് വ്യക്തമാക്കുകയാണ്. ആരെയും ഞെട്ടിക്കുന്ന ചില വസ്തുതകളാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
ഇത്ര സമയം കൊണ്ട് ഇന്ന് ഇടത്തെത്തും എന്നൊക്കെ പറയുന്നത് യാതൊരു തരത്തിലും ശാസ്ത്രീയമായി അടിത്തറയുള്ള ഒരു കാര്യവുമല്ല എന്ന് അഡ്വക്കേറ്റ് റസ്സൽ ജോയ് പറയുന്നു. എല്ലാവരും ചിന്തിക്കുന്നത് മുല്ലപ്പെരിയാർ ഡാം തകർന്നു കഴിഞ്ഞാൽ വെറും വെള്ളം ഒഴുകി വരും എന്നാണ്. എന്നാൽ അങ്ങനെയല്ല 850 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാർ ഡാം തകർന്നാൽ അതിനോടൊപ്പം ഡാമിൻറെ അവശിഷ്ടങ്ങളും 128 വർഷത്തോളമായി അവിടെ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും ഉൾപ്പെടെ എല്ലാം കൂടിയാണ് താഴേക്ക് പതിക്കുക. ഒഴുകിവരികയല്ല മുകളിൽ നിന്ന് താഴേക്ക് പതിക്കുകയായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അത് കേരളത്തിലെ ഇടുക്കി കോട്ടയം എറണാകുളം ,ആലപ്പുഴ ജില്ലകളെ പൂർണമായും ഇല്ലാതാക്കും അതോടൊപ്പം അതിന്റെ ഭീകരത കേരളത്തിൽ മൊത്തം അലയടിക്കും. അതിൻറെ പ്രഹര ശേഷി അതീവ ഭയാനകമായിരിക്കുമെന്ന് നമ്മളുടെ ഭാവനയ്ക്ക് അപ്പുറത്തുള്ള ദുരന്തങ്ങൾ ആയിരിക്കും കേരളം കാത്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു..
ഈ ഡാമിൻറെ പൊട്ടൻഷ്യൽ എനർജി നമ്മുക്ക് കാൽക്കുലേറ്റ് ചെയ്യാൻ പറ്റും. അതായത് 64 സ്ക്വയർ കിലോമീറ്റർ സ്ഥലത്ത് 15 ടി എം സി വെള്ളം കെട്ടി നിർത്തിയാൽ അതിൻറെ പൊട്ടൻഷ്യൽ എനർജി എത്ര
ആണെന്ന് എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പോലും കാൽക്കുലേറ്റ് ചെയ്തു പറയാണ് പറ്റും. അത് അമേരിക്ക ഹിരോഷിമയിൽ ഇട്ട ബോംബിന്റെ 180മടങ്ങാണ്. ആത്ര പ്രഹര ശേഷി ആയിരിക്കും ആ വെള്ളത്തിലുണ്ടാകുന്നത്. ഡാം തകർന്നാൽ അത് പൊട്ടൻഷ്യൽ എൻജിയിൽ നിന്ന് കൈനറ്റിക് എനെർജിയായി മാറ്റപ്പെടും അദ്ദേഹം പറയുന്നു.
അതിഭീകരമായ എനർജിയോടെ ആയിരിക്കും അത് പുറത്തേക്ക് വരുന്നത് അത് മുന്നിലുള്ള എല്ലാത്തിനെയും തകർക്കും. അത് മരങ്ങളായാലും മലകളായാലും വീടുകളായാലും മുന്നിലുള്ള ഡാമുകൾ ആയാൽഇത് ഒഴുകിവരികയല്ല 850 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുകയാണ്. അപ്പോൾ അതിൻറെ ശക്തി ഭയാനകമാംവിധം വർദ്ധിക്കും എന്നും അദ്ദേഹം പറയുന്നത് ഇത് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകുന്ന കാര്യം കൂടിയാണ്.
ഇടുക്കിയിലുള്ള മൂന്ന് ഡാമുകൾ ഇടുക്കി ആർച്ച് ഡാം, കൊളമാവ്, ചെറുതോണി ഈ മൂന്ന് ഡാമിന് ഇത് നേരിടാൻ കഴിയുമെന്ന് ചിന്തിക്കുന്നത് തന്നെ അതിശയോക്തിയാണ് എന്ന് അദ്ദേഹം പറയുന്നു. ഇനി അതല്ല ഇടുക്കി ഡാം അത് താങ്ങി നിർത്തും എന്ന് ഒരു വാദത്തിനുവേണ്ടി സമ്മതിച്ചാൽ അത് ഏറ്റവും ക്രൂരമായ ഒരു വാദമാണ് എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയിൽ ജീവിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെ വിലയില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
താനും ഇടുക്കി ഡാം അത് ഹോൾഡ് ചെയ്യണം എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷേ നമ്മുടെ ബുദ്ധിക്ക് അത് അംഗീകരിക്കാൻ ആവുന്നില്ല എന്നുള്ളതാണ് പ്രശ്നം. അതേപോലെതന്നെ കുളമാവ് ഡാം എന്ന് പറഞ്ഞാൽ അതിൻറെ 40 അടിയോളം മണ്ണാണ്. വെറും മൺതിട്ടയാണ് അത് തട്ടി പോകാൻ ഇത്രയധികം ഫോഴ്സ് ഒന്നും ആവശ്യമില്ല എന്നും അദ്ദേഹം പറയുന്നു. അതേപോലെതന്നെ ചെറുതോണി ഡാം ഏറ്റവും ശക്തി കുറഞ്ഞ ഡാമുകളിൽ ഒന്നാണ്. അത് തകരാനും വലിയ ഫോഴ്സിന്റെ ആവശ്യമില്ല എന്നും അദ്ദേഹം പറയുന്നു.
അതുകൊണ്ടുതന്നെ ഇടുക്കി ആർച്ച് ഡാം നിന്നാൽ പോലും ചെറുതോണിയും കുളമാവും നിൽക്കില്ല എന്നുള്ളത് 100% ഉറപ്പാണ്. അപ്പോൾ പിന്നെ മറ്റിടങ്ങളിൽ അതേപോലെതന്നെ വലിയ തോതിലുള്ള പ്രളയം ഉണ്ടാകും. ലിബിയയിൽ ഒരു ഡാം തകർന്ന് രണ്ട് ടിഎംസി വെള്ളം കടലിൽ പോയി തിരിച്ച് കടൽ അത് വലിയ സുനാമിയായി ഏഴുനില കെട്ടിടത്തിന് ഉയരത്തിൽ തിരമാലയമായാണ് കരയിലേക്ക് വന്നത് എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു അങ്ങനെയെങ്കിൽ.
അവിടെ വെറും രണ്ട് ടിഎംസി വെള്ളമേ ഉണ്ടായിരുന്നുള്ളൂ അത് ആ നഗരത്തെ മുഴുവൻ അത് മുക്കി കളഞ്ഞു അപ്പോൾ ഇവിടെ 120 ഡിഎംസി വെള്ളവുമായി കടലിലേക്ക് പോയാൽ കടലിൽ നിന്ന് തിരിച്ചു വരുന്ന തിരമാലകൾക്ക് സുനാമിക്ക് എന്ത് ശക്തി ഉണ്ടാകും എന്ന് അദ്ദേഹം ചോദിക്കുന്നു.
നമ്മുടെ എയർപോർട്ടും മെട്രോയും ലെ സതേൺ നേവി കമാൻഡും അങ്ങനെ എറണാകുളം മൊത്തം ചെളി വന്ന് മൂഡില്ലെന്ന് അദ്ദേഹം ചോദിക്കുന്നു. അതേപോലെ റിഫൈനറികൾ പിന്നെ ഏവിയേഷൻ ഫ്യൂവലിന് ഒക്കെ വളരെ പെട്ടെന്ന് തീപിടിക്കുന്നതാണ് അതൊക്കെ പെട്ടന്ന് തന്നെ തീ പടർന്ന് പിടിക്കില്ലേ.
റിഫൈനറിയിലെ ക്രൂഡോയിൽ പുറത്തേക്ക് വന്നാൽ അതേപോലെയുള്ള രാസവസ്തുക്കളും രാസമാലിന്യങ്ങളും വെള്ളത്തിലേക്ക് പടർന്നാൽ പിന്നെ സംഭവിക്കുന്നത് എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. നൂറുകണക്കിന് വാഹനങ്ങൾ അല്ലേ വളരെയധികം പെട്ടെന്ന് തീപിടിക്കുന്ന ഹൈലി ഇൻഫ്ലേമബിൾ ഗ്യാസുകളുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതൊക്കെ തകർന്നാൽ ഉണ്ടാകുന്ന ദുരന്തത്തിന്റെ ആഘാതം എന്താണ് ആരും ആലോചിക്കാത്തത്കേരളം മുഴുവനും നശിക്കും. അതേ പോലെ തന്നെ കർണാടകത്തിലെ ചില ഭാഗങ്ങൾ തമിഴ്നാട്ടിലെ ചില ഭാഗങ്ങൾ ഇവയെല്ലാംവലിയ വിഷവാതകം വ്യാപിച്ച് ജനങ്ങൾ മരിക്കില്ലേ. ഭോപ്പാൽ ട്രാജഡിയെക്കാൾ വലിയ ദുരന്തം ഇത് മൂലം ഉണ്ടാകും. ക്രൂഡോയിൽ വെള്ളത്തിൽ മുകളിൽ പൊങ്ങിക്കിടക്കുന്ന ഒന്നാണ് . അത് പരന്നു കഴിഞ്ഞാൽ അത് ഗൾഫ് രാജ്യങ്ങൾ വരെ പരക്കും. തീ പിടിച്ചു കഴിഞ്ഞാൽ അവിടങ്ങൾ വരെ തീ ഉണ്ടാകും. അത്രയും വലിയ മഹാദുരന്തം ആണ് നമ്മുടെ നാടിനെ കാത്തിരിക്കുന്നത്.
നമ്മുടെ ഭാവനയിൽ നിൽക്കുന്നതിന് ഒരുപാട് മുകളിലുള്ള മഹാ ദുരന്തം ആണ് നമ്മെ കാത്തിരിക്കുന്നത്. പക്ഷേ നമ്മൾ രാഷ്ട്രീയം കൊണ്ട് ആലോചിച്ചാൽ അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്നും അതല്ലെങ്കിൽ നമ്മൾ മതം കൊണ്ട് ചിന്തിച്ചാൽ നമ്മൾക്ക് ഈ ദുരന്തം സംഭവിക്കില്ലെന്ന് തോന്നും പക്ഷേ ഒരു മനുഷ്യൻ സാമാന്യ ബുദ്ധി ഉപയോഗിച്ചു ചിന്തിച്ചാൽ പിൻബഗാനെ ഒരു ദുരന്തത്തിന് വലിയ സാധ്യത തന്നെയാണ് ഉള്ളത്.