സിനിമയിൽ ഒരു നോ പറഞ്ഞാൽ പിന്നെ ശത്രുവായി കാണാം – നമ്മൾ ഭയക്കരുത് – ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി അദിതി രവി

168

മലയാള സിനിമയിലെ ശ്രദ്ധേയ നടി അതിഥി രവി തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും സിനിമയിലെ അനുഭവങ്ങളെക്കുറിച്ചും തുറന്നു പറയുന്നു. തന്റെ ചിത്രം ‘ഖജുരാഹോ ഡ്രീംസ്’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് അതിഥി തന്റെ മനസ്സു തുറന്നത് . അലമാര എന്നെ ചിത്രത്തിൽ സണ്ണി വെയ്‌നൊപ്പം ആണ് നായികയായി താരം ആദ്യം എത്തിയത്. പിന്നീടുനിരവധി ചിത്രങ്ങളിൽ നായികയായി താരം എത്തിയിരുന്നു. ഇന്ന് മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളാണ് അദിതി രവി

സിനിമയിൽ ആരെയും ഭയപ്പെടേണ്ടതില്ലെന്നും നോ പറയേണ്ടിടത്ത് തുറന്നു പറയാനുള്ള ധൈര്യം പ്രകടിപ്പിക്കണമെന്നുമാണ് അതിഥി അഭിപ്രായപ്പെട്ടത്. പലപ്പോഴും പുതുമുഖ താരങ്ങൾ സീനിയർ കലാകാരന്മാരോട് അഭിപ്രായം പറയാൻ മടിക്കുന്നത് കാണാറുണ്ട്. എന്നാൽ താൻ അങ്ങനെ ചെയ്യില്ലെന്നും തന്റെ അഭിപ്രായം തുറന്നു പറയാൻ മടിക്കില്ലെന്നും അതിഥി വ്യക്തമാക്കി.

ADVERTISEMENTS
   

സിനിമയിൽ പൊതുവേ ഒരിക്കൽ നമ്മൾ ഒരാളോട് നോ പറഞ്ഞാൽ പിന്നെ അവർ നമ്മളെ ശത്രുവായി കാണുമെന്നും പിന്നീട് വിളിക്കില്ല എന്നും താരം പറഞ്ഞു. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും ആയ സേതുമായി സഹകരിച്ചുള്ള തന്റെ അനുഭവത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അതിഥി. ഒരു ചിത്രത്തിൽ അഭിനയിക്കാൻ സേതു തന്നെ ക്ഷണിച്ചപ്പോൾ താൻ നിരസിച്ചിരുന്നു.അന്ന് ആ വേഷം താൻ ചെയ്താൽ ശെരിയാവില്ല എന്ന് തോന്നിയിരുന്നു അതിനാലാണ് അങ്ങനെ പറഞ്ഞത് എന്നാൽ സേതു തന്റെ തീരുമാനത്തെ മാനിച്ച് പിന്നീട് മറ്റൊരു ചിത്രത്തിൽ അവസരം നൽകിയത് തന്നെ ഏറെ സ്വാധീനിച്ചുവെന്ന് അതിഥി പറഞ്ഞു. അദ്ദേഹം അതിനു ഒരു ഈഗോയും കിട്ടിയില്ല എന്നും താരം പറയുന്നു.

സിനിമയിൽ സ്ത്രീകൾ പാലിക്കടന പ്രധാന കാര്യങ്ങളെ കുറിച്ചും അദിതി രവി പറയുന്നുണ്ട് ഒരാളെയും ഭയക്കാതെ ഇരിക്കുക അവനവന്റെ അഭിപ്രായം തുറന്നു പറയുക . ആളുകളെ ബഹുമാനിക്കുന്നതിൽ തെറ്റില്ല പക്ഷേ അത് അവരുടെ സീനിയോറിറ്റി അനുസരിച്ചു ബഹുമാനം നൽകുക പക്ഷേ താൻ നൽകുന്ന ബഹുമാനം തിരിച്ചും കിട്ടണം എന്നും ആഗ്രഹികകരുണ്ട് എന്നും താരം പറയുന്നു.

അവസരങ്ങൾ ഇല്ലാതാകും എന്ന് ചിന്തിച്ചു നോ പറയേണ്ടിടത്തു നോ പറയാതിരിക്കരുത് . നോ പറഞ്ഞാൽ ഇനി വിളിച്ചില്ലെങ്കിലോ അവസരം ലഭിച്ചില്ലെങ്കിലോ എന്ന് ചിന്തിക്കരുത്. ഈ സിനിമ ഇല്ലെങ്കിൽ മറ്റൊരു സിനിമ . ധാരാളം സിനിമകൾ ഇന്ന് മലയാളത്തെ ഇറങ്ങുന്നുണ്ട് .സിനിമയിൽ അവസരങ്ങൾ കുറവായിരുന്ന കാലത്തെക്കുറിച്ചും അതിഥി പറഞ്ഞു. ഷോർട്ട് ഫിലിമുകൾ വരെ ചെയ്ത് അഭിനയത്തിനുള്ള അവസരങ്ങൾ തേടിയ അനുഭവങ്ങളെക്കുറിച്ചും താരം തുറന്നു പറഞ്ഞു. ഇപ്പോൾ സിനിമയിൽ ധാരാളം അവസരങ്ങൾ ഉണ്ടെന്നും താരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ അനേകം വേദികളുണ്ടെന്നും അതിഥി കൂട്ടിച്ചേർത്തു.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ, അതിഥി ഇപ്പോൾ വിവാഹത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നില്ലെന്നും തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പറഞ്ഞു. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ എന്നെ ഒരു കുടുംബിനി ആയേനെ എന്നും കൂട്ടത്തിലുള്ള പലരും വിവാഹത്തെ കുറിച്ച് ചിന്തിക്കുകയെ വേണ്ട എ വശത്തേക്ക് പോകരുത് ഫ്രീഡം പോകും എന്നൊക്കെ പറയാറുണ്ട്. എന്നാൽ അതെ പോലെ ചിലർക്ക് വിവാഹ ശേഷമാണു ജീവിതം മനോഹരമായത് എന്നും പറയാറുണ്ട്. ഇപ്പോൾ എന്ത് തീരുമാനിക്കണം എന്ന് അറിയാത്ത ഒരവസ്ഥയാണ് എന്തായാലുംഉടൻ അനഗ്നെ ഒരു ചിന്ത ഇല്ല എന്ന് താരം പറയുന്നു.

ADVERTISEMENTS
Previous articleഒരുകാലത്തു മലയാള സിനിമകൾ വെറും സെക്സ് സിനിമകൾ മാത്രമായിരുന്നു ; അതുകൊണ്ടു തങ്ങൾ അധികം കാണില്ലായിരുന്നു – രാം ഗോപാൽ വർമ്മ
Next articleറിക്വസ്റ്റ് അയച്ചപ്പോൾ അക്സപ്റ്റ് ചെയ്തത് ഏതോ ചരക്കാണെന്നു വിചാരിച്ചാണല്ലേ?’ മുന്നിൽ കലുമേൽ കാലും കയറ്റി വച്ച് ഒരിരുപ്പ് -നടി ആൻ അഗസ്റ്റിനെ കുറിച്ച് ലാൽ ജോസ്