ഏകദേശം അഞ്ഞൂറ് കോടി ബഡ്ജറ്റിൽ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആദിപുരുഷ്. ഇന്ത്യൻ എപ്പിക്ക് ആയ രാമായണത്തെ ആസ്പദമാക്കി എടുത്ത സിനിമ വലിയ പ്രതീക്ഷയോടെ ആണ് ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും കാത്തിരുന്നത്. അതും ബാഹുബലിക്ക് ശേഷം ഒരു പഴയ രാജ കാലഘട്ടത്തിന്റെ കഥ പറയുന്ന വളരെ ശക്തമായ ഒരു കഥയുള്ള ചിത്രം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നൊക്കകെ പ്രതീക്ഷിച്ചു എങ്കിലും എല്ലാ പ്രതീക്ഷിച്ചകളും തകർത്തു കൊണ്ട് ആണ് ആദി പുരുഷൈന്റെ ആദ്യ ടീസർ ഇറങ്ങിയത്.
വിശ്വൽ എഫക്ടിനു വലിയ പ്രാധാന്യമുള്ള ചിത്രത്തിൽ പക്ഷേ കോമഡി കാർട്ടൂൺ പരിപാടികളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള നിലവാരം കുറഞ്ഞ വിശ്വൽ എഫക്റ്റും വളരെ മോശം കാസ്റ്റിംഗ് ആണ് ഉണ്ടായിരുന്നത്. ഇതിഹാസ കഥയായ രാമായണത്തെ അപമാനിക്കുനന് ചിത്രമായി ആണ് പലരും ആദിപുരുഷ് എന്ന ചിത്രത്തെ കണ്ടത്.
ചിത്രത്തിൽ ശ്രീരാമനായി എത്തിയ പ്രഭാസിനെയും രാവാനായി എത്തിയ സൈഫ് അലി ഖാന്റെയും ഹനുമാന്റെയുമൊക്കെ കോസ്റ്യൂമും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടു . അതോടൊപ്പം അവരുടെ മേക് ആപ്പും വലിയ കോമഡിയായി ആണ് പ്രേക്ഷകർക്കും സിനിമ നിരൂപകർക്കും തോന്നിയത്. എന്നാൽ ഈ താരങ്ങളെ തന്നെ വളരെ മനോഹരമായ രീതിയിൽ വേറിട്ട കോസ്റ്റിയൂമിൽ തയ്യാറാക്കി പങ്ക് വച്ചിരിക്കുകയാണ് എ ഐ ആർട്ടിസ്റ് ആയ അബു സാഹിദ്
പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ, സണ്ണി എന്നിവരുടെ പുനർരൂപകൽപ്പന ചെയ്ത ചിത്രങ്ങൾ അദ്ദേഹം പങ്കിട്ടു.
സിനിമയുടെ വിഎഫ്‌എക്‌സ്/സിജിഐ മോശം നിരൂപണങ്ങൾ നേടിയപ്പോൾ, AI ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായതായി ആണ് മനസിലാക്കുന്നത് . കലാകാരന്റെ സൃഷ്ടി ഒറിജിനലിനേക്കാൾ മികച്ചതാണെന്ന് ചിലർ പറഞ്ഞു.
ഇൻസ്റ്റാഗ്രാമിൽ @sahixd എന്ന ആർട്ടിസ്റ്റ് ഷെയർ ചെയ്ത പോസ്റ്റിന്റെ അടിക്കുറിപ്പ് “ആദിപുരുഷ് ഒരു ഇതര പ്രപഞ്ചത്തിൽ…”എന്ന കുറിപ്പോടെ ആണ് ചിത്രങ്ങൾ എത്തിയത്
കലാകാരന്റെ ഫോള്ളോവെർസ് സൃഷ്ടിയിൽ വളരെയധികം മതിപ്പുളവാക്കി, വലിയ ആശംസ പ്രവാഹമാണ് കലാകാരന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്നത് .
ഒരു ഉപയോക്താവ് എഴുതി, “ഭായ് ട്യൂൺ ഹി കാം ക്യൂ നഹി കർ ലിയ ആദിപുരുഷ് മേ കാം സേ കാം 500₹ ടു വസൂൽ ഹോ ജേറ്റ് മേരേ.”
“എന്ത് ഭംഗിയാണ് ഇങ്ങനെ ആയിരുന്നെങ്കിൽ ചിത്രത്തിന് ഈ ഗതി വരില്ലായിരുന്നു മറ്റൊരാൾ എഴുതി .
https://www.instagram.com/p/CtlTkQVPxXf/
“ആദിപുരുഷിലേതിനേക്കാൾ മികച്ചതായി തോന്നുന്നു,” ഒരു ഉപയോക്താവ് കൂടി പറഞ്ഞു.