ശരീരത്തിൽ അങ്ങനെ സ്പർശിക്കുന്നത് മര്യാദയല്ല- അനുഭവം പറഞ്ഞു മീനാക്ഷി രവീന്ദ്രൻ.

242

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് മീനാക്ഷി രവീന്ദ്രൻ. അടുത്തകാലത്ത് റിലീസ് ചെയ്ത പ്രേമലു എന്ന ചിത്രത്തിലും മീനാക്ഷി മികച്ച വേഷത്തിൽ എത്തിയിരുന്നു.. നിരവധി സ്റ്റേജ് ഷോകളിലും താരം എത്തിയിട്ടുണ്ട്. മഴവിൽ മനോരമയിൽ തന്നെ സംപ്രേക്ഷണം ചെയ്ത ഉടൻ പണം എന്ന പരിപാടിയിലും അവതാരികയായി താരം വന്നിട്ടുണ്ട്. വലിയ സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. എയർലൈൻ ഉദ്യോഗസ്ഥയായിരുന്ന മീനാക്ഷി സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് ആ ജോലി ഉപേക്ഷിച്ച് ഇപ്പോൾ സിനിമ രംഗത്തേക്ക് എത്തിയിരിക്കുന്നത്.

മാലിക് എന്ന സിനിമയിലെ താരത്തിന്റെ വേഷം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു.. അടുത്ത സമയത്തായി താരം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട്. അതിനു കാരണം താരത്തിന്റെ വസ്ത്രധാരണ രീതികളും മറ്റും ആണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   
READ NOW  ഹിസ് ഹൈനെസ് അബ്ദുള്ളയിൽ തനിക്കായി വച്ചിരുന്ന വേഷമാണ് അവൻ തട്ടിയെടുത്തത്.തിലകൻ പറഞ്ഞ ആ ആരോപണത്തിന് മറുപടിയായി നെടുമുടി വേണു പറഞ്ഞതിങ്ങനെ

വളരെയധികം സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും അതിനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ആണ് മീനാക്ഷി പറയുന്നത്. എന്നാൽ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുവാനും ഇഷ്ടമുള്ളതുപോലെ യാത്ര ചെയ്യുവാനും തനിക്ക് സാധിക്കാറുണ്ടെങ്കിൽ പോലും ചില ഉദ്ഘാടന വേദികളിലും സ്റ്റേജ് പ്രോഗ്രാമിലും ഒക്കെ ചിലർ തന്റെ വസ്ത്രരീതിയെക്കുറിച്ച് വളരെ മോശമായ രീതിയിൽ പറഞ്ഞുകൊണ്ട് വരും. അഭിപ്രായം എല്ലാവർക്കും പറയാമല്ലോ അത് അവരുടെ അവകാശമല്ല അതുകൊണ്ട് അത് ഗൗനിക്കുന്നില്ല എന്നാണ് താരം പറയുന്നത്.

എന്നാൽ തനിക്ക് അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട് അത് സെൽഫി എടുക്കാൻ വരുന്ന ആളുകളാണ്. കാരണം സെൽഫി എടുക്കാൻ ആണെന്നും പറഞ്ഞ് അടുത്തെത്തി ശരീരത്തിൽ നുള്ളുന്നതും മര്യാദ ഇല്ലാത്ത രീതിയിൽ ശരീരത്തിൽ സ്പർശിക്കുന്നതുമായ പരിപാടി കാണിക്കുന്ന ചില ആളുകളുണ്ട്. അത് സ്നേഹമായി തോന്നാറില്ല ഒരു ഉപദ്രവമായി ആണ് തോന്നുന്നത്.

READ NOW  'അമ്മമാർ തന്നെ മകളെ കൊണ്ട് പോയിട്ട് എന്റെ മോൾ അതിനൊക്കെ ഓക്കേ ആണെന്നു പറയാറുണ്ട് - കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ശ്രുതി രജനികാന്ത് പറഞ്ഞത്

അത്തരത്തിൽ ചെയ്യുന്നത് ശരിയല്ല എന്നും താരം പറയുന്നുണ്ട്.. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.. നിരവധി ആളുകളാണ് ഇതിന് പലതരത്തിലുള്ള കമന്റുകളുമായി എത്തുന്നത്. വളരെ സന്തോഷപൂർവ്വമായി ജീവിക്കുന്ന ഒരു വ്യക്തിയാണ് താൻ എന്നും തന്റെ സ്വാതന്ത്ര്യത്തിലാണ് താൻ ജീവിക്കുന്നത് എന്നും താരം തുറന്നു പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS