Advertisement
Home MOVIES Malayalam അത്തരം രംഗങ്ങളിൽ അഭിനയിക്കില്ലന്നു ശപഥമെടുത്തു പിന്നെ മാറിചിന്തിച്ച നടിമാർ

അത്തരം രംഗങ്ങളിൽ അഭിനയിക്കില്ലന്നു ശപഥമെടുത്തു പിന്നെ മാറിചിന്തിച്ച നടിമാർ

271

ഇന്ന് ഏതൊരു സിനിമയിലും ഒരു ലിപ് ലോക്ക് എങ്കിലും അത്യാവശ്യമാണ് എന്ന ഘട്ടത്തിലേക്ക് സിനിമാലോകം മാറിയിരിക്കുകയാണ്. അത്തരം രംഗങ്ങൾ സിനിമയിൽ ഉണ്ടെങ്കിൽ അത് വലിയ വിജയമാകും എന്ന തരത്തിലുള്ള ഒരു ചിന്താഗതി പലർക്കും ഉണ്ട് എന്നത് തന്നെയാണ് സത്യം.

ഒരുകാലത്ത് ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ മടിച്ചിരുന്ന നടിമാർ പോലും ഇപ്പോൾ അതിന് തയ്യാറാകുന്ന സാഹചര്യമാണ് കാണാൻ സാധിച്ചിരിക്കുന്നത്.. അത്തരത്തിൽ സിനിമയിലെത്തിയ കാലത്ത് ചെയ്യില്ല എന്ന് പറഞ്ഞ് കഥാപാത്രങ്ങൾ പിന്നീട് ചെയ്യേണ്ടി വന്ന ചില നടിമാർ ഉണ്ട് അവരിൽ ആദ്യം പറയേണ്ടത് നടി തമന്ന ഭാട്ടിയെ കുറിച്ച് ആണ്.

ADVERTISEMENTS

ഒരു സമയത്ത് ചുംബനരംഗങ്ങളും ബോൾഡ് രംഗങ്ങളും അഭിനയിക്കാൻ താൻ എത്തില്ല എന്ന് പറഞ്ഞ വ്യക്തിയാണ് തമന്ന. എന്നാൽ പിന്നീട് അതൊക്കെ കാറ്റിൽ പറത്തി ഐറ്റം ഡാൻസ് വരെ ചെയ്യാൻ തയ്യാറായ താരമാണ്. താരത്തിന്റെ ഇന്റിമേറ്റ് രംഗങ്ങളും സെൻസേഷൻ ആയി മാറുകയും ചെയ്തിരുന്നു.

READ NOW  അന്നെനിക്ക് ഈ ശൗര്യമില്ല ഞാൻ വെറും പാവമാ - താര സംഘടന അമ്മയിൽ സഹകരിക്കാതെ മാറി നിൽക്കുന്നതിന്റെ കാരണം തുറന്നു പറഞ്ഞു സൂപ്പർ സ്റ്റാർ സുരേഷ് ഗോപി.

 

മറ്റൊരാൾ സമാന്തയാണ്. സമാന്തയും ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞിട്ടുള്ള താരമാണ്. എന്നാൽ ലിപ്പ്ലോക്ക് രംഗങ്ങളിലും ബോൾഡ് സീനുകളിലും സമാന്ത അഭിനയിച്ചത് ശ്രദ്ധ നേടിയിരുന്നു. വിവാഹമോചനത്തിന് ശേഷമാണ് താരം ഇത്തരം രംഗങ്ങളിൽ എത്തിയിരുന്നത്.

ഇത്തരത്തിലുള്ള നായികമാരിൽ പിന്നീട് ശ്രദ്ധ നേടുന്ന നടി കീർത്തി സുരേഷ് ആണ്. തെലുങ്ക് പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും വളരെയധികം ഇഷ്ടമുള്ള നടിയാണ് കീർത്തി. തമിഴ് സിനിമകളിൽ പോലും ഒരുപാട് എക്സ്പോസിംഗ് രംഗങ്ങൾക്ക് താല്പര്യം കാണിക്കാത്ത താരമായിരുന്നു കീർത്തി. എന്നാൽ മഹേഷ് ബാബുവിനൊപ്പം ഒരു ചിത്രത്തിൽ താരം വളരെ ഗ്ലാമറസായാണ് ഒരു ഗാനരംഗത്തിൽ അഭിനയിച്ചത്.

മറ്റൊരു താരം രശ്മിക മന്ദാനയാണ്. നാഷണൽ ക്രഷ് എന്ന് തന്നെ താരത്തെ വിശേഷിപ്പിക്കണം. ഇത്തരം രംഗങ്ങൾ അഭിനയിക്കില്ല എന്ന് ഒരുകാലത്ത് വാശി പിടിച്ചിരുന്ന താരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള രംഗങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

READ NOW  ബജു മേനോന്റെയും സംയുക്തയുടെയും രഹസ്യ പ്രണയം പിടികൂടിയത് ഇങ്ങനെ - സംഭവം പറഞ്ഞു കമൽ.

അതുപോലെ തന്നെ ആനിമൽ എന്ന സിനിമയിൽ രൺബീറിനൊപ്പം ഉള്ള ബോൾഡ് സീനുകളിലും താരം വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇത്തരം രംഗങ്ങളിൽ അഭിനയിച്ചില്ലങ്കിൽ ഒരുപക്ഷേ സിനിമയിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്ന് നടിമാർക്ക് തോന്നുന്നത് കൊണ്ടായിരിക്കാം അവർ പഴയകാലത്തെ ശപഥങ്ങൾ ഒക്കെ മറന്നു തുടങ്ങിയത്.

ADVERTISEMENTS