ബിഗ് ബോസ് തമിഴ് സീസൺ 7-ലെ മത്സരാർത്ഥിയായ തമിഴ് നടി വിചിത്ര 2000-ൽ സിനിമ ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി. വീട്ടിലെ ഒരു ടാസ്‌ക്കിന്റെ ഭാഗമായി തന്റെ അനുഭവം പങ്കുവെക്കുന്നതിനിടയിൽ, വിചിത്ര തന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവം വിവരിച്ചു, അത് തന്റെ ഒരു ദശാബ്ദക്കാലമായുള്ള സിനിമ കരിയർ ഉപേക്ഷിക്കാൻ നിർബന്ധിതയാക്കി എന്നും പൊതു സമൂഹത്തിന്റെ കണ്ണിൽ നിന്ന് മാറ്റി നിർത്താനും കാരണമാക്കി എന്ന് നടി പറയുന്നു . കേരളത്തിലെ മലമ്പുഴയിൽ ഒരു തെലുങ്ക് സിനിമയുടെ സെറ്റിൽ വച്ചുണ്ടായ ലൈംഗികാതിക്രമ സംഭവമാണ് സിനിമയിൽ നിന്ന് താൻ പിന്മാറാൻ കാരണം എന്ന് നടി പറയുന്നു .
സിനിമയുടെ പേരും കുറ്റവാളികളുഡി വിവിരങ്ങളും വെളിപ്പെടുത്താതെ, ഷൂട്ടിങ്ങിന് വേണ്ടി കേരളത്തിൽ തങ്ങുമ്പോൾ ഉടനീളം താൻ പീഡിപ്പിക്കപ്പെട്ടതെങ്ങനെയെന്ന് വിചിത്ര പങ്കുവെച്ചു.
വിചിത്ര പറഞ്ഞു, “ഇപ്പോൾ മരണപ്പെട്ട ഒരു മുൻ നിര നടന്റെ അഭ്യർത്ഥനയെ അടിസ്ഥാനമാക്കി, ഞാൻ മലമ്പുഴ എന്ന സിനിമയിൽ അഭിനയിക്കാൻ പോയി. അവിടെ വച്ചാണ് ഞാൻ ഇപ്പോഴുള്ള എന്റെ ഭർത്താവിനെയും കണ്ടത്. അന്ന് , ഞാൻ താമസിക്കുന്ന ഹോട്ടലിൽ അദ്ദേഹം ജോലി ചെയ്യുകയായിരുന്നു.
എനിക്ക് വളരെ വലിയ പ്രശ്നങ്ങൾ ആണ് അവിടെ ഉണ്ടായത്… സിനിമയിൽ കാസ്റ്റിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാം.അത് ഞാൻ ഏറ്റവും കൂടുതൽ അഭിമുഖീകരിച്ചത് ആ സിനിമയിലാണ്. 2000 ന് ശേഷം ഞാൻ അപ്രത്യക്ഷയാകാൻ കാരണം ആ സംഭവമാണ്.അത് വലിയ സംഭവമായി മാറുകയും അന്ന് പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഉണങ്ങാത്ത മുറിവായി അത് എനിക്ക് . അന്ന് ബിഗ് ബോസ് നമ്മളോട് പറഞ്ഞു, നമ്മൾ നമ്മുടെ ശത്രുക്കളെ നേരിടണമെന്ന്. ഞാൻ ഇതിനെ കുറിച്ച് പറഞ്ഞാൽ, ഒരുപക്ഷേ, ഞാൻ എന്റെ ശത്രുക്കളെ ജയിച്ചേക്കാം.” നടി പറയുന്നു
വിചിത്ര ഹോട്ടലിലെത്തിയപ്പോൾ ആ ഹോട്ടലിനു ത്രീ സ്റ്റാർ പദവി ലഭിച്ചതിനാൽ മാനേജ്‌മെന്റ് ഒരു പാർട്ടി നടത്തുകയായിരുന്നു . പരിപാടിയിൽ പങ്കെടുക്കാൻ വിചിത്രയെ മാനേജർ (അവളുടെ ഇപ്പോഴുള്ള ഭർത്താവ് ) ക്ഷണിച്ചു. “സിനിമയിലെ നായകനെ ഞാനാദ്യമായി കാണുന്നത് അവിടെയാണ്. അവൻ എന്നെ നോക്കി ആദ്യം ചോദിച്ചത് ‘നീ സിനിമയിൽ അഭിനയിക്കുന്നുണ്ടോ’ എന്നായിരുന്നു. ഞാൻ ‘അതെ’ എന്ന് പറഞ്ഞപ്പോൾ ‘എങ്കിൽ എന്റെ മുറിയിലേക്ക് വരൂ’ എന്നായിരുന്നു മറുപടി. .’ എന്റെ പേരോ ഞാൻ ആരാണെന്നോ ചോദിക്കാൻ അവൻ കൂട്ടാക്കിയില്ല.ഞാൻ ഞെട്ടിപ്പോയി.എന്തൊരു പെരുമാറ്റമാണ് അത് എന്നറിയില്ല.അന്ന് രാത്രി ഞാൻ എന്റെ മുറിയിൽ പോയി കിടന്നുറങ്ങി.”
അടുത്ത ദിവസം മുതൽ തനിക്ക് പ്രശ്‌നങ്ങൾ ആരംഭിച്ചു എന്ന് താരം പറയുന്നു . “ഷോട്ട് കൃത്യസമയത്ത് നടക്കില്ല, സെറ്റിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, ആറ് മണി കഴിഞ്ഞ് എല്ലാവരും മദ്യപിച്ച് എന്റെ റൂമിന്റെ കതകിൽ മുട്ടാൻ തുടങ്ങി. ഡോറുകളിൽ അടിക്കുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഒരു കോളും എനിക്ക് കണക്ട് ചെയ്യരുതെന്ന് എന്നെ ഒറ്റക്ക് വിടുക എന്നും ഞാൻ റിസപ്ഷനിൽ പറഞ്ഞു. എന്റെ ജോലി ചെയ്‌ത് പോകാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ അത് നടന്നില്ല. പ്രശ്‌നങ്ങൾ വളർന്നു കൊണ്ടേയിരുന്നു.”
അപ്പോഴാണ് ഹോട്ടൽ മാനേജർ ഇടപെട്ട് വിചിത്രയെ സഹായിച്ചത്. “അദ്ദേഹം അന്ന് ഒരു സുഹൃത്ത് പോലുമായിരുന്നില്ല, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക് അറിയാമായിരുന്നു, അവൻ എങ്ങനെ സഹായിക്കണമെന്ന് എന്നോട് ചോദിച്ചു. എനിക്ക് റൂം മാറ്റണമെന്ന് ഞാൻ അവനോട് പറഞ്ഞു, ഞാൻ എവിടെയാണെന്ന് ആരും അറിയരുത്. അതിനാൽ ഷെഡ്യൂളിലുടനീളം വ്യത്യസ്‌ത മുറികളിൽ എന്നെ മാറ്റി താമസിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു. ഞാൻ മുമ്പത്തെ മുറിയുടെ എതിർവശത്തുള്ള മുറിയിലായിരുന്നപ്പോൾ , അപ്പോഴും അവർ എന്റെ പഴയ മുറിയുടെ വാതിലിൽ തട്ടുന്ന ശബ്ദം ഞാൻ കേൾക്കും. അത് ചെയ്യുന്നത് ഒരു വ്യക്തിയല്ല. ഒന്നിലധികം ആളുകൾ ഉണ്ടാകും. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.”
എന്നിരുന്നാലും, കുറ്റവാളികൾ പ്രകോപിതരാകുകയും അവളെ ഒരു പാഠം പഠിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. അടുത്ത ദിവസം, ഒരു ഗ്രാമത്തിൽ കലാപ രംഗം ഉൾപ്പെട്ട ചിത്രീകരണത്തിനിടെ, പലരും ചേർന്ന് വിചിത്രയുടെ ശരീരത്തു വളരെ മോശമായി പിടിച്ചു . മൂന്നാം തവണയും ഇത് സംഭവിച്ചപ്പോൾ, അവൾ ആ വ്യക്തിയെ പിടികൂടി, പരാതിപ്പെടാൻ സ്റ്റണ്ട് മാസ്റ്ററുടെ അടുത്തേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി . “സ്റ്റണ്ട് മാസ്റ്റർ എന്റെ കൈ പിടിച്ചു മാറ്റി എന്റെ മുഖത്തു ഒരു അടി തന്നു. ഞാൻ സ്തംഭിച്ചുപോയി. ആരെങ്കിലും സഹായത്തിന് വരുമെന്ന് കരുതി ഞാൻ ചുറ്റും നോക്കി. ആരും ചെയ്തില്ല. ഞാൻ സെറ്റിൽ നിന്ന് ഇറങ്ങി. എനിക്ക് ഭയവും ദേഷ്യവും നാണക്കേടും തോന്നി . .”
ചെന്നൈയിലെ അഭിനേതാക്കളുടെ സംഘടനയുമായി ഈ വിഷയം പരാതിപ്പെട്ടു കൊണ്ട് വിചിത്ര ബന്ധപ്പെട്ടു. സെറ്റിൽ നിന്ന് മടങ്ങാനും പരാതി എഴുതി നൽകാനും അവളോട് അവർ ആവശ്യപ്പെട്ടു. എന്നിരുന്നാലും, അവൾ ശ്രമിച്ചിട്ടും, അക്രമികൾക്ക് ഒന്നും സംഭവിച്ചില്ല. “ആരും എന്നെ സഹായിക്കാൻ വന്നില്ല. അത് ബലാത്സംഗത്തിന്റെ പരിധിയിലേക്ക് പോകേണ്ടതില്ല… ആരെയെങ്കിലും മർദിക്കുന്നതും തല്ലുന്നതും കുറ്റമാണ്. അപ്പോൾ പോലീസിൽ ആണ് പരാതി നൽകേണ്ടത് , സംഘത്തിലല്ല.എന്ന് ചിലർ നിർദേശിച്ചു ”
വിചിത്ര പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു, “ഒന്നും സംഭവിച്ചില്ല, എനിക്ക് അഭിനയിക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല, എന്റെ കുടുംബം എങ്ങനെ ഞാൻ സംരക്ഷിക്കും എന്ന് ഓർത്തു ഞാൻ വിഷമിച്ചു. എന്തിനാണ് ഈ സിനി ഫീൽഡ്? എന്നെ സഹായിക്കാൻ ഒരാൾ പോലും വന്നില്ല. ഒരുപക്ഷേ എല്ലാവരും കരുതികാണും ഇത് എന്റെ സിനിമ ജീവിതത്തിലെ ഒരു സാധാരണ കാര്യമായതിനാൽ എനിക്ക് ഇതൊക്കെ അനുഭവിക്കാൻ അർഹതയുണ്ടാകുമെന്ന് .എനിക്കറിയില്ല എന്താണെന്ന്
അതെല്ലാം മറന്ന് ജോലിയിൽ പ്രവേശിക്കാൻ സംഘത്തിന്റെ പ്രസിഡന്റ് എന്നോട് പറഞ്ഞു. അത് ഇന്നേവരെ എനിക്ക് മറക്കാൻ കഴിയില്ല. പിന്നെ എന്റെ ഭർത്താവ് ( ഹോട്ടൽ മാനേജർ) എന്നെ അന്വേഷണത്തിൽ സഹായിക്കുകയായിരുന്നു, അവൻ എന്നോട് ഒരു കാര്യം ചോദിച്ചു, ‘ഇതിനാണോ നിങ്ങൾ ജോലി ചെയ്യുന്നത്? നിങ്ങൾക്ക് ഒരു സ്ഥലത്ത് മാന്യത ഇല്ലെങ്കിൽ, എന്തിനാണ് അവിടെ?’ അതൊരു അടിയായി തോന്നി.
.സിനിമാ വ്യവസായം എന്റെ കുടുംബമാണെന്ന് ഞാൻ കരുതി.അതല്ലെന്ന് മനസ്സിലായി.എനിക്ക് എന്റെ കുടുംബത്തെ കണ്ടെത്തണം.അപ്പോഴാണ് ഞാൻ സിനിമയിൽ നിന്ന് പിന്മാറിയത്.പിന്നെ ഞാൻ ഒരു കൂട്ടിനുള്ളിലേക്ക് ഒതുങ്ങാൻ ആഗ്രഹിച്ചു . എന്റെ ഭർത്താവ് എന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു.അവൻ എനിക്ക് മാന്യമായ ജീവിതവും മൂന്ന് ആൺമക്കളെയും നൽകി.
സ്ത്രീകൾ പരിഹാരത്തിനായി സമർപ്പിക്കുനന് ഏതൊരു കുറ്റകൃത്യവും എത്രയും പെട്ടന്ന് തന്നെ പരിഗണിക്കേണ്ടതും അന്വോഷിക്കേണ്ടതുമാണ് എന്ന് പറഞ്ഞു കൊണ്ടാണ് വിചിത്ര അവസാനിപ്പിച്ചത്. നേരത്തെ ഇത്തരം വിഷയങ്ങൾ കാലതാമസം കൂടാതെ അറിയിക്കാൻ വിചിത്ര തന്റെ സഹ മത്സരാർത്ഥിയായ അക്ഷയയോട് ആവശ്യപ്പെട്ടത് ചർച്ചാ വിഷയമായി മാറിയിരുന്നു .