ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് ദിലീപ്.ഇത് പറയാൻ സ്ത്രീകളിൽ ധൈര്യം എനിക്ക് മാത്രമാണല്ലോ- ഊർമ്മിള ഉണ്ണി.

3387

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഊർമ്മിള ഉണ്ണി. നടി മാത്രമല്ല നല്ലൊരു നർത്തകിയും കൂടിയാണ് ഊർമിള. നടിയായിട്ട് അറിയപ്പെടുന്നതാണോ നർത്തകയായിട്ട് അറിയപ്പെടുന്നത് ആണോ സന്തോഷമെന്ന് ഊർമിളയോട് ചോദിച്ചപ്പോൾ മറുപടി ഒരു എഴുത്തുകാരി എന്ന നിലയിൽ അറിയപ്പെടാനാണ് ആഗ്രഹം എന്നാണ്. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പിന്തുണച്ചു ഇതിനു മുമ്പും ഊർമ്മിള ഉണ്ണി പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു വലിയ രീതിയിൽ താരം സൈബർ ആക്രമണം നേരിട്ടിരുന്നു.

നടിയെ ആക്രമിച്ച കേസിൽ അമ്മയിൽ നിന്നും നടൻ ദിലീപിനെ പുറത്താക്കുന്ന കാര്യത്തിൽ ദിലീപിന് അനുകൂലമായി സംസാരിച്ചതിന്റെ പേരിൽ വ്യാപകമായ ആക്ഷേപമാണ് ഊർമ്മിള ഉണ്ണി നേരിട്ടത്. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യം ഊർമ്മിള ഉണ്ണിയാണ് ഉന്നയിച്ചതെന്ന് ഊർമ്മിള പറയുന്നു. ധൈര്യം തനിക്കാണല്ലോ ഇതൊക്കെ സംസാരിക്കാൻ, പ്രത്യേകിച്ച് സ്ത്രീകളിൽ ധൈര്യം തനിക്ക് മാത്രമാണ് എന്നാണ് ഊർമ്മിള പറയുന്നത്.

ADVERTISEMENTS
READ NOW  ലാലേട്ടൻ ജ്യൂസ് കുടിച്ച ഗ്ലാസിൽ തന്നെ മംഗോ ജ്യൂസ് കുടിക്കാൻ കഴിഞ്ഞത് തന്റെ സൗഭാഗ്യമാണ്: ആ സംഭവത്തെ കുറിച്ച് സ്വാസികയുടെ തുറന്നു പറച്ചിൽ

ആക്രമിക്കപ്പെട്ട നടിയുടെ കേസിനെ കുറിച്ച് പറഞ്ഞപ്പോൾ അത് എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ലല്ലോ എന്നും ആർക്കെങ്കിലും അറിയുമോ എന്താണ് സംഭവിച്ചത് എന്നും ആയിരുന്നു ഊർമ്മിളയുടെ ചോദ്യം.

അടുത്തിടെ ഒരു ഓൺലൈൻ മീഡിയയ്ക്ക് വിഷു പ്രമാണിച്ചു ഇന്റർവ്യൂ കൊടുക്കുമ്പോഴാണ് ദിലീപിനെ കുറിച്ചിട്ട് വീണ്ടും പരാമർശം ഉണ്ടാകുന്നത്.

സിനിമയിലുള്ള ഓരോ വ്യക്തികളെക്കുറിച്ചും രണ്ടു വാക്ക് പറയാൻ ആവശ്യപ്പെടുമ്പോഴാണ് ദിലീപിന്റെ കാര്യം എടുത്തിടുന്നതും ദിലീപിനെ കുറിച്ച് പറയുന്നതും.

ഞാൻ സിനിമ മേഖലയിൽ ഉണ്ടായിരുന്നെങ്കിലും ദിലീപിനെ പരിചയപ്പെടുകയോ ആ ദിലീപും ആയിട്ട് അടുത്ത സൗഹൃദബന്ധമോ ഉണ്ടായിരുന്നില്ല. ഞാൻ മകളുമായി റസ്റ്റോറന്റ് ഫുഡ് കഴിക്കുമ്പോൾ അന്ന് അവൾ കുട്ടിയാണ് ദിലീപ് അവിടെ എത്തുകയും ദിലീപ് ഇങ്ങോട്ട് വന്ന ആ ചേച്ചി എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുകയും ചെയ്തു.

ആദ്യമായിട്ടാണ് ദിലീപിനെ പരിചയപ്പെടുന്നത്. ആഹാരം കഴിച്ചു കഴിഞ്ഞ് ബില്ല് കൊടുക്കാൻ കൗണ്ടറിൽ എത്തുമ്പോഴാണ് ദിലീപ് ഭക്ഷണത്തിന്റെ ബില്ല് പേ ചെയ്തിട്ടുണ്ട് എന്ന് അറിയുന്നതു. ഞാൻ അതിശയിച്ചു പോയി കാരണം മുൻ പരിചയം ഇല്ലാത്ത ഒരാളാണ് ഞാൻ. കഴിച്ച ഭക്ഷണത്തിന് ബില്ല് പേ ചെയ്തിരിക്കുന്നത് എന്തൊരു മനസ്സാണ് അദ്ദേഹത്തിന്.

READ NOW  ഭക്ഷണം കഴിക്കുന്നിടത്തു നിന്നും എഴുന്നേൽപ്പിച്ചു വിടുന്നത് വലിയ വേദനയാണ്- അനുഭവങ്ങള്‍ പറഞ്ഞു നടന്‍ കെ കെ മേനോൻ

അങ്ങനെയാണ് ദിലീപിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് പിന്നീട് ഒരുപാട് പടങ്ങളിൽ വർക്ക് ചെയ്തിട്ടുണ്ട് ദിലീപിനോടൊപ്പം. ദിലീപ് വളരെ നല്ലവനായ മനുഷ്യനാണ്. മറ്റുള്ളവരെ സഹായിക്കുന്നതിൽ വളരെ നല്ല മനസ്സാണ് ദിലീപിന് എന്ന് ഊർമ്മിള ഉണ്ണി വെളിപ്പെടുത്തുന്നു.

ADVERTISEMENTS