അച്ഛനമ്മമാരെ വളരെയധികം സ്നേഹിച്ചിരുന്ന പെൺകുട്ടി. എന്നാൽ ആ നടനെ വല്ലാതെ ഭയന്നിരുന്നു.

4667

അകാലത്തിൽ സിനിമ ലോകത്തെ വിട്ടുപിരിഞ്ഞ റെഡിയായിരുന്നു സൗന്ദര്യ. മലയാളത്തിൽ ആകെ രണ്ട് ചിത്രങ്ങൾ മാത്രമാണ് താരം ചെയ്തിട്ടുള്ളത്. എങ്കിലും ആ രണ്ട് ചിത്രങ്ങളും താരത്തെ പ്രശസ്തിയുടെ കൊടുമുടിയിലാണ് താരത്തെ കൊണ്ടുചെന്ന് എത്തിച്ചത്. കിളിച്ചുണ്ടൻ മാമ്പഴം യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന് രണ്ട് ചിത്രങ്ങൾ ആയിരുന്നു താരം മലയാളത്തിൽ അഭിനയിച്ചിരുന്നത്.

വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോഴാണ് സൗന്ദര്യയ്ക്ക് മരണം സംഭവിക്കുന്നത്. തമിഴ് മാധ്യമ പ്രവർത്തകനായി ചെയ്യാർ ബാലു ഇപ്പോൾ സൗന്ദര്യയെ ഓർമിക്കുകയും അവരെക്കുറിച്ച് പറയുകയും ചെയ്യുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. പൊതുവേ ഗോസിപ്പുകൾ ഒന്നും കേൾപ്പിക്കാത്ത നടിയാണ് സൗന്ദര്യ എന്നാണ് അദ്ദേഹം ഓർമിക്കുന്നത്.

ADVERTISEMENTS
   

ഗോസിപ്പുകളെ അവർക്ക് വലിയ ഭയമായിരുന്നു എന്നും ബാലു ഓർമ്മിക്കുന്നുണ്ട്. രണ്ട് തവണ താൻ സൗന്ദര്യയുടെ അഭിമുഖം എടുത്തിട്ടുണ്ട് എന്നും ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ വളരെ കൃത്യമായും സത്യസന്ധമായും മറുപടി പറയുന്ന വളരെ പാവം കുട്ടിയാണ്. സൗന്ദര്യത്തെ കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ അതിനെക്കുറിച്ച് ഒന്നും പറയാനില്ല എന്ന് ചിരിച്ചുകൊണ്ട് മാത്രം പറയും..

സൗന്ദര്യയുടെ  വിവാഹം പോലും അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനാണ്  നടന്നത്. അച്ഛനും അമ്മയും കണ്ടുപിടിച്ച പയ്യനെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുകയായിരുന്നു. കരിയറിന്റെ പീക്ക് പോയിന്റിൽ നിൽക്കുമ്പോൾ ആയിരുന്നു വിവാഹം. അത് കരിയറിനെ ബാധിക്കുമെന്ന് പോലും സഹപ്രവർത്തകർ പറഞ്ഞപ്പോൾ തൻ്റെ അച്ഛനമ്മമാരുടെ സന്തോഷത്തേക്കാൾ വലുതല്ല കരിയർ എന്നായിരുന്നു സൗന്ദര്യ അന്ന് അവരോട് പറഞ്ഞത്.

കന്നട സിനിമകളിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ നടനായ വിജയകാന്തിനൊപ്പം അഭിനയിക്കാൻ ഒരുകാലത്ത് ഒരുപാട് ഭയന്നിരുന്നു. അതിനു കാരണം അദ്ദേഹത്തെക്കുറിച്ച് സൗന്ദര്യ കേട്ടിരുന്ന ചില കാര്യങ്ങൾ ആയിരുന്നു. വിജയകാന്തിനു പെട്ടന്നു ദേഷ്യം വരുമെന്നും കൂടെയുള്ളവരെയൊക്കെ അടിക്കുമെന്നും സൗന്ദര്യ കേട്ടിരുന്നു.

അതുകൊണ്ടുതന്നെ വിജയകാന്തിനൊപ്പം ആദ്യമായി ഒരു സിനിമ വന്നപ്പോൾ അവരത് നിരസിച്ചു. എന്നാൽ പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനിൽ വന്ന് കണ്ടു ബോധ്യപ്പെട്ടതിനുശേഷം സിനിമയിൽ അഭിനയിച്ചാൽ മതിയെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുകയായിരുന്നു.

https://www.instagram.com/p/C1ZeCZZsgTY/

ആ സിനിമ പൂർത്തിയായപ്പോൾ വിജയികാന്തിനോട് സൗന്ദര്യ സോറി പറയുകയാണ് ചെയ്തത്. തനിക്ക് അറിയാതെ പറ്റിപ്പോയതാണെന്നും ഒരു വ്യക്തിയെയും പറ്റി  അങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു എന്നും, വിജയകാന്ത് വളരെ നല്ല വ്യക്തിയാണെന്ന് മനസ്സിലായി എന്നുമായിരുന്നു അന്ന് സൗന്ദര്യ പറഞ്ഞത്.

മറ്റൊരു ഭാഷയിലേക്ക് വരുമ്പോൾ സ്വാഭാവികമായും ഏതൊരു നായികയ്ക്കും ഉണ്ടാകുന്ന ഭയം മാത്രമാണ് ഇത് എന്ന് തനിക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് പക്വതയോടെ അന്ന് വിജയികാന്ത് അന്ന് മറുപടി നൽകുകയും ചെയ്തു. ഇന്ന് സൗന്ദര്യയും വിജയകാന്തും നമ്മോടൊപ്പം ഇല്ല എന്നത് വലിയ സങ്കടകരമായ സത്യം ആണ്. ഒരു ഹെലികോപ്ട്ടര്‍  അപകടത്തില്‍ അപ്രതീക്ഷിതമായി സൗന്ദര്യ കൊല്ലപ്പെടുകയായിരുന്നു. ആ സമയത്ത് അവര്‍ ഗഭിണിയായിരുന്നു. അടുത്തിടെയാണ് നടന്‍ വിജയകാന്ത് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ നിമിത്തം മരണപ്പെട്ടത്. ദീര്‍ഘകാലമായി പ്രമേഹ ബാധിതനായിരുന്നു അദ്ദേഹം.

ADVERTISEMENTS