നിങ്ങൾ എന്തിനാ ആക്കി സംസാരിക്കുന്നെ എന്നെ പ്രകോപിപ്പിച്ചാൽ ഒന്നും കിട്ടില്ല -മാധ്യമ പ്രവർത്തകയോട് കലിച്ചു ശ്വേതാ മേനോൻ – സംഭവം ഇങ്ങനെ.

98

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ നടിമാർ നടത്തിയ വെളിപ്പെടുത്തലുകൾ മൂലം താരങ്ങളുടെ സംഘടനയായ അമ്മയിലെ ഭാരവാഹികൾ ഉൾപ്പെടെ ജനറൽ സെക്രട്ടറിയായ നടൻ സിദ്ധീക്കു ഉൾപ്പടെ നിരവധി പേർക്കെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നതും നടൻ സിദ്ധിക്കിനും മുകേഷിനും ഒക്കെ എതിരെ പീഡന ആരോപണങ്ങൾ ഉന്നയിക്കുകയും കേസുകൾ രജിസ്റ്റർ ചെയ്ത് സാഹചര്യത്തിൽ മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയെ അമ്മ ഭാരവാഹികൾ കൂട്ടത്തോടെ രാജിവെക്കുകയും അടുത്തമാസം പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട്റിപ്പോർട്ട് ചാനലിൽ നടി ശ്വേതാമേനോൻ പങ്കെടുത്ത ഒരു ചർച്ചയ്ക്കിടെ ശ്വേതാ മേനോനും ന്യൂസ് അവതാരിക സ്മൃതി പരുത്തികാടുമായി ഉണ്ടായ വാക്ക് തർക്കം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

അമ്മയിൽ അംഗങ്ങളെല്ലാം രാജിവച്ചതിനുശേഷം ഇനി എങ്ങനെ ഒരു മാറ്റമാണ് അമ്മയിൽ വരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ശ്വേതാ മേനോനോട് സ്മൃതി പ അഭിപ്രായം ചോദിചിരുന്നു. അടുത്ത രണ്ടു മാസങ്ങൾക്കുള്ളിൽ പുതിയ ഭരണസമിതി വരുന്നു അവിടെ നിന്നും കുറെ സ്ത്രീകളെങ്കിലും പിണങ്ങി ഇറങ്ങി പോയിട്ടുണ്ട് അവർ ഡബ്ലിസിസി രൂപീകരിച്ചിട്ടുണ്ട് ആ സ്ത്രീകളൊക്കെ മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്നാണ് സ്മൃതി ശ്വേതാ മേനോനോട് ചോദിച്ചത്. അതിന് ശ്വേതാ മേനോൻ നൽകിയ മറുപടി ഇങ്ങനെയാണ്.

ADVERTISEMENTS
   

ഡബ്ല്യുസിസിയുടെ രേവതി ചേച്ചിയും അതായത് നടി രേവതിയും പത്മപ്രിയയും ഇപ്പോഴും അമ്മയിൽ അംഗങ്ങളായിട്ടുണ്ടല്ലോ എന്ന് ശ്വേതാ മേനോൻ പറയുന്നു. ഇങ്ങനെ മാറി നിന്നിട്ട് കാര്യമൊന്നുമില്ല ഞാനിതിനെ നെഗറ്റീവായിട്ടല്ല നോക്കുന്നത് ശ്വേതാ മേനോൻ പറയുന്നു. അപ്പോൾ സ്മൃതി പറയുന്നത് അപ്പോൾ പോയവരെല്ലാം മടങ്ങി വരണമെന്നാണോ ആഗ്രഹിക്കുന്നത് എന്നാണ്അവർക്ക് മടങ്ങിവരണമെങ്കിൽ എപ്പോഴും ഈ വാതിൽ തുറന്നു വെച്ചിട്ടുണ്ടല്ലോ ഇത് തറവാട് അല്ലേ എന്നാണ് ശ്വേതാ തിരികെ ചോദിക്കുന്നത്.

അപ്പോൾ സ്മൃതി ചോദിക്കുന്നുണ്ട് തറവാട്ടിൽ ഒരു അംഗം ഒറ്റപ്പെട്ട് ഇരുന്നത് ഓർമ്മയുണ്ടോ? ഒരു സ്ത്രീ ഒറ്റപ്പെട്ടിരുന്നത് ഓർമ്മയുണ്ടോ എന്ന്. അക്രമിക്കപ്പെട്ട നടിയുടെ കാര്യമാണ് അവതാരിക ഉദ്ദേശിച്ചത്. പെട്ടെന്ന് പ്രകോപിതയായി ശ്വേതാ മേശ്വേതാ മേനോൻ പറയുന്നത് താൻ ഇവിടെ വന്നത് നെഗറ്റീവ് ന്യൂസ് സ്പ്രെഡ് ചെയ്യാൻ അല്ല. അതുകൊണ്ടുതന്നെ എൻറെ തോട്ട് പ്രോസസ് നിങ്ങൾ തെറ്റിച്ചുകൊണ്ട് എന്നോട് നെഗറ്റീവ് രീതിയിൽ സംസാരിക്കാൻ പറയരുത്. നിങ്ങൾ എന്നെ ഒരു കാരണവശാൽ പ്രകോപിപ്പിക്കരുത് . എന്നെ പ്രകോപിപ്പിച്ചാൽ നിങ്ങൾക്ക് ഒന്നും കിട്ടാൻ പോകുന്നില്ല എന്ന് ശ്വേതാ പറയുന്നു. അതേപോലെ നിങ്ങൾ എന്തിനാണ് എന്നെ ആക്കി സംസാരിക്കുന്നത് എന്നും താരം ചോദിക്കുന്നു. അപ്പോൾ അവതാരിക ചോദിക്കുന്നുണ്ട് ആരെയാണ് ആക്കി സംസാരിച്ചിരിക്കുന്നത് ഞാൻ ചോദിച്ച ചോദ്യം മനസ്സിലാകാത്തത് എൻറെ കുറ്റമല്ല എന്നും അവതാരിക സ്മൃതി പറയുന്നു.

ഇന്ന് ഇങ്ങനെയൊരു മാറ്റത്തിലേക്ക് എത്തിയിരിക്കുന്നത് നടി ആക്രമിക്കപ്പെട്ട സംഭവമാണല്ലോ. അതിന് തുടർച്ചയാണല്ലോ ഇതെല്ലാം എന്ന് അവതാരിക ഓർമിപ്പിക്കുമ്പോൾ. നടി ശ്വേതാ മേനോൻ വല്ലാതെ വയലൻറ് ആവുകയാണ്. അങ്ങനെയാണെങ്കിൽ ഞാൻ നേരത്തെ ഒരു പരാതി കൊണ്ടുവന്നപ്പോൾ നിങ്ങളുടെ മീഡിയ എത്ര ഇടപെടുകയും സംസാരിക്കുകയും ചെയ്തുവെന്ന്ശ്വേതാ മേനോൻ ചോദിക്കുന്നു. നിങ്ങൾ ഒരു സ്ത്രീയായിരുന്നു കൊണ്ട് നിങ്ങൾ മറ്റു സ്ത്രീകളുടെ അപമാനിക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന് ശ്വേതാ മേനോൻ അവതാരികയോട് പറഞ്ഞു. നിങ്ങൾ ഇപ്പോൾ എന്നോട് അങ്ങനെ സംസാരിച്ചു എന്ന് ശ്വേതാമേനോൻ പറയുമ്പോൾ. ശ്വേതക്ക് ചോദ്യം അത് ശരിക്കും മനസ്സിലാകാത്തതാണ് അത് എൻറെ കുറ്റമല്ലെന്ന് സ്മൃതി പറയുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ടതിനുശേഷമാണ് ഡബ്ലിയുസിസി ഉണ്ടാകുന്നതും ഹേമ കമ്മിറ്റി ഉണ്ടാകുന്നതും. ഇതേപോലെ ഇപ്പോൾ അമ്മയിൽ ഭാരവാഹികളുടെ രാജി ഉണ്ടാവുന്നത്. നടൻമാർക്കെതിരെ ആരോപണങ്ങൾ വരുന്നതും ഒക്കെ. അപ്പോൾ ആ സംഭവം പിന്നെ ചോദിക്കാതിരിക്കുന്നത് എങ്ങനെയാണ് എന്ന് ന്യൂസ് അവതാരിക സ്മൃതി ചോദിക്കുന്നുണ്ട്. അതിനു ശ്വേതാ മേനോൻ പറയുന്നത് അതിനുമുമ്പ് ഒരു സ്ത്രീയും ഇന്നേ വരെ മുന്നോട്ടുവന്ന ഒരു തരത്തിലുള്ള പരാതിയും കൊടുത്തിട്ടില്ലെ എന്നാണ്. അങ്ങനെയാണെങ്കിൽ എന്തിനാണ് നിങ്ങൾ 2017 വരെ സ്ത്രീകളുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ വെയിറ്റ് ചെയ്തത് എന്ന് ശ്വേതാ മേനോൻ ചോദിക്കുന്നു.

തൻറെ വ്യക്തിത്വത്തെയും ക്യാരക്ടറിനെയും അപമാനിച്ച് മാധ്യമങ്ങൾ സംസാരിച്ചിട്ടുണ്ട് എന്നും ശ്വേതാ മേനോൻ പറയുമ്പോൾ ഇന്നേവരെ അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല എന്നും പണ്ട് ഒരു മുതിർന്ന രാഷ്ട്രീയ നേതാവിൽ നിന്നും ശ്വേതക്ക് മോശം അനുഭവം നേരിട്ടപ്പോൾ അന്ന് മിക്ക മാധ്യമങ്ങളും ശ്വേതക്കൊപ്പം നിന്ന് അതിനു വേണ്ടി പ്രതികരിച്ചിരുന്നു എന്നും അവതാരിക സ്മൃതി പറയുന്നുണ്ട്. താൻ പരാതി കൊടുത്തപ്പോൾ തനിക്ക് അനുകൂലമായി നിന്നില്ലെന്ന് തനിക്കെതിരെ നിന്നുമുള്ള ശ്വേതാ മേനോന്റെ ആരോപണത്തിന് ആയിരുന്നു ന്യൂസ് അവതാരിക സ്മൃതി മറുപടി പറഞ്ഞത്.

പെട്ടെന്ന് തന്നെ ശ്വേതാ മേനോൻ സംഭാഷണം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ എക്സിക്യൂട്ടീവിനെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത് അമ്മ സംഘടനയിൽ പുതിയ തലമുറ വരട്ടെ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ആൾക്കാർ വരട്ടെ പുതിയ യുവ തലമുറ വരട്ടെ എന്ന് വേഗത്തിൽ പറഞ്ഞു ശ്വേത മേനോൻ ചർച്ച അവസാനിപ്പിച്ച് പോവുകയാണ് ചെയ്തത്

ADVERTISEMENTS